അസ്ലന്‍ ഷാ കപ്പ്: വീണ്ടുമൊരു തോല്‍വി... ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്

Written By:

ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ വീണ്ടുമൊരു തോല്‍വിയോടെ അസ്തമിച്ചു. ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയോടാണ് മൂന്നാം പൂള്‍ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. മൂന്നു മല്‍സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ഒന്നില്‍പ്പോലും ജയിക്കാനായിട്ടില്ല. ആദ്യ മല്‍സരത്തില്‍ ഒളിംപിക് ജേതാക്കളായ അര്‍ജന്റീനയോട് 2-3നു പൊരുതിവീണ ഇന്ത്യ തൊട്ടടുത്ത കളിയില്‍ ഇംഗ്ലണ്ടുമായി 1-1നു സമനില വഴങ്ങുകയും ചെയ്തിരുന്നു.

ലങ്കന്‍ മണ്ണില്‍ ഇന്ത്യക്കു കാലിടറിയത് മൂന്ന് വര്‍ഷത്തിന് ശേഷം... രോഹിത്തിന് കീഴില്‍ ആദ്യത്തേത്!!

കളം വാണ പെണ്‍പുലികള്‍... ഇവര്‍ വനിതാ ക്രിക്കറ്റിലെ റാണിമാര്‍

ടീം ഇന്ത്യയുടെ ഏറ്റവും മികച്ച 10 ഓപ്പണിങ് ജോടികള്‍, ഏറ്റവും ബെസ്റ്റ് ഇവര്‍ തന്നെ, സംശയം വേണ്ട

1

ഇന്ത്യക്കെതിരേ അനായാസമായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. കളി 40 മിനിറ്റാവുമ്പേഴേക്കും നാലു ഗോളുകള്‍ ഇന്ത്യയുടെ വലയ്ക്കുള്ളിലെത്തിച്ച് ഓസീസ് വിജയമുറപ്പിച്ചിരുന്നു. 28ാം മിനിറ്റില്‍ മാര്‍ക്ക് നോള്‍സിലൂടെയാണ് ഓസീസ് അക്കൗണ്ട് തുറന്നത്. 35ാം മിനിറ്റില്‍ അറാന്‍ സലെസ്‌കിയും മൂന്നു മിനിറ്റിനുള്ളില്‍ ഡാനിയേല്‍ ബീലും ലക്ഷ്യം കണ്ടത്തോടെ ഓസീസ് 3-0ന് മുന്നിലെത്തി. 40ാം മിനിറ്റില്‍ ബ്ലെയ്ക്ക് ഗോവേഴ്‌സ് ഓസീസിന്റെ സ്‌കോര്‍ 4-0 ആക്കി. 52, 53 മിനിറ്റുകളില്‍ രമണ്‍ദീപ് ഇന്ത്യയുടെ ഗോളുകള്‍ മടക്കിയെങ്കിലും തിരിച്ചുവരവ് അസാധ്യമായിരുന്നു.

2

ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ജയം അനിവാര്യമായതിനാല്‍ ഇന്ത്യ തുടക്കം മുതല്‍ ആക്രമണാത്മക ശൈലിയാണ് സ്വീകരിച്ചത്. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചതും ഇന്ത്യയായിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ ഇന്ത്യക്കായില്ല.

ടൂര്‍ണമെന്റില്‍ ഇനി ഇന്ത്യക്ക് അഞ്ചാംസ്ഥാനത്തിനു വേണ്ടി പോരടിക്കേണ്ടിവരും. ആതിഥേയരായ മലേഷ്യ, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യക്ക് ഇനി മല്‍സരങ്ങള്‍ ബാക്കിയുള്ളത്.

Story first published: Wednesday, March 7, 2018, 11:23 [IST]
Other articles published on Mar 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍