കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യന്‍ കുതിപ്പ്... സെമിയില്‍, സ്വര്‍ണം രണ്ടു ജയമകലെ

Written By:

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ മിന്നുന്ന പ്രകടനം തുടരുന്നു. പൂള്‍ ബിയിലെ മൂന്നാമത്തെ മല്‍സരത്തില്‍ ജയിച്ചതോടെ ഇന്ത്യ സെമി ഫൈനലിലേക്കു മുന്നേറി. മലേഷ്യയെയാണ് ഇന്ത്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചത്. പൂള്‍ ബിയില്‍ മൂന്നു കളികളില്‍ നിന്നും രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായി ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്കു ടിക്കറ്റെടുത്തത്. സ്വര്‍ണമെഡലെന്ന നേട്ടത്തിലേക്ക് ഇനി ഇന്ത്യക്കു മുന്നില്‍ രണ്ടു കടമ്പകള്‍ മാത്രമാണുള്ളത്.

1

ഡ്രാഗ് ഫ്‌ളിക്ക് സ്‌പെഷ്യലിസ്റ്റായ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളുകളാണ് മലേഷ്യക്കെതിരേ ഇന്ത്യക്കു വിജയം സമ്മാനിച്ചത്. മൂന്ന്, 44 മിനിറ്റുകളിലായിരുന്നു ഹര്‍മന്‍പ്രീതിന്റെ ഗോളുള്‍. 16ാം മിനിറ്റില്‍ ഫൈസല്‍ സാരിയാണ് മലേഷ്യയുടെ ഗോളുകള്‍ മടക്കിയത്. ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് മിന്നുന്ന പ്രകടനമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. രണ്ടാംപകുതിയില്‍ മലേഷ്യ ഇന്ത്യന്‍ ഗോള്‍മുഖത്ത് നിരന്തരം ഭീഷണിയുയര്‍ത്തിയെങ്കിലും രണ്ടു പെനല്‍റ്റി കോര്‍ണറുകളടക്കം രക്ഷപ്പെടുത്തി ശ്രീജേഷ് ടീമിനെ ഗോള്‍ വഴങ്ങാതെ കാത്തു.

ഐപിഎല്‍: ചെന്നൈ വീണ്ടും 'വീട്ടുമുറ്റത്ത്'... ആവേശം ഒപ്പം പ്രതിഷേധവും, എതിരാളി കെകെആര്‍

ഐപിഎല്‍: ആശിച്ചത് 'വന്‍മതിലാവാന്‍'... പക്ഷെ സംഭവിച്ചത് മറ്റൊന്ന്, ഇത് ഇന്ത്യന്‍ ടെര്‍മിനേറ്റര്‍

മല്‍സരത്തില്‍ മികച്ച മാര്‍ജിനില്‍ ഇന്ത്യ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ ഇന്ത്യക്കായില്ല. ഒമ്പതു പെനല്‍റ്റി കോര്‍ണറുകള്‍ കളിയില്‍ ഇന്ത്യക്കു ലഭിച്ചിരുന്നു. ഇതില്‍ ഒന്നു മാത്രമേ ഇന്ത്യക്കു ഗോളാക്കാനായുള്ളൂ. 58ാം മിനിറ്റില്‍ ഹാട്രിക് തികയ്ക്കാനുള്ള അവസരവും ഹര്‍മന്‍പ്രീത് നഷ്ടപ്പെടുത്തി. താരത്തിന്റെ പെനല്‍റ്റി കോര്‍ണര്‍ മലേഷ്യന്‍ ഗോളി റഹ്മാന്‍ വിഫലമാക്കുകയായിരുന്നു.

Story first published: Tuesday, April 10, 2018, 11:42 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍