ഹോക്കിയിലെ സുല്‍ത്താന്‍ ഓസീസ് തന്നെ... അസ്ലന്‍ഷാ കപ്പില്‍ ജേതാക്കള്‍, ഇംഗ്ലണ്ട് കീഴടങ്ങി

Written By:

ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കു കിരീടം. ആവേശകരമായ കലാശപ്പോരില്‍ കഴിഞ്ഞ തവണത്തെ ജേതാക്കളായ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കംഗാരുപ്പട കീഴടക്കിയത്. ബ്ലാക് ഗോവേഴ്‌സ് (38ാം മിനിറ്റ്), ലാക്ലാന്‍ ഷാര്‍പ്പുമാണ് (53) ഫൈനലില്‍ ഓസീസിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ടിന്റെ ഗോള്‍ മടക്കിയത് 54ാം മിനിറ്റില്‍ സാമുവല്‍ വാര്‍ഡായിരുന്നു.

1

ഇതു പത്താം തവണയാണ് അസ്ലന്‍ ഷാ ഹോക്കിയില്‍ ഓസീസ് കിരീടമുയര്‍ത്തുന്നത്. ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് ഓസീസ് കപ്പിലേക്കു കുതിച്ചെത്തിയത്. നേരത്തേ കളിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായി ഫൈനലിലെത്തിയ കംഗാരുപ്പട ജയം ആവര്‍ത്തിക്കുകയായിരുന്നു. നേരത്തേ ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്താണ് ഓസീസ് ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. അവസാന കളിയിലും ഇംഗ്ലണ്ടിനെ തന്നെത തോല്‍പ്പിച്ച് അവര്‍ കിരീടവുമായി മടങ്ങുകയും ചെയ്തു.

ഐപിഎല്ലിലൂടെ ഇവര്‍ സ്വപ്‌നം കാണുന്നത് ഇന്ത്യന്‍ ജഴ്‌സി... ആരാവും ഭാഗ്യവാന്‍?

ഐപിഎല്‍: ഷമിയില്ലെങ്കില്‍ പിന്നെയാര്? ഡല്‍ഹിക്ക് ആശയക്കുഴപ്പം... ഊഴം കാത്ത് ഇവര്‍

ഒളിംപിക് ജേതാക്കളായ അര്‍ജന്റീനയ്ക്കാണ് ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനം. മൂന്നാംസ്ഥാനക്കാരെ കണ്ടെത്താനുള്ള മല്‍സരത്തില്‍ ആതിഥേയരായ മലേഷ്യയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു കീഴടക്കുകയായിരുന്നു. ഇന്ത്യക്ക് അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. അയര്‍ലന്‍ഡിനെ 4-1ന് തകര്‍ത്താണ് ഇന്ത്യ അഞ്ചാംസ്ഥാനക്കാരായത്.

Story first published: Monday, March 12, 2018, 12:42 [IST]
Other articles published on Mar 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍