ഇന്ത്യയ്ക്കായി കളിക്കാന്‍ ഇനി ഒത്തിരി മത്സരങ്ങളില്ല: സുനില്‍ ഛേത്രി

ദില്ലി: പ്രായം 35 പിന്നിടുന്നു. ഇനി ഇന്ത്യയ്ക്കായി കളിക്കാന്‍ ഒത്തിരി മത്സരങ്ങളില്ലെന്ന തിരിച്ചറിവ് ദേശീയ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിക്കുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പരമാവധി ഉയരങ്ങളില്‍ എത്തിക്കണം. ഇതിന് കഠിനാധ്വാനം ആവശ്യമാണ്. ചൈനയില്‍ നടക്കുന്ന 2023 ഏഷ്യന്‍ കപ്പിന് ഇന്ത്യയ്ക്ക് യോഗ്യത നേടിക്കൊടുക്കുകയാണ് സുനില്‍ ഛേത്രി മനസില്‍ കരുതിയിരിക്കുന്ന പ്രധാന ലക്ഷ്യം.

പറഞ്ഞുവരുമ്പോള്‍ ലോക ഫുട്‌ബോളിലെ സജീവ ഗോള്‍ സ്‌കോറര്‍മാരില്‍ രണ്ടാമനാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. പ്രായത്തെ തോല്‍പ്പിക്കുന്ന കായിക മികവ്. വയസ്സു 35 കഴിഞ്ഞിട്ടും 29 -കാരന്റെ ശരീരപ്രകൃതമാണ് സുനില്‍ ഛേത്രിക്കെന്ന് ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്തായാലും പ്രായത്തിന് മുന്നില്‍ തോറ്റുകൊടുക്കാന്‍ താരം തയ്യാറല്ല.

കരിയറില്‍ ബാക്കിയുള്ള നാളുകളില്‍ കഠിനാധ്വാനം തുടരുമെന്ന് ഛേത്രി വ്യക്തമാക്കിയിട്ടുണ്ട്. ടീമെന്ന നിലയില്‍ പരമാവധി മത്സരങ്ങള്‍ ഇന്ത്യ ജയിക്കണം. എങ്കില്‍ മാത്രമേ 2023 -ല്‍ ചൈനയില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന് ടീം ഇന്ത്യ യോഗ്യത നേടുകയുളളൂ. ഭൂഖണ്ഡ ചാംപ്യന്‍ഷിപ്പുകള്‍ക്ക് യോഗ്യത വരിക്കുന്നത് ഇന്ത്യ പതിവാക്കണമെന്നും സുനില്‍ ഛേത്രി അഭിപ്രായപ്പെട്ടു.

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയുടെ നായകനാണ് സുനില്‍ ഛേത്രി. ബെംഗളൂരു ടീമിലെ അഞ്ചോ ആറോ താരങ്ങള്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ പതിവായി കളിക്കുന്നതില്‍ നിറഞ്ഞ അഭിമാനമുണ്ടെന്ന് ഛേത്രി പറയുന്നു. വരുംനാളുകളില്‍ ബെംഗളൂരു എഫ്‌സിയിലെ കൂടുതല്‍ താരങ്ങള്‍ ഇന്ത്യയ്ക്കായി കളിക്കണമെന്ന് ആഗ്രഹിക്കുന്നതായും നായകന്‍ വെളിപ്പെടുത്തി.

നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ ഏറെക്കുറെ പൊലിഞ്ഞ മട്ടിലാണ്. ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ അഞ്ചു മത്സരങ്ങളില്‍ നിന്നും മൂന്നു പോയിന്റുകള്‍ മാത്രമാണ് ടീമിന് നേടാനായത്. എന്തായാലും മാര്‍ച്ച് 26 -ന് ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറുമായി ഇന്ത്യ ഒരിക്കല്‍ക്കൂടി മാറ്റുരയ്ക്കും. നേരത്തെ, ഗുവാഹത്തിയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ ഗോള്‍രഹിത സമനിലയില്‍ ഖത്തറിനെ തളിച്ചിരുന്നു ഇന്ത്യ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: sunil chhetri
Story first published: Friday, January 3, 2020, 16:06 [IST]
Other articles published on Jan 3, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X