അസ്ലന്‍ ഷാ ഹോക്കി: രണ്ടു തവണ ലീഡ് കൈവിട്ടു, ഇന്ത്യക്ക് മൂന്നാം തോല്‍വി... ഞെട്ടിച്ചത് ഐറിഷ് പട

Written By:

ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിയുടെ ഫൈനലിലെത്താനുള്ള നേരിയ അവസരം തോല്‍വിയോടെ ഇന്ത്യക്കു നഷ്ടമായി. അവസാന പൂള്‍ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ അയര്‍ലന്‍ഡ് ഇന്ത്യയെ അട്ടിമറിക്കുകയായിരുന്നു. രണ്ടിനെതിരേ മൂന്നു ഗോളുകളാണ് അയര്‍ലന്‍ഡ് ഇന്ത്യയുടെ കഥ കഴിച്ചത്.

ഐപിഎല്‍: ഇവരുണ്ടെങ്കില്‍ കളിമാറും... മല്‍സരം ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ മിടുക്കര്‍

പേരിലെന്ത് കാര്യം? ഇവര്‍ ചോദിക്കുന്നു... പേര് മാറ്റിയപ്പോള്‍ തലവരയും മാറിയ താരങ്ങള്‍

ഷമിയുടെ കുരുക്ക് മുറുകുന്നു... ഇത്തവണ കൂടുതല്‍ ഗുരുതരം, കരിയര്‍ തന്നെ അവതാളത്തില്‍!!

1

ആവേശകരമായ മല്‍സരത്തില്‍ രണ്ടു തവണ ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യ തോല്‍വിയിലേക്കു വീണത്. 10ാം മിനിറ്റില്‍ തന്നെ രമണ്‍ദീപ് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. 24ാം മിനിറ്റില്‍ ഷെയ്ന്‍ ഒഡൊനോഗ് അയര്‍ലന്‍ഡിനു സമനില നേടിക്കൊടുത്തു. രണ്ടു മിനിറ്റിനകം അമിത് രോഹിദാസിലൂടെ ഇന്ത്യ ലീഡ് തിരികെ പിടിച്ചു. 36ാം മിനിറ്റില്‍ അയര്‍ലന്‍ഡ് വീണ്ടും ഒപ്പമെത്തി. സീന്‍ മുറേയുടെ വകയായിരുന്നു ഗോള്‍. 42ാം മിനിറ്റില്‍ കളിയില്‍ ആദ്യമായി ലീ കോളിന്റെ ഗോള്‍ അയര്‍ലന്‍ഡ് ലീഡ് കൈക്കലാക്കിയപ്പോള്‍ ഇന്ത്യക്കു മറുപടിയുണ്ടായിരുന്നില്ല.

2

ആദ്യ മൂന്നു കളികളിലേറ്റ തിരിച്ചടികള്‍ക്കു ശേഷം നാലാം മല്‍സരത്തില്‍ മലേഷ്യയെ 5-1ന് തകര്‍ത്ത് ഇന്ത്യ ടൂര്‍ണമെന്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അയര്‍ലന്‍ഡിനെതിരേയും മികച്ച രീതിയിലാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ രണ്ടു ക്വാര്‍ട്ടറിലും മികച്ചു നിന്ന ഇന്ത്യക്ക് മൂന്നാം ക്വാര്‍ട്ടറില്‍ പിഴയ്ക്കുകയായിരുന്നു. രണ്ടു ഗോളുകള്‍ നേടി അയര്‍ലന്‍ഡ് അട്ടിമറി ജയം നേടുകയും ചെയ്തു. ഇനി അഞ്ച്-ആറ് സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മല്‍സരത്തില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും.

Story first published: Saturday, March 10, 2018, 9:52 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍