വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ പ്രായംകൂടിയ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണജേതാവ്; ഇനി ചൂതാട്ടക്കാരനെന്ന് വിളിക്കരുത്

By Lekhaka
ചീട്ടുകളിയിൽ നമ്മളെ തോൽപ്പിക്കുവാനാകൂല | Oneindia Malayalam

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രിഡ്ജി(ചീട്ടുകളി)ല്‍ ഇന്ത്യ മൂന്നു മെഡലുകളാണ് നേടിയത്. ഒരു സ്വര്‍ണവും രണ്ട് വെങ്കലവും. പുരുഷന്മാരുടെ പെയര്‍ വിഭാഗത്തില്‍ സ്വര്‍ണവും പുരുഷ ടീം ഇനത്തിലും, മിക്‌സഡ് വിഭാഗത്തില്‍ വെങ്കലവും. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായി പ്രണാബ് ബര്‍ധന്‍ എന്ന അറുപതുകാരന്‍ മാറുകയും ചെയ്തു.

പ്രണാബ് ബര്‍ധനും ഷിബ്‌നാഥ് സര്‍ക്കാരും ചേര്‍ന്ന ജോഡിയാണ് സ്വര്‍ണം നേടിയത്. ഇരുവരും ദിവസം ഏതാണ്ട് 10 മണിക്കൂറോളം ഓണ്‍ലൈനില്‍ ചീട്ടുകളിക്കുന്നു. 20 വര്‍ഷത്തോളം പരസ്പരം അറിയുന്നവരും. നീണ്ടകാലത്തെ പരിശീലനം തന്നെയാണ് ഇരുവരെയും ഏഷ്യയിലെ ജേതാക്കളാക്കിയത്. ബ്രിഡ്ജ് കളിക്കാനെത്തിയ ഇന്ത്യക്കാരെല്ലാം പ്രായമുള്ളവരാണ്. അവര്‍ മികച്ച രീതിയില്‍ പ്രകടനം നടത്തുകയും ചെയ്തു.

photo

ഒരിക്കല്‍ ചൂതാട്ടക്കാരനെന്ന വിളി കേട്ട പ്രണാബ് ബര്‍ധനെ ഇനിയാരും അങ്ങിനെ വിളിക്കാന്‍ സാധ്യതയില്ല. ബ്രിഡ്ജ് എന്ന കളി ചൂതാട്ടമല്ലെന്നും സ്‌പോര്‍ട്‌സ് ആണെന്നും അദ്ദേഹം പറയുന്നു. കാനഡയില്‍ ഒരു മത്സരത്തിന് പോകാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ബര്‍ധനെ ഉദ്യോഗസ്ഥന്‍ ചൂതാട്ടക്കാന്‍ എന്നു വിളിച്ചത്. വിദ്യാസമ്പന്നരാണെങ്കിലും ബ്രിഡ്ജിനെക്കുറിച്ച് അറിയാത്തവരാണ് പലരുമെന്ന് ബര്‍ധന്‍ പറഞ്ഞു.

കുടുംബവും പേരക്കുട്ടിയുമൊക്കെയുള്ള കൊല്‍ക്കത്ത സന്തോഷ്പുര്‍ സ്വദേശിയായ ബര്‍ധന്‍ ഏഷ്യന്‍ സ്വര്‍ണ മെഡലില്‍ അതീവ സന്തുഷ്ടനാണ്. ചീട്ടുകളി ചെസ്സിനെ പോലെ ബുദ്ധിയുപയോഗിച്ച് കളിക്കേണ്ടതാണെന്ന് ഇന്ത്യന്‍ താരം പറഞ്ഞു. ഇതില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളില്ല. പെയര്‍ ആയി കളിക്കുമ്പോള്‍ സഹതാരത്തിന്റെ മനസറിഞ്ഞ് കളിക്കാന്‍ കഴിയണം. ഏഷ്യന്‍ ഗെയിംസിലെ മെഡല്‍നേട്ടത്തോടെ ബ്രിഡ്ജിന് ഇന്ത്യയില്‍ ഏറെ പ്രചാരം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

Story first published: Sunday, September 2, 2018, 17:40 [IST]
Other articles published on Sep 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X