കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിങ്ങില്‍ വീണ്ടും ഇന്ത്യ മെഡല്‍ വെടിവെച്ചിട്ടു

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കലം. അങ്കുര്‍ മിത്തലാണ് ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയത്. ഒരവസരത്തില്‍ ഒന്നാമതുണ്ടായിരുന്ന അങ്കൂര്‍ പിന്നീട് പിന്നോട്ടു പോകുകയായിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് സുവര്‍ണ 'ശ്രേയസ്സ്'... 12ാം സ്വര്‍ണം, നേട്ടം ഷൂട്ടിങില്‍

നേരത്തെ പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഓം പ്രകാശ് മിതര്‍വാള്‍ ആണ് ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയത്. ഓം പ്രകാശ് വെങ്കല മെഡല്‍നേടിയതിന്റെ പിന്നാലെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങ്ങിലൂടെ ഇന്ത്യ ഒരു സ്വര്‍ണം കൂടി കരസ്ഥമാക്കി.

shooting

ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 24 ആയി. 12 സ്വര്‍ണം, 4 വെള്ളി, 8 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍നില. അതിനിടെ ഇന്ത്യന്‍ ബോക്‌സര്‍ മേരികോം 48 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ശ്രീലങ്കയുടെ അനുഷ ദില്‍റുക്ഷിയെ പരാജയപ്പെടുത്തിയാണ് മുന്‍ ലോക ചാമ്പ്യന്‍ സ്വര്‍ണ നേട്ടത്തോട് അടുത്തത്. ഇതാദ്യമായാണ് മേരികോം കോമണ്‍വെല്‍ത്ത് ഫൈനലില്‍ കടക്കുന്നത്.

ഇന്ത്യയുടെ മറ്റു പ്രധാന ബോക്‌സര്‍മാരെല്ലാം സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍, പുരുഷന്‍മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് സോളങ്കി എന്നിവര്‍ സെമിഫൈനലില്‍ ഇടം നേടി. അതേസമയം വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തില്‍ സരിതാ ദേവി ക്വാര്‍ട്ടറില്‍ തോറ്റു.

Story first published: Wednesday, April 11, 2018, 12:24 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍