വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുണൈറ്റഡിന് വീണ്ടും തോല്‍വി

By Soorya Chandran

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ വമ്പന്‍ ടീമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് വീണ്ടും തോല്‍വി. വെസ്റ്റ് ബ്രോമിനോടാണ് ഇത്തവണ യുണൈറ്റഡ് തോല്‍വി ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം.

ഫെര്‍ഗൂസന് പകരം ടീമിന്റെ പരിശീലന ചുമതല ഏറ്റെടുത്ത ഡേവിഡ് മോയസിന്റെ ശനിദശയായാണ് ഈ പരാജയത്തെ ആരാധകര്‍ വിലയിരുത്തുന്നത്.തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയടീം ഇപ്പോള്‍ പോയന്റ് നിലയില്‍ വളരെ പിറകിലാണ്.

54-ാം മിനിട്ടിലാണ് വെസ്റ്റ് ബ്രോം ആദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍വല കുലുക്കിയത്. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം സ്റ്റാര്‍ പ്ലെയര്‍ വെയ്ന്‍ റൂണി ഗോള്‍ മടക്കി ടീമിന് ആശ്വാസം പകര്‍ന്നു. പക്ഷേ 67-ാം മിനിട്ടില്‍ വീണ്ടും വെസ്റ്റ് ബ്രോം ആഞ്ഞടിച്ചു. സെയ്‌ഡോ ബെരാഞ്ഞിനോ ആണ് വെസ്റ്റ് ബ്രോമിന്റെ വിജയ ഗോള്‍ നേടിയത്.

Manchester United

1989 ന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗിലെ ഏറ്റവും മോശം പ്രകടമാണ് ഇത്തവണത്തേത്. എന്നാല്‍ വെസ്റ്റ് ബ്രോമിനാകട്ടെ മികച്ച തിരിച്ചുവരവാണ് ഈ മത്സരം നല്‍കിയത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് വെസ്റ്റ് ബ്രോം ഓള്‍ട് ട്രഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ വിജയക്കൊടി പാറിക്കുന്നത്. എന്താണ് മികച്ച ഫുട്‌ബോളെന്ന് നിലവിലെ ചാമ്പന്യന്‍മാര്‍ക്ക് കാണിച്ചുകൊടുക്കുന്നതായിരുന്നു വെസ്റ്റ് ബ്രോമിന്റെ പ്രകടനം.

ആറ് കളികളില്‍ നിന്ന് വെറും ഏഴ് പോയന്റുകള്‍ മാത്രമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയിട്ടുള്ളത്. പോയന്റ് നിലയില്‍ 12-ാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോള്‍. 13 പോയന്റുള്ള ടോട്ടനം ഹോട്‌സ്പറാണ് ഒന്നാമത്. അഢ്ച് മത്സരങ്ങളില്‍ നിന്ന് 12 പോയന്റ് നേടിയ ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തുണ്ട്.

Story first published: Sunday, September 29, 2013, 13:49 [IST]
Other articles published on Sep 29, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X