രണ്ട് പെനാല്‍റ്റികള്‍, രണ്ട് ചുവപ്പ് കാര്‍ഡുകള്‍, സ്പാനിഷ് കപ്പില്‍ റയല്‍ തടി തപ്പി!!

Posted By: കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് കപ്പില്‍ റയല്‍ മാഡ്രിഡിന് പെനാല്‍റ്റി ഗോളുകളില്‍ ജയം. മൂന്നാം ഡിവിഷന്‍ ക്ലബ്ബായ ഫ്യുന്‍ലബ്രാഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നാലാം റൗണ്ടിലെ ആദ്യ പാദത്തില്‍ റയല്‍ തോല്‍പ്പിച്ചത്. രണ്ട് ടീമിലെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. അറുപത്തിമൂന്നാം മിനുട്ടില്‍ അസെന്‍സിയോയും എണ്‍പതാം മിനുട്ടില്‍ വാസ്‌ക്വുസും റയലിനായി സ്‌കോര്‍ ചെയ്തു.

realmadridteam

ഫ്യുന്‍ലബ്രാഡയുടെ കാന്‍ഡെല പാസ്‌കര്‍ എഴുപത്തൊമ്പതാം മിനുട്ടിലും റയല്‍ മാഡ്രിഡിന്റെ എണ്‍പത്തൊമ്പതാം മിനുട്ടില്‍ വലേയോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.


റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ ആറ് മാറ്റങ്ങള്‍ വരുത്തിയാണ് ടീമിനെ കളത്തിലിറക്കിയത്. ക്രിസ്റ്റിയാനോ ഉള്‍പ്പടെയുളള പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ചു. ഞായറാചത്തെ ലാ ലിഗ മത്സരത്തില്‍ റയല്‍ 3-0ന് എയ്ബറിനെ തോല്‍പ്പിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് സീസണിലും സ്പാനിഷ് കപ്പ് സ്വന്തമാക്കിയത് ബാഴ്‌സലോണയാണ്. റയല്‍ മുര്‍സിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊണ്ട് ബാഴ്‌സലോണ കപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം ആരംഭിച്ചിട്ടുണ്ട്.

Story first published: Friday, October 27, 2017, 14:26 [IST]
Other articles published on Oct 27, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍