കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് സുവര്‍ണ 'ശ്രേയസ്സ്'... 12ാം സ്വര്‍ണം, നേട്ടം ഷൂട്ടിങില്‍

Written By:

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു വീണ്ടും സ്വര്‍ണത്തിളക്കം. വനിതകളുടെ ഷൂട്ടിങില്‍ ശ്രേയസി സിങാണ് രാജ്യത്തിന് 12ാം സ്വര്‍ണമെഡല്‍ സമ്മാനിച്ചത്. ഡബിള്‍ ട്രാപ്പ് ഇനത്തിലായിരുന്നു താരം ജേതാവായത്. ആതിഥേയ താരമായ എമ്മ കോക്‌സിനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ശ്രേയസി ഇന്ത്യയുടെ സുവര്‍ണ ശ്രേയസായത്. ഷൂട്ടൗട്ടില്‍ തന്റെ രണ്ടു ശ്രമങ്ങളും ശ്രേയസി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കോക്‌സിന് ഒന്നു പിഴയ്ക്കുകയായിരുന്നു. നാലു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുതാരങ്ങളും 96 എന്ന സ്‌കോറില്‍സ തുല്യത പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.

1

ഷൂട്ടിങില്‍ ഇന്ത്യക്കു ലഭിച്ച നാലാമത്തെ സ്വര്‍ണമെഡഡല്‍ നേട്ടം കൂടിയാണ് ശ്രേയസിയുടേത്. 16 കാരിയായ മനു ഭാക്കറിലൂടെയാണ് ഇന്ത്യ ഷൂട്ടിങില്‍ ഗോള്‍ഡന്‍ അക്കൗണ്ട് തുറന്നത്. ജിത്തു റായ് രാജ്യത്തിനു രണ്ടാം സ്വര്‍ണം സമ്മാനിച്ചു. മൂന്നാമത്തെ സ്വര്‍ണം വനിതാ താരം ഹീന സിദ്ധുവിന്റെ വകയായികുന്നു.

ഐപിഎല്‍: തോറ്റവര്‍ വീണ്ടും അങ്കത്തട്ടില്‍... റോയലാവാന്‍ രാജസ്ഥാന്‍, ഗംഭീറിനും ചിലത് തെളിയിക്കണം

റോമയ്ക്ക് മുന്നില്‍ ബാഴ്‌സ കൊമ്പുകുത്തി, അവിശ്വസനീയ തോല്‍വി!! സിറ്റിയുടെ ചീട്ട് കീറി ലിവര്‍പൂള്‍

2

ശ്രേയസിലൂടെ മെഡല്‍ വിജയത്തോടെ ഇന്ത്യയുയെ മെഡല്‍ നേട്ടം 23 ആയി ഉയര്‍ന്നു. 12 സ്വര്‍ണവും നാലു വെള്ളിയും ഏഴു വെങ്കവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. ഇനി നടക്കാനിരിക്കുന്ന പല ഇനങ്ങളിലും ഇന്ത്യ മെഡലുകള്‍ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Wednesday, April 11, 2018, 11:18 [IST]
Other articles published on Apr 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍