വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിശ്വകപ്പിനായുള്ള പോരാട്ടം ഇന്ന്; ഫ്രാന്‍സോ ക്രൊയേഷ്യയോ?; പ്രവചനം ഈ ടീമിന്

മോസ്‌കോ: റഷ്യ ലോകകപ്പ് ഫൈനല്‍ പോരാട്ടം ഞായറാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ ഫൈനലിനിറങ്ങുന്ന ക്രൊയേഷ്യയും രണ്ടാം കിരീടനേട്ടത്തിനായി ഇറങ്ങുന്ന ഫ്രാന്‍സും കിരീട പ്രതീക്ഷയിലാണ്.

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് രണ്ടാം ലോകകപ്പ് നേട്ടത്തിനിറങ്ങുന്ന ഫ്രാന്‍സ് ഫൈനലില്‍ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഡെന്മാര്‍ക്കിനോട് സമനില നേടിയതൊഴിച്ചാല്‍ ആധികാരിക വിജയമായിരുന്നു ടൂര്‍ണമെന്റിലുടനീളം ഫ്രാന്‍സിന്റേത്. ക്യാപ്റ്റനായും പരിശീലകനായും ദിദിയര്‍ ദെഷാപ്‌സ് ലോകകപ്പ് നേടുമോ എന്നും ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നു.

croatia

ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യ അങ്ങേയറ്റത്തെ പ്രതീക്ഷയിലാണ്. ഓള്‍റൗണ്ട് മികവാണ് ഫൈനലിലും ടീമിന്റെ പ്രതീക്ഷ. തന്ത്രങ്ങളുടെ ആശാനായ കോച്ച് സ്ലാട്‌കോ ഡാലിച്ചിന്റെ സാന്നിധ്യം ക്രൊയേഷ്യയ്ക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ നടത്തുന്ന പോരാട്ടമാണ് അവരെ ഫൈനല്‍വരെ കൊണ്ടെത്തിച്ചത്.

താരങ്ങളെല്ലാം പരിക്കില്‍നിന്നും മോചിതരാണെന്നത് ഫ്രാന്‍സിന് ആശ്വാസമാണ്. ക്രൊയേഷ്യയ്‌ക്കെതിരെ പരീക്ഷണത്തിന് പരിശീകന്‍ മുതിരുകയില്ല. പ്രതിരോധാത്മകമായി കളിച്ച് മിന്നലാക്രമണത്തിലൂടെ ഗോളടിക്കുന്ന തന്ത്രമായിരിക്കും ഫൈനലിലും പുറത്തെടുക്കുക. ബെല്‍ജിയത്തിനെതിരെ അമിത പ്രതിരോധത്തിന് വിമര്‍ശനം നേരിട്ടെങ്കിലും ശൈലിയില്‍ മാറ്റം വരുത്താന്‍ ഇടയില്ല.

ജിറൂഡിനെ ഒറ്റ സ്‌ട്രൈക്കറാക്കി ഗ്രീസ്മാനും എംബാപ്പെയും പിന്തുണ നല്‍കുന്ന ആക്രമണശൈലി ഫ്രാന്‍സ് ക്രൊയേഷ്യയ്‌ക്കെതിരെയും വിനിയോഗിക്കും. സെന്‍ട്രല്‍ ഡിഫന്‍സില്‍ സാമുവല്‍ ഉംറ്റിറ്റി, റാഫേല്‍ വരാന്‍ സഖ്യം ഫോമിലാണ്. എന്‍ഗോളോ കാന്റെ പോള്‍ പോഗ്ബ തുടങ്ങിയ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുടെ സാന്നിധ്യം പ്രതിരോധത്തില്‍ ഫ്രാന്‍സിന് മേല്‍ക്കൈ നേടിക്കൊടുക്കുന്നു. ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ തകര്‍പ്പന്‍ പ്രകടനവും ഫ്രാന്‍സിന് കിരീട പ്രതീക്ഷയേകുന്നു.

ലോകത്തെ മുന്‍നിര മധ്യനിരതാരങ്ങളായ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിട്ടിച്ചുമാണ് ക്രൊയേഷ്യയുടെ കുന്തമുനകള്‍. ഡീപ് മിഡ്ഫീല്‍ഡില്‍ ബ്രോസോവിച്ചും വിങ്ങുകളില്‍ തീപടര്‍ത്താന്‍ പെരിസിച്ചിനും റാബിച്ചിനും കഴിയും. മാന്‍സുകിച്ച് സെമിയില്‍ ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മാന്‍സുകിച്ചിന്റെ പ്രകടനം ക്രൊയേഷ്യക്ക് നിര്‍ണായകമാകും.

ഷൂട്ടൗട്ട് സപെഷ്യലിസ്റ്റ് ഡാനിയേല്‍ സുബാസിച്ച് കാക്കുന്ന ക്രൊയേഷ്യന്‍ വലയ്ക്കുമുന്നില്‍ ദെയാന്‍ ലോവ്‌റനും ദൊമാഗോയ് വിദായുമാണ് പ്രതിരോധത്തിന്റെ നെടുന്തൂണുകള്‍. 1998 ലോകകപ്പില്‍ ഫ്രാന്‍സിനോട് സെമിയില്‍ തോറ്റതിന്റെ പകരംവീട്ടല്‍കൂടിയാണ് ക്രൊയേഷ്യയ്ക്ക് ഫൈനല്‍ പോരാട്ടം. കളിക്കളത്തില്‍ ഇരുടീമുകളും തുല്യരാണെങ്കിലും അന്തിമ വിജയം ഫ്രാന്‍സിനൊപ്പമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഒരു ഗോള്‍ മാര്‍ജിനില്‍ ഫ്രാന്‍സ് ജയിക്കുമെന്ന് കളിയെഴുത്തുകാര്‍ പ്രവചിക്കുന്നു.

Story first published: Sunday, July 15, 2018, 11:36 [IST]
Other articles published on Jul 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X