വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇറ്റലി സമനിലയോടെ രക്ഷപ്പെട്ടു

By Ajith Babu
Italy and Paraguay are competing to open the World Cup with a victory today in Cape Town.
ജൊഹനാസ്ബര്‍ഗ്: നിലവിലെ ലോകചാമ്പ്യന്‍മാരായ ഇറ്റലിയെ സമനിലയില്‍ തളിച്ച് പരാഗ്വായ്ക്ക് ലോകകപ്പില്‍ മികച്ച തുടക്കം. ഗ്രൂപ്പ് എഫില്‍ ആദ്യമത്സരത്തിനിറങ്ങിയ ഇറ്റലിക്കെതിരെ 38ാം മിനുട്ടില്‍ പരാഗ്വായ് മിഡ്ഫീല്‍ഡര്‍ അന്റോളിന്‍ അല്‍കാറസ് ആദ്യം സ്‌കോര്‍ ചെയ്തത്.

ഇതിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഏറെ നേരമെടുത്ത ഇറ്റലി 63ാം മിനിറ്റില്‍ ഡിറോസ്സിയിലൂടെ സമനില ഗോള്‍ നേടി മുഖം രക്ഷിക്കുകയായിരുന്നു. പിന്നീട് ഉണര്‍ന്നു കളിച്ചെങ്കിലും പരാഗ്വയ്‌യുടെ ഗോള്‍മുഖം ഭേദിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇറ്റലിയുടെ പ്രതാപത്തെ ലേശം പോലും വകവെയ്ക്കാതെയാണ് പരാഗ്വയ് കളിച്ചത്.

പാരമ്പര്യവൈരികളായ ഡെന്മാര്‍ക്കിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത ഹോളണ്ടിനും ലോകകപ്പില്‍ വിജയത്തോടെ തുടങ്ങാനായി.ലോകകപ്പ് ഫുട്‌ബോളിലെ ആദ്യസെല്‍ഫ്‌ഗോള്‍ പിറന്ന നാലാംദിനത്തിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഹോളണ്ട് അടിയറവു പറയിച്ചത്.

പ്രതിരോധനിരയിലെ കളിക്കാരന്‍ സൈമണ്‍ പോള്‍സന്റെ സെല്‍ഫ് ഗോളിലാണ് ഡെന്‍മാര്‍ക്ക് ആദ്യം പിന്നിലായത്. ഹോളണ്ട് സ്‌െ്രെടക്കര്‍ റോബിന്‍ വാന്‍ പെഴ്‌സിയുടെ മുന്നേറ്റം ഡെന്‍മാര്‍ക്കിന്റെ പ്രതിരോധത്തില്‍ വരുത്തിയ ആശയക്കുഴപ്പമാണ് സെല്‍ഫ് ഗോളിനു ഇടയാക്കിയത്. ഇടതുവിങ്ങില്‍നിന്നു പെഴ്‌സി അടിച്ച പന്ത് തിരിച്ചുവിടാന്‍സൈമണ്‍പോള്‍സ് ചാടി തലവച്ചെങ്കിലും പന്ത് ലക്ഷ്യം തെറ്റി സ്വന്തം ഗോള്‍ പോസ്റ്റിലേക്ക് കയറുകയായിരുന്നു. കളിയവസാനിക്കാന്‍ അഞ്ചുമിനുട്ട് ബാക്കിനില്‍ക്കേ ഡിര്‍ക് കുയ്റ്റിന്റെ ഗോളിലൂടെ ഹോളണ്ട് ലീഡ് വര്‍ധിപ്പിച്ചു.

ഡച്ച് ആക്രമണനിരയെ ഡെന്‍മാര്‍ക്ക് പ്രതിരോധിക്കുന്ന കാഴ്ചയാണ് ആദ്യപകുതിയില്‍ കാണാനായത്. മുന്നേറ്റ നിരയിസല്‍ ആര്യന്‍ റോബനെന്ന സ്‌െ്രെടക്കറുടെ അഭാവം ഹോളണ്ട് ശരിക്കും അനുഭവിച്ചു.
മറ്റൊരു മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ജപ്പാന്‍ ഏഷ്യയുടെ രണ്ടാം വിജയം നേടി.കെയ്‌സുകെ ഹോണ്ടയാണ് 39ാം മിനിറ്റില്‍ ജപ്പാന്റെ വിജയഗോള്‍ നേടിയത്.

ക്യാപ്റ്റന്‍ സാമുവല്‍ എറ്റു തന്റെ മികവിനൊത്ത പ്രകടനം കാഴ്ചവെയ്ക്കാഞ്ഞത്കാമറൂണിന്റെ പ്രകടനത്തെ ബാധിച്ചു. അവസാന നിമിഷം വരെ ഗോള്‍ മടക്കാന്‍ കാമറൂണ്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ജപ്പാന്‍ ഗോളി എയ്ജി കവാഷി അവരുടെ മോഹങ്ങള്‍ക്ക് തടയിട്ടു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X