ലോകഫുട്‌ബോളിനെ അടക്കി വാണ സിദാനും റൊണാള്‍ഡോയും പ്രീമിയര്‍ ലീഗ് പോലും നേടിയിട്ടില്ലാത്ത വാല്‍ക്കോട്ടിന് പിറകിലായി!!!

Posted By: കാശ്വിന്‍

ലണ്ടന്‍ : ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ സിനദിന്‍ സിദാന്റെയും ബ്രസീലിയന്‍ റൊണാള്‍ഡോയുടെയും കരിയര്‍ നേട്ടങ്ങള്‍ അതുല്യമാണ്. അതിനോട് കിടപിടിക്കാനൊന്നും ആഴ്‌സണലിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ തിയോ വാല്‍ക്കോട്ടിന് സാധിച്ചെന്ന് വരില്ല. പക്ഷേ, വാല്‍ക്കോട്ട് ഒരു കാര്യത്തില്‍ ഇവരെ രണ്ട് പേരെയും പിറകിലാക്കി.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നേടിയ ഗോളുകളുടെ എണ്ണത്തിലാണ് വാല്‍ക്കോട്ട് മേല്‍ക്കോയ്മ സ്ഥാപിച്ചത്. പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ബയേണിനെതിരെ ആഴ്‌സണലിനായി നേടിയ ലീഡ് ഗോളോടെ വാല്‍ക്കോട്ടിന് ചാമ്പ്യന്‍സ് ലീഗില്‍ പതിനഞ്ച് ഗോളുകളായി. സിദാനും റൊണാള്‍ഡോയും പതിനാല് ഗോളുകള്‍ വീതമാണ് നേടിയത്.

zidron

പതിമൂന്ന് ടീമുകള്‍ക്കെതിരെയാണ് വാല്‍ക്കോട്ട് ഗോളടിച്ചത്. ഉദിനിസെ, സ്ലാവിയ പ്രാഹ ക്ലബ്ബുകള്‍ക്കെതിരെ രണ്ട് ഗോളുകള്‍ വീതം നേടി. ബയേണ്‍ മ്യൂണിക്, ലുഡോഗോറെറ്റ്‌സ്, ബാസല്‍, ഒളിമ്പ്യാകോസ്, ഡിനാമോ സാഗ്രെബ്, മാഴ്‌സെ, ഷാല്‍ക്കെ, ബാഴ്‌സലോണ, വിയ്യാറയല്‍, ഫെനര്‍ബഷെ, എഫ് സി ട്വന്റെ ക്ലബ്ബുകള്‍ക്കെതിരെ ഓരോ ഗോള്‍ വീതം.

ചാമ്പ്യന്‍സ് ലീഗില്‍ സിദാനും റൊണാള്‍ഡോക്കും മുകളില്‍ ഗോളടിയില്‍ സ്ഥാനം പിടിച്ച വാല്‍ക്കോട്ടിന് ഇവര്‍ നേടിയ ഫിഫ ലോകകപ്പ് ഉയര്‍ത്താനാകുമോ ? സിദാന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേടിയത് പോലുള്ള ചരിത്ര ഗോള്‍ നേടാന്‍ സാധിക്കുമോ ? അതേ, നേടിയ ഗോളുകളുടെ എണ്ണത്തേക്കാള്‍ മൂല്യത്തിന് തന്നെയാണ് പ്രാധാന്യമെന്ന് ഇതിഹാസ താരങ്ങളുടെ പ്രകടനങ്ങള്‍ ഓര്‍മിപ്പിക്കും.

Story first published: Wednesday, March 8, 2017, 12:15 [IST]
Other articles published on Mar 8, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍