അസ്ലന്‍ ഷാ ഹോക്കി: ഇന്ത്യക്കു വീണ്ടും തിരിച്ചടി, ഇംഗ്ലണ്ടുമായി സമനില കൊണ്ടു തൃപ്തിപ്പെട്ടു

Written By:

ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യക്കു തിരിച്ചടി. ഇംഗ്ലണ്ടുമായി ഇന്ത്യ 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. ആദ്യ കളിയില്‍ ഒളിംപിക് ജേതാക്കളായ അര്‍ജന്റീനയോട് ഇന്ത്യ 2-3നു പൊരുതിത്തോറ്റിരുന്നു.

ജെയിംസ് ഏറ്റവും മോശം കോച്ച്!! തുറന്നടിച്ച് ബെര്‍ബറ്റോവ്, സൂപ്പര്‍ കപ്പില്‍ കളിക്കില്ല?

വിരാട് കോലി, ഇന്ത്യ ക്രിക്കറ്റിലെ 'ടാറ്റൂ മാന്‍'... വീണ്ടുമൊന്നു കൂടി, കോലിയുടെ കലക്ഷന്‍ കാണാം

'ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

1

ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഇംഗ്ലണ്ടുമായി ഇന്ത്യ പോയിന്റ് പങ്കുവച്ചത്. 14ാ മിനിറ്റില്‍ എസ് ലാക്രയുടെ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. 52ാം മിനിറ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് മാര്‍ക്ക് ഗ്ലെഗോണ്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ മടക്കി.

മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ജയം മാത്രം ഇന്ത്യയുടെ വഴിക്കുവന്നില്ല. ഒമ്പതു പെനല്‍റ്റി കോര്‍ണറുകളാണ് ഇന്ത്യക്കു ലഭിച്ചത്. പക്ഷെ ഒന്നു പോലും ഗോളാക്കി മാറ്റാന്‍ ഇന്ത്യക്കായില്ല. ഫിനിഷിങിലെ പിഴവ് തന്നെയാണ് ഇന്ത്യക്കു തിരിച്ചടിയായത്. ചൊവ്വാഴ്ച ശക്തരായ ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

Story first published: Sunday, March 4, 2018, 16:27 [IST]
Other articles published on Mar 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍