For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാണൂ, ഇന്ത്യയുടെ വീര നായകനെ! സുനില്‍ ഛേത്രിയാണ് താരം

ഭുവനേശ്വര്‍: അവസാന ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ ചതിയനെന്ന് മുദ്ര കുത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം നടത്തുകയും ചെയ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ നായകനെ ഓര്‍മയുണ്ടോ? മറന്നുവെങ്കില്‍ ഇപ്പോള്‍ അദ്ദേഹം എന്നെന്നും ഓര്‍ക്കാന്‍ ഇന്ത്യയുടെ അലമാരയിലേക്ക് വീണ്ടുമൊരു കിരീടം എത്തിച്ചിരിക്കുകയാണ്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ലെബനോന തകര്‍ത്ത് ഇന്ത്യയെ ചാമ്പ്യന്മാരാക്കി തലയുയര്‍ത്തി നില്‍ക്കുകയാണ് സുനില്‍ ഛേത്രി.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ രാജാവാണ് താനെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട് പറയുന്ന പ്രകടനത്തോടെയാണ് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യയെ ഛേത്രി കിരീടത്തിലേക്കെത്തിച്ചത്. പ്രധാന മത്സരങ്ങളില്‍ അവസരത്തിനൊത്തുയരുന്ന ഛേത്രി മാജിക് ഇത്തവണയും പതിവ് തെറ്റിച്ചില്ല. 2018ല്‍ നടന്ന ആദ്യ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ കെനിയയെ 2-0ന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു. എന്നാല്‍ 2019ല്‍ നാലാം സ്ഥാനക്കാരായി ഒതുങ്ങി.

കോവിഡിനെത്തുടര്‍ന്ന് മുടങ്ങിക്കിടന്ന ടൂര്‍ണമെന്റ് വീണ്ടും ആരംഭിച്ചപ്പോള്‍ ഇന്ത്യയെക്കാള്‍ റാങ്കിങ്ങില്‍ മുന്നിലുള്ള ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ഇന്ത്യ വീണ്ടും കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ഗോളില്ലാതിരുന്ന ആദ്യ പകുതിക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവും കിരീട നേട്ടവും. ഇഗോര്‍ സ്റ്റിമാക് എന്ന പരിശീലകന് കീഴില്‍ ഒത്തൊരുമയോടെ പന്തുതട്ടിയ ഇന്ത്യ വിജയം പൊരുതിനേടുന്നതാണ് കലിംഗ സ്‌റ്റേഡിയത്തില്‍ കണ്ടത്.

ആഷിഖ് കുരുണിയനെ ഫെരാന്‍ വീഴ്ത്തിയതിന് ഇന്ത്യക്ക് പെനാല്‍റ്റി നിഷേധിക്കപ്പെട്ടു. ആദ്യ പകുതിയില്‍ ഇന്ത്യയുടെ ആക്രമണത്തിന് മൂര്‍ച്ച കുറവില്ലായിരുന്നുവെങ്കിലും ലക്ഷ്യം അകന്നുനിന്നു. പ്രതിസന്ധികളിലാണ് ശരിയായ നായകന്മാരുണ്ടാവുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ തന്റെ കാലുകളിലാണെന്ന തിരിച്ചറിവുള്ള സുനില്‍ ഛേത്രി ഒരിക്കല്‍ക്കൂടി ടീമിന്റെ രക്ഷകനായി. 46ാം മിനുട്ടിലാണ് ഛേത്രിയുടെ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയത്.

india, football

താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ 87ാം ഗോളായിരുന്നു ഇത്. വലത് വിങ്ങില്‍ നിന്ന് നിഖില്‍ പുജാരിയുടെ മുന്നേറ്റത്തില്‍ നിന്ന് പന്തുനേടിയ ചാങ്‌തെ ലെബനോന്‍ പ്രതിരോധ താരങ്ങളെ മറികടന്ന് ഛേത്രിക്ക് പന്തു നല്‍കിയപ്പോള്‍ ഇന്ത്യന്‍ നായകന് ലക്ഷ്യം പിഴച്ചില്ല. 65ാം മിനുട്ടില്‍ ചാങ്‌തെയാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ രണ്ടാം ഗോള്‍ ചേര്‍ത്തത്. താരത്തിന്റെ ഇടം കാല്‍ ഷോട്ട് ലെബനോന്‍ ഗോളി അലി സാബയെ മറികടന്ന് വലയിലെത്തുകയായിരുന്നു.

പിന്നീട് പ്രതിരോധ കോട്ടക്ക് വിള്ളലേല്‍ക്കാതെ ഇന്ത്യ കാത്തതോടെ ലെബനോന് മുട്ടുകുത്തേണ്ടി വന്നു. ഇന്ത്യ വിജയ രഥത്തില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ആരാധക മനസില്‍ വീണ്ടും ഹീറോയായിരിക്കുകയാണ് ഛേത്രി. ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയും എംബാപ്പെയുമെല്ലാം ഛേത്രിയാണ്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇന്ത്യക്കാര്‍ വിശ്വാസം അര്‍പ്പിക്കുന്നത് ഛേത്രിയുടെ ബൂട്ടുകളിലാണ്. ഇന്ത്യയെന്ന വികാരത്തെ ഉണര്‍ത്തി പന്തുതട്ടുന്ന നായകനാണ് അദ്ദേഹം.

അവസാന ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്കായി കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഛേത്രി നേടിയ വിവാദ ഗോളിന്റെ പേരില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഛേത്രിയെ അപമാനിച്ചതിന് അദ്ദേഹം പകരം വീട്ടുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനെ വീണ്ടും വീണ്ടും കൈപിടിച്ചുയര്‍ത്തിയാണ്. അന്ന് ഛേത്രിയെ കല്ലെറിഞ്ഞവര്‍ അതേ കൈകൊണ്ട് ഇന്ത്യന്‍ നായകനായി കൈയടിക്കുകയാണ്. ഇന്ത്യയുടെ കിരീട നേട്ടത്തോടൊപ്പം ഛേത്രിക്ക് ലഭിക്കുന്ന അഭിനന്ദനം അദ്ദേഹം അര്‍ഹിച്ച കാവ്യ നീതിയാണിതെന്ന് പറയാം.

Story first published: Monday, June 19, 2023, 7:03 [IST]
Other articles published on Jun 19, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+