വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എട്ടിന്റെ പണി ആര്‍ക്കും കിട്ടാം, ആരും അത്ര കേമന്‍മാരല്ല!! എല്ലാവര്‍ക്കുമുണ്ട് വീക്ക്‌നെസ്...

ഇന്നു രാത്രിയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടങ്ങുന്നത്

കസാന്‍/മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നു രാത്രി ആരംഭിക്കാനിരിക്കെ ഫുട്‌ബോള്‍ പ്രേമികള്‍ ത്രില്ലിലാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ എട്ടു ടീമുകള്‍ തന്നെയാണ് ഇത്തവണ ക്വാര്‍ട്ടറില്‍ അങ്കം കുറിക്കുന്നത്. ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഉറുഗ്വേ എന്നീ വമ്പന്‍മാരെ മാറ്റിനിര്‍ത്തിയാല്‍ മറ്റു നാലു ടീമുകളും ക്വാര്‍ട്ടറിലെ അപ്രതീക്ഷിത എന്‍ട്രികളായിരുന്നു.

ക്വാര്‍ട്ടറില്‍ ആര്‍ക്കൊക്കെയാണ് ഇനി എട്ടിന്റെ പണി കിട്ടാനിരിക്കുന്നതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ക്വാര്‍ട്ടറിലെത്തിയ പ്രമുഖര്‍ക്കെല്ലാം ചില വീക്ക്‌നെസുകളുണ്ട്. അവ എന്താണെന്നു നോക്കാം.

പ്രതിരോധം ശക്തമെങ്കില്‍ ഫ്രാന്‍സ് വിയര്‍ക്കും

പ്രതിരോധം ശക്തമെങ്കില്‍ ഫ്രാന്‍സ് വിയര്‍ക്കും

ശക്തമായ പ്രതിരോധ നിരയുള്ള ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ ഫ്രാന്‍സ് ശരിക്കും വിയര്‍ക്കുന്നത് റഷ്യയില്‍ കണ്ടു കഴിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരേ നാലു ഗോളുകള്‍ നേടിയതൊഴിച്ചാല്‍ ഗ്രൂപ്പുഘട്ടത്തില്‍ തപ്പിയും തടഞ്ഞുമാണ് ഫ്രഞ്ച് പട മുന്നേറിയത്.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ കളിയില്‍ രണ്ടു ഗോളാണ് ഫ്രാന്‍സ് നേടിയത്. ഇവയിലൊന്നാവട്ടെ സെല്‍ഫ് ഗോളും. പെറുവിനെതിരേ ഒരു ഗോള്‍ കൊണ്ടു തൃപ്തിപ്പെട്ട ഫ്രാന്‍സ് അവസാന കളിയില്‍ ഡെന്‍മാര്‍ക്കുമായി ഗോള്‍രഹിത സമനിലയും വഴങ്ങി.
അര്‍ജന്റീനയ്‌ക്കെതിരേ പോലും അതിവേഗ കൗണ്ടര്‍ അറ്റാക്കുകളില്‍ നിന്നാണ് ഫ്രാന്‍സ് ലക്ഷ്യം കണ്ടത്. അതുകൊണ്ടു തന്നെ ശക്തമായ പ്രതിരോധ നിരയുള്ള ഉറുഗ്വേയ്‌ക്കെതിരേ ഫ്രാന്‍സിന് കാര്യങ്ങള്‍ അത്ര ശുഭകരമാവില്ല.

ഉറുഗ്വേ മധ്യനിര ദുര്‍ബലം

ഉറുഗ്വേ മധ്യനിര ദുര്‍ബലം

ആക്രമണ നിരയും പ്രതിരോധ നിരയും മികച്ചതാണെങ്കിലും ഉറുഗ്വേയുടെ മധ്യനിര ദുര്‍ബലമാണ്. പ്രതിഭാശാലികളായ പ്ലേമേക്കറുടെ അഭാവം ഉറുഗ്വേ ടീമില്‍ മുഴച്ചു നില്‍ക്കുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായ ലൂക്കാസ് ടൊറെയ്‌റ, മത്യാസ് വെസിനോ, നതാന്‍ നാന്‍ഡസ് എന്നിവരാണ് ഉറുഗ്വേ നിരയിലുള്ളത്. ഇവരെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ മുന്നേറ്റനിരയ്ക്ക് കൂടുതല്‍ തവണ പന്തെത്തിച്ചു കൊടുക്കുന്നതിലും ഗോളവസരങ്ങള്‍ ഒരുക്കുന്നതിലും മധ്യനിര തികഞ്ഞ പരാജയമാണ്. ഓരോ കളിയിലും ശരാശരി 1.4 ശരാശരി പാസുകള്‍ മാത്രമേ മധ്യനിരയ്ക്കു സംഭാവന ചെയ്യാനാവുന്നുള്ളൂ. ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടറില്‍ മധ്യനിരയുടെ ഈ വീക്ക്‌നെസ് ഉറുഗ്വേയ്ക്ക് തിരിച്ചടിയായേക്കും.

പ്രതിരോധ നിരയുടെ വേഗമില്ലായ്മ- റഷ്യ

പ്രതിരോധ നിരയുടെ വേഗമില്ലായ്മ- റഷ്യ

ആതിഥേരായ റഷ്യ അപ്രതീക്ഷിത കുതിപ്പാണ് ഈ ലോകകപ്പില്‍ നടത്തിയത്. പ്രീക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ റഷ്യക്കാവുമെന്ന് കടുത്ത ആരാധകര്‍ പോലും സ്വപ്‌നം കണ്ടിരുന്നില്ല. എന്നാല്‍ ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് റഷ്യ അവസാന എട്ടിലെത്തുകയായിരുന്നു.
പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാണ് റഷ്യ ലോകകപ്പില്‍ വിജയകരമായി നടപ്പാക്കിയത്. കൗണ്ടര്‍ അറ്റാക്കുകളിലൂടെ അവര്‍ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയും ചെയ്തു. എന്നാല്‍ പ്രതിരോധ നിരയുട വേഗതയില്ലായ്മ റഷ്യയുടെ പ്രധാന പോരായ്മയാണ്. അതിവേഗം ഓടിക്കയറി എതിരാളികളെ ബ്ലോക്ക് ചെയ്യുന്നതിലും കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തുന്നതിലും റഷ്യന്‍ പ്രതിരോധനിരയിലെ താരങ്ങള്‍ക്കാവുന്നില്ല. സെന്റര്‍ബാക്കായ 38 കാരന്‍ സെര്‍ജി ഇനാഷെവിച്ചുള്‍പ്പെടെ റഷ്യന്‍ പ്രതിരോധ നിരയിലെ നാലു പേരും വേഗതയുടെ കാര്യത്തില്‍ ഏറെ പിന്നിലാണ്.
അതിവേഗ ഫുട്‌ബോളിന്റെ വക്താക്കളായയ ക്രൊയേഷ്യക്കെതിരേ ഈ വീക്ക്‌നെസ് തന്നെയാവും റഷ്യക്കു തിരിച്ചടിയാവുക. ക്രൊയേഷ്യയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ റഷ്യയുടെ കഥ കഴിക്കാന്‍ സാധ്യതയുണ്ട്.

ക്രോസുകളുടെ ക്രൊയേഷ്യ

ക്രോസുകളുടെ ക്രൊയേഷ്യ

ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നാണ് ക്രൊയേഷ്യ. പ്രതിഭാശാലികളായ മിഡ്ഫീല്‍ഡര്‍മാരായ ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും മുന്നേറ്റത്തില്‍ മരിയോ മാന്‍ഡ്യുകിച്ചുമെല്ലാം അവരുടെ കരുത്താണ്. മാത്രമല്ല ക്രൊയേഷ്യന്‍ പ്രതിരോധനിരയും മികച്ചതാണ്. രണ്ടു ഗോളുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ അവര്‍ വഴങ്ങിയത്.
അമിതമായി എതിര്‍ ടീമിന്റെ ബോക്‌സിനു കുറുകെ ക്രോസുകള്‍ പരീക്ഷിക്കുന്നുവെന്നതു മാത്രമാണ് ക്രൊയേഷ്യയുടെ പ്രധാന വീക്ക്‌നെസ്. ക്വാര്‍ട്ടറിലെത്തിയ എട്ടു ടീമുകളില്‍ ക്രോസുകളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ളതും ക്രൊയേഷ്യ തന്നെ. എന്നാല്‍ വെറും രണ്ടു ഗോളുകള്‍ മാത്രമേ ക്രോസുകളില്‍ നിന്നും അവര്‍ക്കു നേടാനുമായിട്ടുള്ളൂ. ക്രോസുകളുടെ 25 ശതമാനം മാത്രമേ കൃത്യതയാര്‍ന്നതായിരുന്നുള്ളൂ എന്നത് തന്നെയാണ് ഇതിനു മുഖ്യ കാരണം.

ജീസസിന്റെ മോശം ഫോം- ബ്രസീല്‍

ജീസസിന്റെ മോശം ഫോം- ബ്രസീല്‍

സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിന്റെ ഫോമിനെക്കുറിച്ച് മാത്രമാണ് ബ്രസീലിനു ആശങ്കയുള്ളത്. ബ്രസീലിന്റെ ഇതുവവരെയുള്ള നാലു കളികളിലും പ്ലെയിങ് ഇലവനില്‍ തന്നെ കളിച്ച താരമാണ് ജീസസ്.
ഒരേയൊരു ഗോളവസരം മാത്രമാണ് ജീസസിന് ടൂര്‍ണമെന്റില്‍ ഇതുവരെ സൃഷ്ടിക്കാനായത്. മാത്രമല്ല ഒരു ഗോള്‍ പോലും നേടാനും നാലു മല്‍സരങ്ങളിലും താരത്തിനായിട്ടില്ല. ശക്തമായ പ്രതിരോധ നിരയുള്ള ടീമുകള്‍ക്കെതിരേ ജീസസ് പതറുന്നതാണ് കാണുന്നത്. ജീസസിനു പകരം മികച്ച ഫോമിലുള്ള റോബര്‍ട്ടോ ഫിര്‍മിനോയെ ബെല്‍ജിയത്തിനെതിരേ ബ്രസീലിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്.

പാളിപ്പോവുന്ന പ്രതിരോധനിര- ബെല്‍ജിയം

പാളിപ്പോവുന്ന പ്രതിരോധനിര- ബെല്‍ജിയം

ബെല്‍ജിയത്തിന്റെ ഏക വീക്ക്‌നെസ് എന്നു പറയാവുന്നത് പ്രതിരോധ നിരയാണ്. വിങര്‍മാരായ യാനിക് കറാസ്‌കോയെയും തോമസ് മ്യുനിയെറിനെയും വിങ് ബാക്കുകളായി കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് ടൂര്‍ണമെന്റില്‍ പരീക്ഷിച്ചെങ്കിലും ക്ലിക്കായിട്ടില്ല. ലോകകപ്പിനു മുമ്പ് തന്നെ ഇതേ രീതിയിലുള്ള ഗെയിം പ്ലാനാണ് മാര്‍ട്ടിനസ് പിന്തുടര്‍ന്നത്. എന്നാല്‍ ലോകകപ്പില്‍ പല ടീമുകളും ബെല്‍ജിയത്തിന്റെ ഈ വീക്ക്‌നെസ് തുറന്നു കാണിക്കുകയും ചെയ്തു.
ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലരായ ടീം പാനമ പോലും ബെല്‍ജിയത്തിന്റെ പ്രതിരോധത്തെ തകര്‍ത്ത് ഗോള്‍ നേടിയത് ഇതിനു തെളിവാണ്. പ്രീക്വാര്‍ട്ടറില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്നും രണ്ടു ഗോള്‍ നേടിയ ജപ്പാനും ബെല്‍ജിയത്തിന്റെ വീക്ക്‌നെസ് മുതലെടുത്തു. ബ്രസീലിനെതിരേയും ഇതേ ശൈലിയാണ് ബെല്‍ജിയം ആവര്‍ത്തിക്കുന്നതെങ്കില്‍ ഗോള്‍മഴയ്ക്കു തന്നെ കസാന്‍ സാക്ഷിയായേക്കും.

മൂര്‍ച്ചയില്ലാത്ത മുന്നേറ്റനിര- സ്വീഡന്‍

മൂര്‍ച്ചയില്ലാത്ത മുന്നേറ്റനിര- സ്വീഡന്‍

ഡിഫന്‍സീവ് ഫുട്‌ബോള്‍ കളിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ ടീമുകളിലൊന്നാണ് സ്വീഡന്‍. എടുത്തു പറയാവുന്ന സൂപ്പര്‍ താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ടീം ഗെയിമിലൂടെ അവര്‍ എതിരാളികളെ വെട്ടി വീഴ്ത്തി മുന്നേറി. ഇതുവരെയുള്ള നാലു കളികളില്‍ നിന്നും ആറു ഗോളുകളാണ് സ്വീഡന്‍ നേടിയത്.
മധ്യനിരയും പ്രതിരോധവുമെല്ലാം ശക്തമാണെങ്കിലും സ്വീഡിഷ് മുന്നേറ്റനിരയ്ക്കു മൂര്‍ച്ചയില്ല. മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ വിരമിക്കലിനു ശേഷം പകരക്കാരനെ കണ്ടെത്താന്‍ സ്വീഡനായിട്ടില്ല. മുന്നേറ്റനിരയുടെ മൂര്‍ച്ചയില്ലായ്മ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡന്റെ വിജയസാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കും.

പ്രതിരോധനിരയുടെ വീഴ്ചകള്‍- ഇംഗ്ലണ്ട്

പ്രതിരോധനിരയുടെ വീഴ്ചകള്‍- ഇംഗ്ലണ്ട്

ഇംഗ്ലണ്ട് യുവനിര പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് റഷ്യന്‍ ലോകകപ്പില്‍ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ലോകകപ്പെന്ന് ഇത്തവണത്തേതിനെ വിശേഷിപ്പിക്കാം. മികച്ച മധ്യനിരയും ക്യാപ്റ്റന്‍ ഹാരി കെയ്‌നുള്‍പ്പെടുന്ന ശക്തമായ മുന്നേറ്റനിരയും ഇംഗ്ലണ്ടിന്റെ കരുത്താണ്. എന്നാല്‍ പ്രതിരോധ നിര അനാവശ്യ പിഴവുകള്‍ വരുത്തുന്നത് ഇംഗ്ലണ്ടിനെ ആശങ്കയിലാക്കുന്ന കാര്യമാണ്.
കൈല്‍ വാക്കര്‍, ജോണ്‍ സ്‌റ്റോണ്‍സ്, ഹാരി മഗ്വിറെ എന്നിവരടങ്ങുന്ന പ്രതിരോധനിര ശക്തമാണ്. പക്ഷെ ഇടയ്ക്ക് ഇവര്‍ വരുത്തുന്ന പിഴവുകള്‍ക്കു കനത്ത വിലയാണ് ഇംഗ്ലണ്ടിനു നല്‍കേണ്ടിവരുന്നത്. ടുണീഷ്യക്കെതിരായ ആദ്യ കളിയില്‍ വാക്കര്‍ ഹാന്റ്‌ബോളിലൂടെ പെനല്‍റ്റി വഴങ്ങിയിരുന്നു. പിന്നീടുള്ള മല്‍സരങ്ങളിലും ഇതുപോലെയുള്ള ചെറുതെന്നു തോന്നാവുന്ന വലിയ അബദ്ധങ്ങള്‍ പ്രതിരോധ നിരയുടെ ഭാഗത്തു നിന്നുണ്ടായി. പ്രീക്വാര്‍ട്ടറില്‍ കൊളംബിയക്കെതിരേയും കളിയുടെ അവസാന മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങേണ്ടിവന്നതിന്റെ കാരണക്കാര്‍ വാക്കറും സ്‌റ്റോണ്‍സുമായിരുന്നു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Friday, July 6, 2018, 13:39 [IST]
Other articles published on Jul 6, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X