ഫേസ്ബുക്കിന് ചുവപ്പ് കാര്‍ഡ്... ട്വിറ്റര്‍ നേടി, അമേരിക്കന്‍ ലീഗ് ഇനി ട്വിറ്ററില്‍ തത്സമയം

Written By:

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന് കനത്ത തിരിച്ചടി നല്‍കി മേജര്‍ സോക്കര്‍ ലീഗ് (എംഎല്‍എസ്) മല്‍സരങ്ങളുടെ തത്സമയ സംപ്രേക്ഷണാവകാശം ട്വിറ്റര്‍ സ്വന്തമാക്കി. തദ്‌സമയ മല്‍സരങ്ങള്‍ മാത്ര്മല്ല ഹൈലൈറ്റ്‌സ്, ഫീച്ചേഴ്‌സ് എന്നിവയും ഇനി ട്വിറ്ററില്‍ ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആസ്വദിക്കാം. @mls, @futbolMLS എന്നിവ വഴിയാണ് ട്വിറ്ററില്‍ എംഎല്‍എസ് മല്‍സരങ്ങളുടെ തദ്‌സമയ സംപ്രേക്ഷണമുണ്ടാവുക. കൂടാതെ ലീഗിലെ ടീമിലെ ട്വിറ്റര്‍ പേജുകള്‍ വഴിയും മല്‍സരം തത്സമയം കാണാം. ട്വിറ്ററും എംഎല്‍എസും തമ്മില്‍ മൂന്നു വര്‍ഷത്തേക്കുള്ള കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്.

ഐപിഎല്‍: ഷമിയില്ലെങ്കില്‍ പിന്നെയാര്? ഡല്‍ഹിക്ക് ആശയക്കുഴപ്പം... ഊഴം കാത്ത് ഇവര്‍

ആഴ്‌സനല്‍ വിജയവഴിയില്‍... ലിവര്‍പൂളിനെ പിന്തള്ളി ടോട്ടനത്തിന്റെ കുതിപ്പ്, യുവന്‍റസ് മുന്നേറി

'ദാദാ' ഗിരി ധോണിയോട് വേണ്ട... എംഎസ്ഡി വേറെ ലെവല്‍, ഗാംഗുലി ഫാന്‍സിന് അസൂയപ്പെടാം

1

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എല്ലായ്‌പ്പോഴും ആരാധകരുമായി ബന്ധം ദൃഢമാക്കാനാണ് എംഎല്‍എസ് ശ്രമിച്ചിട്ടുള്ളതെന്നു എഎംഎല്‍സ് ഡിജിറ്റല്‍ വിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ ക്രിസ് സ്‌ക്ലോസര്‍ വ്യക്തമാക്കി. വളരെ പ്രായം കുറഞ്ഞ, സോഷ്യല്‍ മീഡിയകളില്‍ സജീവമായ ആരാധകരാണ് തങ്ങള്‍ക്കുള്ളത്. അതുകൊണ്ടു തന്നെ ട്വിറ്ററുമായി സഹകരിച്ച് മല്‍സരങ്ങള്‍ തത്സമയം ലോകത്തിനു മുന്നില് എത്തിക്കാന്‍ കഴിയുന്നതില്‍ ആവേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

ട്വിറ്ററുമായി എംഎല്‍എസ് കരാറിലെത്തിയത് ഫേസ്ബുക്കിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്. കാരണം കഴിഞ്ഞ വര്‍ഷം മേജര്‍ സോക്കര്‍ ലീഗിലെ മല്‍സരങ്ങള്‍ ഫേസ്ബുക്കില്‍ തത്സമയ സംപ്രേക്ഷണമുണ്ടായിരുന്നു. ലോസ് ആഞ്ചലസ് എഫ്‌സി, സിയാറ്റില്‍ സൗണ്ടേഴ്‌സ് എന്നിവര്‍ യൂട്യൂബുമായി സഹകരിച്ച് മല്‍സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് ധാരണയിലെത്തിയതിനു പിന്നാലെയാണ് എംഎല്‍എസും ട്വിറ്ററും തമ്മില്‍ മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്.

3

അമേരിക്കയിലെ മുന്‍നിര ഫുട്‌ബോള്‍ ലീഗായ എംഎല്‍എസിന്റെ 23ാമത്തെ സീസണാണ് ഇത്തവണത്തേത്. മാര്‍ച്ച് മൂന്ന് മുതല്‍ ഒക്ടോബര്‍ 28 വരെയാണ് ലീഗിന്റെ ദൈര്‍ഘ്യം. അമേരിക്കയിലെ 20ഉം കാനഡയിലെ മൂന്നു ക്ലബ്ബുകളുമടക്കം 23 ടീമുകളാണ് ലീഗില്‍ അണിനിരക്കുന്നത്.

Story first published: Monday, March 12, 2018, 10:37 [IST]
Other articles published on Mar 12, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍