വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കള്ളന്‍ വീണ്ടും കപ്പലില്‍, കലിപ്പടങ്ങാതെ കായികമന്ത്രി, ഇനി എന്തെങ്കിലുമൊക്കെ നടക്കും

അഴിമതിക്കേസില്‍ അകപ്പെട്ട സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗത്താലയെയും ഐഒഎ ആജീവനാന്ത പ്രസിഡന്‍റ്മാരായി തിരഞ്ഞെടുത്തത് അംഗീകരിക്കാനാവില്ലെന്ന് കായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു.

By Manu

ദില്ലി: മുന്‍ പ്രസിഡന്‍റും അഴിമതിവീരനുമായ സുരേഷ് കല്‍മാഡിക്ക് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) ആജീവനാന്ത പ്രസിഡന്‍റ് പദവി നല്‍കിയതില്‍ കായികമന്ത്രി വിജയ് ഗോയല്‍ ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു.
ചെന്നൈയില്‍ ചേര്‍ന്ന ഐഒഎയുടെ വാര്‍ഷികയോഗത്തിലാണ് കല്‍മാഡിക്കും ചൗത്താലയ്ക്കും ലൈഫ് പ്രസിഡന്‍റ് സ്ഥാനം നല്‍കാന്‍ തീരുമാനിച്ചത്.

അഴിമതിക്കേസില്‍ അകപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് കല്‍മാഡി. മറ്റൊരു അഴിമതിക്കാരന്‍ അഭയ് സിങ് ചൗത്താലയ്ക്കും ഐഒഎ ലൈഫ് പ്രസിഡന്‍റ് സ്ഥാനം നല്‍കിയിട്ടുണ്ട്.

ഒരിക്കലും അംഗീകരിക്കാനാവാത്തത് എന്നാണ് ഗോയല്‍ ഐഒയുടെ തീരുമാനത്തിനെതിരേ ആഞ്ഞടിച്ചത്. ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ട ഇരുവര്‍ക്ക് ഇത്തരമൊരു പദവി നല്‍കിയത് തെറ്റായിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഒഎ തീരുമാനം ഞെട്ടിച്ചു

ഐഒഎയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നാണ് കായികമന്ത്രി ഗോയലിന്‍റെ പ്രതികരണം. ഇത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

റിപോര്‍ട്ട് ആവശ്യപ്പെട്ടു

വാര്‍ഷിക യോഗതീരുമാനങ്ങളെക്കുറിച്ച് ഐഒയോട് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോയല്‍ വ്യക്തമാക്കി. ഇവ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കും. കായികരംഗം കൂടുതല്‍ സുതാര്യമാക്കുകയെന്നത് ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണ്- മന്ത്രി വിശദമാക്കി.

ഐഒയെ ഐഒസി സസ്‌പെന്‍റ് ചെയ്തിരുന്നു

ചൗത്താല, ലളിത് ബാനോട്ട് എന്നിവര്‍ ചുമതലയിലുള്ളപ്പോള്‍ ഐഒയെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സസ്‌പെന്‍റ് ചെയ്തിരുന്നു. ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കിയ ശേഷമാണ് ഐഒസി ഇതു പിന്‍വലിച്ചതെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി.

കല്‍മാഡി 15 വര്‍ഷം ഭരിച്ചു

1996 മുതല്‍ 2011 വരെ 15 വര്‍ഷം ഐഒഎയുടെ പ്രസിഡന്റായിരുന്നു കോണ്‍ഗ്രസ് നേതാവ് കൂടിയായ കല്‍മാഡി. 2010ലെ ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കേസില്‍ കല്‍മാഡിക്കു 10 മാസം ജയിലില്‍ കഴിയേണ്ടിവന്നു.

ചൗത്താല ഭരിച്ചത് രണ്ടു വര്‍ഷം

2012 മുതല്‍ 14 വരെ രണ്ടു വര്‍ഷമാണ് ചൗത്താല ഐഒഎ പ്രസിഡന്റായി സേവനമനുഷ്ടിച്ചത്. എന്നാല്‍ അഴിമതിക്കേസില്‍പ്പെട്ട ചൗത്താലയെ പ്രസിഡന്റാക്കിയതിന് ഐഒസി ഐഒയെ സസ്‌പെന്റെ ചെയ്തു.

Story first published: Wednesday, December 28, 2016, 10:08 [IST]
Other articles published on Dec 28, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X