Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ വോളി: പെണ്‍പോരില്‍ പിഴച്ച കേരളം ആണ്‍പോരില്‍ കണക്ക് തീര്‍ത്തു, തുടര്‍ച്ചയായ രണ്ടാം കിരീടം

കോഴിക്കോട്: ദേശീയ വോളിബോളില്‍ കേരളത്തിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ച് ഒരിക്കല്‍ക്കൂടി പുരുഷ ടീമിന് കിരീടം. കോഴിക്കോട്ടു നടന്ന ചാംപ്യന്‍ഷിപ്പിന്റെ ആവേശകരമായ കലാശപ്പോരില്‍ റെയില്‍വേസിനെ കൊമ്പുകുത്തിച്ചാണ് കേരളം കപ്പടിച്ചത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു കേരളം റെയില്‍വേസിനെ അടിയറവ് പറയിച്ചത്. സ്‌കാര്‍: 24-26, 25-23, 25-29, 25-21. നിറഞ്ഞുകവിഞ്ഞ കാണികളെ ശരിക്കും ത്രില്ലടിപ്പിക്കുന്നതായിരുന്നു ഫൈനല്‍. നേരത്തേ വനിതകളുടെ ഫൈനലില്‍ കേരളം റെയില്‍വേസിനോട് തോറ്റിരുന്നു. ഈ തോല്‍വിക്ക് പുരുഷ ടീം കണക്കുതീര്‍ക്കുകയായിരുന്നു.

1

തുടര്‍ച്ചയായി രണ്ടാം തവണയാണ് പുരുഷ ടീം ദേശീയ വോളിയില്‍ ജേതാക്കളാവുന്നത്. കഴിഞ്ഞ തവണ ചെന്നൈയില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും കേരളം വെന്നിക്കൊടി പാറിച്ചിരുന്നു. ഇത്തവണ ഫൈനലില്‍ മാത്രമല്ല സെമിയല്‍ തമിഴ്‌നാടിനെതിരേയും കേരള ടീമിന് ജയത്തിനു വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ പുറത്തെടുക്കേണ്ടിവന്നിരുന്നു.

വനിതകളുടെ ഫൈനലില്‍ അഞ്ചു സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് കേരളം റെയില്‍വേസിനു മുന്നില്‍ തലകുനിച്ചത്. സ്‌കോര്‍: 21-25, 28-26, 25-21, 18-25, 12-15.

2

കേരളത്തെ ചാംപ്യന്‍പട്ടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അജിത്ത് ലാലാണ് പുരുഷ വിഭാഗത്തില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം കൈക്കലാക്കിയത്. ദേശീയ വോളിയില്‍ ആറാം കിരീടമാണ് കേരളത്തിന്റെ പുരുഷ ടീം സ്വന്തം തട്ടകത്തില്‍ നേടിയത്. 1997ല്‍ വിശാഖപട്ടണത്തു നടന്ന ചാംപ്യന്‍ഷിപ്പിലാണ് കേരള പുരുഷ ടീം ട്രോഫിയുടെ അക്കൗണ്ട് തുറന്നത്.

Story first published: Thursday, March 1, 2018, 9:36 [IST]
Other articles published on Mar 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+