യൂറോപ്പില്‍ പൊടിപാറും പോരാട്ടങ്ങള്‍... പ്രീക്വാര്‍ട്ടറിനു തുടക്കം, വമ്പന്‍മാര്‍ ഇറങ്ങുന്നു

Written By:

റോം: വലിയൊരു ഇടവേളയ്ക്കു ശേഷം യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വീണ്ടും വിസില്‍ മുഴങ്ങുകയാണ്. നോക്കൗട്ട്‌റൗണ്ട് പോരാട്ടങ്ങള്‍ക്കു ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ തുടക്കമാവും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നാലു മല്‍സരങ്ങളാണ് നടക്കുന്നത്. ചൊവ്വാഴ്ച രാത്രി രണ്ടു മല്‍സരങ്ങളുണ്ട്.

വിരമിക്കല്‍ സൂചന നല്‍കി യുവി... ഐപിഎല്ലില്‍ തുടരും, ഭാവി കാര്യങ്ങള്‍ വെളിപ്പെടുത്തി സൂപ്പര്‍ താരം

ഹസാര്‍ഡിന് നന്ദി, ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തി... കോന്റെയ്ക്ക് ആശ്വാസം

ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസും ഇംഗ്ലണ്ടിലെ കരുത്തരായ ടോട്ടനം ഹോട്്‌സ്പറും തമ്മിലുള്ള ഒന്നാംപാദ ത്രില്ലറാണ് ആദ്യദിനത്തെ പ്രധാന ആകര്‍ഷണം. മറ്റൊരു കളിയില്‍ ഇംഗ്ലീഷ് ശക്തികളായ മാഞ്ചസ്റ്റര്‍ സിറ്റി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള എഫ്‌സി ബാസെലുമായി കൊമ്പുകോര്‍ക്കും.

ബുധനാഴ്ച നടക്കുന്ന ഫൈനലിനു തുല്യമായ ക്ലാസിക്ക് മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ഫ്രാന്‍സിലെ പുത്തന്‍ പണക്കാരായ പിഎസ്ജിയുമായി ഏറ്റുമുട്ടും. മറ്റൊരു കളിയില്‍ ലിവര്‍പൂള്‍ എഫ്‌സി പോര്‍ട്ടോയെ നേരിടും.

ഇറ്റലിയില്‍ പൊടിപാറും

ഇറ്റലിയില്‍ പൊടിപാറും

യുവന്റസും ടോട്ടനവും തമ്മില്‍ ഇറ്റലിയില്‍ നടക്കുന്ന മല്‍സരം പൊടിപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഉജ്ജ്വല പ്രകടനമാണ് ഇരുടീമുകളും സീസണില്‍ കാഴ്ചവയ്ക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍ ഈ സീസണില്‍ ടോട്ടനത്തിന്റെ പ്രകടനം എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ്, മുന്‍ റണ്ണറപ്പായ ബൊറൂസ്യ ഡോട്മുണ്ട് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും ഒന്നാംസ്ഥാനക്കാരായാണ് അവര്‍ നോക്കൗട്ട്‌റൗണ്ടിലേക്കു മുന്നേറിയത്.
മറുഭാഗത്ത് ബാഴ്‌സലോണയ്ക്കു പിറകില്‍ രണ്ടാംസ്ഥാനക്കാരായാണ് യുവന്റസ് അവസാന 16ല്‍ കടന്നത്.

അപരാജിത കുതിപ്പ്

അപരാജിത കുതിപ്പ്

മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ യുവന്റസ് അപരാജിത കുതിപ്പാണ് ഇപ്പോള്‍ നടത്തുന്നത്. വിവിധ ടൂര്‍ണമെന്റുകളിലായി അവസാനമായി കളിച്ച 10 മല്‍സരങ്ങളിലും ജയിക്കാന്‍ യുവന്റസിനായിരുന്നു. അവരുടെ തകര്‍പ്പന്‍ ഫോം ടോട്ടനത്തിന് കടുത്ത വെല്ലുവിളിയാവും.
ടോട്ടനത്തിനെതിരേ ഇറങ്ങുന്ന യുവന്റസിന് ചില പ്രമുഖ താരങ്ങളുടെ പരിക്ക് തിരിച്ചടിയാവുന്നുണ്ട്്. പൗലോ ദിബാല, ബ്ലാസി മറ്റിയുഡി എന്നിവര്‍ പരിക്കുമൂലം യുവന്റസ് നിരയിലുണ്ടാവില്ല. യുവാന്‍ ക്വര്‍ഡാഡോ, ആന്‍ഡ്രി ബര്‍സാഗ്ലി എന്നിവരും പരിക്കുമൂലം പുറത്താണ്.
മറുഭാഗത്ത് ടോട്ടനത്തിന് പരിക്ക് അത്ര വലിയ ഭീഷണിയല്ല. ഡിഫന്‍ഡര്‍ ടോബി ആല്‍ഡര്‍വെറല്‍ഡൊഴികെയുള്ള താരങ്ങളെല്ലാം ടീമിലുണ്ട്.

ആദ്യമായി നേര്‍ക്കുനേര്‍

ആദ്യമായി നേര്‍ക്കുനേര്‍

ഇതാദ്യമായാണ് യുവന്റസും ടോട്ടനവും ഒരു പ്രധാന ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ വരുന്നത്. അതുകൊണ്ടു തന്നെ ഏതു ടീമിനാണ് കളിയില്‍ മുന്‍തൂക്കമെന്നു പ്രവചിക്കുക അസാധ്യമാണ്. ഇതുവരെ മൂന്നു തവണ ചാംപ്യന്‍സ് ലീഗിലേക്കു യോഗ്യത നേടിയ സ്പര്‍സ് രണ്ടു വട്ടവും നോക്കൗട്ട്‌റൗണ്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലിന് അപ്പുറം കടക്കാന്‍ അവര്‍ക്കായിട്ടില്ല.
ഈ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ തോല്‍വിയറിയാത്ത നാലു ടീമുകളിലൊന്നാണ് ടോട്ടനം. ബാഴ്‌സലോണ, ബെസിക്റ്റസ്, ലിവര്‍പൂള്‍ എന്നിവരാണ് മറ്റു ടീമുകള്‍.

യുവന്റസിന്റെ റെക്കോര്‍ഡ്

യുവന്റസിന്റെ റെക്കോര്‍ഡ്

ചാംപ്യന്‍സ് ലീഗില്‍ യുവന്റസിന്റെ ഹോംഗ്രൗണ്ട് റെക്കോര്‍ഡ് ടോട്ടനത്തിനെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. ഇവിടെ നടന്ന അവസാനത്തെ 22 മല്‍സരങ്ങളിലും യുവന്റസ് തോല്‍വിയറിഞ്ഞിട്ടില്ല. 14 ജയം, എട്ടു സമനില എന്നിങ്ങനെയാണ് അവരുടെ റെക്കോര്‍ഡ്. 2013 ഏപ്രിലില്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് യുവന്റസിനെ അവസാനമായി സ്വന്തം മൈതാനത്ത് അടിയറവ് പറയിച്ച ടീം.

വന്‍ ജയം ലക്ഷ്യമിട്ട് സിറ്റി

വന്‍ ജയം ലക്ഷ്യമിട്ട് സിറ്റി

വലിയ താരനിരയുമായി സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള്ക്കു കീഴില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ആദ്യപാദത്തില്‍ തന്നെ വന്‍ ജയം നേടി ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിന് അരികെ നില്‍ക്കുന്ന സിറ്റി ചാംപ്യന്‍സ് ലീഗിലും കുതിപ്പ് തുടരാമെന്ന ആത്മവിശ്വാസത്തിലാണ്.
പരിക്കു ഭേദമായ ലെറോയ് സാനെ ടീമില്‍ തിരിച്ചെത്തിയത് സിറ്റിയുടെ കരുത്ത് വര്‍ധിപ്പിക്കും. ജനുവരി 28നേറ്റ പരിക്കുമൂലം വിശ്രമത്തിലായിരുന്ന താരത്തിന് നാലാഴ്ച വിശ്രമം വേണ്ടിവരുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ചാംപ്യന്‍സ് ലീഗ് ടീമില്‍ സാനെ മടങ്ങിയെത്തുകയായിരുന്നു.

Story first published: Tuesday, February 13, 2018, 11:44 [IST]
Other articles published on Feb 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍