വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടത്താന്‍ അറിയില്ലെങ്കില്‍ പിന്നെന്തിന് ഗെയിംസ് ഏറ്റെടുത്തു?

എന്തെങ്കിലുമുണ്ടെങ്കില്‍ പരാതിയായി എഴുതിത്തരണം. നടപടി എടുക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട - നാഴികയ്ക്ക് 40 ഇല്ലെങ്കിലും 4 വട്ടമെങ്കിലും ഇത് പറയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്‌പോര്‍ട്‌സ് മന്ത്രിയായതിരവുഞ്ചൂരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ദേശീയ ഗെയിംസ് തുടങ്ങുന്നതിന് മുമ്പേ വിവാദമാക്കി അലങ്കോലമാക്കിയതിന് മുഖ്യമന്ത്രിയും സ്‌പോര്‍ട്‌സ് മന്ത്രിയും ആര്‍ക്കെതിരെയാണ് നടപടി എടുക്കാന്‍ പോകുന്നത്.

മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന് വകയിരുത്തിയ 600 കോടിയില്‍ എന്തൊക്കെ എവിടെയൊക്കെ പോയി എന്നതിന് വല്ല കണക്കുമുണ്ടോ എന്ന് ചോദിച്ചാല്‍ സംഘാടകര്‍ കൈ മലര്‍ത്തും. റണ്‍ കേരള റണ്ണിന് വേണ്ടി മനോരമയ്ക്ക് കൊടുത്തത് 10 കോടി. സച്ചിന്‍ വന്നതുകൊണ്ട് പരിപാടി ഹിറ്റാകുകയും മുടക്കിയ പണം മുതലാകുകയും ചെയ്തു എന്നത് വേറെ കാര്യം. കഴിഞ്ഞില്ല, ഇത് വിവാദങ്ങളുടെ തുടക്കം മാത്രമായിരുന്നു, ബാക്കി കാണൂ.

ലാലും ലാലിസവും ദേശീയ ഗെയിംസും

ലാലും ലാലിസവും ദേശീയ ഗെയിംസും

ദേശീയ ഗെയിംസില്‍ മോഹന്‍ലാലിനെന്ത് കാര്യം എന്നാരെങ്കിലും ചോദിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ഉദ്ഘാടനം കൊഴുപ്പിക്കാന്‍ മോഹന്‍ലാലിന്റെ ബാന്‍ഡിന് കൊടുത്തത് രണ്ട് കോടി. അതും ഒരു സ്‌റ്റേജ് പോലും ചെയ്യാത്ത ഒരു ബാന്‍ഡിന്. പക്ഷേ മറ്റ് ചെലവുകള്‍ വെച്ച് നോക്കുമ്പോള്‍ ഇത് വെറും തുച്ഛം.

മാധ്യമങ്ങള്‍ക്ക് 50 കോടി

മാധ്യമങ്ങള്‍ക്ക് 50 കോടി

അച്ചടി പത്രങ്ങള്‍, ചാനലുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങിയവയ്ക്കായി ഗെയിംസുമായി ബന്ധപ്പെടുത്തി കിട്ടിയത് 50 കോടി വരും എന്നാണ് റിപ്പോര്‍ട്ട്. എല്ലാവര്‍ക്കും പരസ്യം കൊടുത്തതോടെ ഗെയിംസിനെക്കുറിച്ചുള്ള വിവാദവാര്‍ത്തകള്‍ കുറഞ്ഞത്രെ. ഗെയിംസിന് മാധ്യമപങ്കാളിത്തമില്ല എന്നും ആരും പറയില്ല.

ക്രിക്കറ്റ് സ്‌റ്റേഡിയമോ, ഗെയിംസിനോ

ക്രിക്കറ്റ് സ്‌റ്റേഡിയമോ, ഗെയിംസിനോ

ക്രിക്കറ്റ് ദേശീയഗെയിംസില്‍ മത്സര ഇനമല്ല. പിന്നെന്തിന് ഗെയിംസിന്റെ പണമെടുത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിന് കൊടുത്തു. കാര്യവട്ടത്തെ സ്റ്റേഡിയത്തിന് ഗെയിംസ് ബഡ്ജറ്റില്‍ നിന്നും 250 കോടി പോയതായാണ് റിപ്പോര്‍ട്ടുകള്‍.

മോദി വരില്ല

മോദി വരില്ല

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിന് എത്താത്ത്. രാഷ്ട്രപതിയും വരുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ ആരൊക്കെയുണ്ടാകും എന്നത് ഇപ്പോഴും അവ്യക്തം.

പരിശീലന സൗകര്യമില്ല?

പരിശീലന സൗകര്യമില്ല?

എവിടെ ഗെയിംസ് നടന്നാലും ആദ്യം ഉയരുന്ന പരാതി പരിശീലനത്തിന് സൗകര്യം പോര എന്നതായിരിക്കും. അത് ഇവിടെയും ഉണ്ട്. പലയിടത്തായി ഹോട്ടലില്‍ കഴിയുകയാണ് താരങ്ങള്‍.

ഏഴ് ജില്ലകള്‍, വേദികള്‍

ഏഴ് ജില്ലകള്‍, വേദികള്‍

ഒറ്റ നഗരത്തില്‍ ദേശീയ ഗെയിംസ് നടത്താനുള്ള സൗകര്യമൊന്നും കേരളത്തിലില്ല. അതിന് പറ്റിയതല്ല നമ്മുടെ ഭൂപ്രകൃതിയും. ഏഴ് ജില്ലകളിലായിട്ടാണ് ഗെയിംസ് പൂര്‍ത്തിയാകുക. മേനംകുളത്താണ് ഗെയിംസ് വില്ലേജ്.

കുഴപ്പങ്ങളൊന്നും കൂടാതെ കാക്കണേ

കുഴപ്പങ്ങളൊന്നും കൂടാതെ കാക്കണേ

സോളാര്‍ കേസ് മുതല്‍ ബാര്‍ കോഴ വരെയായി പ്രതിരോധിച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. ഇതിനിടയില്‍ ദേശീയ ഗെയിംസ് കൂടി പരാജയപ്പെട്ടാല്‍ സമ്മര്‍ദ്ദം ഇരട്ടിയാകും. കേടുപാടുകള്‍ കൂടാതെ ഗെയിംസ് തീര്‍ന്നുകിട്ടിയാല്‍ അത് ഭാഗ്യം.

Story first published: Saturday, January 31, 2015, 13:11 [IST]
Other articles published on Jan 31, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X