വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; ഒറ്റ ചവിട്ടടിയില്‍ മെഡല്‍ പാഴായെങ്കിലും ഗോവിന്ദന്‍ ലക്ഷ്മണിന് സര്‍ക്കാര്‍ വക 10 ലക്ഷം രൂപ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ അശ്രദ്ധകൊണ്ട് മെഡല്‍ നഷ്ടമായ കായികതാരം ഗോവിന്ദന്‍ ലക്ഷ്മണന് കേന്ദ്ര സര്‍ക്കാരിന്റെ വക 10 ലക്ഷം രൂപ സമ്മാനം. കഴിഞ്ഞദിവസം കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാഥോഡ് മറ്റു കായിക താരങ്ങള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചപ്പോഴാണ് ഗോവിന്ദന്‍ ലക്ഷ്മണിനെയും ആദരിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ 10000 മീറ്റര്‍ ഓട്ടത്തില്‍ ഗോവിന്ദന്‍ ലക്ഷ്മണന്‍ വെങ്കലം നേടിയതായിരുന്നെങ്കിലും ഒരുതവണ ട്രാക്കിന് പുറത്ത് ചവിട്ടിയെന്ന കാരണത്താല്‍ അയോഗ്യനാക്കപ്പെട്ടിരുന്നു.

Govindan Lakshmanan

ഇരുപത് വര്‍ഷക്കാലമായി ഇന്ത്യ കാത്തിരിക്കുന്ന ഒരു മെഡല്‍ ആണ് കൈയ്യില്‍നിന്നും വഴുതിപ്പോയത്. 1998 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഗുലാബ് ചന്ദ് വെങ്കലം നേടിയ ശേഷം ഇതുവരെ പതിനായിരം മീറ്ററില്‍ ഒരു മെഡല്‍ പോലും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേടാനായിട്ടില്ല. ബഹ്റൈന്‍ താരങ്ങളായ ഹസ്സന്‍ ഖാനിക്കും അബ്രഹാം ചീറോബനും പിന്നില്‍ മൂന്നാമതായ ഗോവിന്ദന്‍ ലക്ഷ്മണന്‍ അയോഗ്യനാക്കപ്പെട്ടപ്പോള്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചൈനീസ് താരം ചാങ്ബോങ്ങിന് വെങ്കലം ലഭിച്ചു.

എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ലെന്നാണ് ലക്ഷ്മണിന്റെ അന്നത്തെ പ്രതികരണം. അശ്രദ്ധകൊണ്ട് മെഡല്‍ നഷ്ടമായ താരം മാനസികമായി തകരാതിരിക്കാനായിരുന്നു സര്‍ക്കാര്‍ അവര്‍ഡ് പ്രഖ്യാപിച്ചിത്. ഗോവിന്ദനെ പോലൊരു താരത്തിന് സര്‍ക്കാരിന്റെ പാരിതോഷികം പ്രചോദനമാകുമെന്ന് മന്ത്രി പറഞ്ഞു. 69 മെഡലുകളുമായാണ് ഇന്ത്യ ജക്കാര്‍ത്തയില്‍നിന്നും തിരിച്ചെത്തിയത്. 15 സ്വര്‍ണവും, 24 വെള്ളിയും 30 വെങ്കല മെഡലുകളും ഇന്ത്യന്‍ കായികതാരങ്ങള്‍ സ്വന്തമാക്കി.

Story first published: Friday, September 7, 2018, 12:26 [IST]
Other articles published on Sep 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X