Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022-23: ഛേത്രി, നിങ്ങളെക്കുറിച്ച് നാണം തോന്നുന്നു! ഇതിന്റെ പേരില്‍ ഓര്‍മിക്കപ്പെടും

sunil chhetri

ഐഎസ്എല്‍ പ്ലേഓഫില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിര നേടിയ വിവാദ ഫ്രീകിക്ക് ഗോള്‍ ബെംഗളൂരു എഫ്‌സിയുടെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രിയുടെ പ്രതിച്ഛായക്കു തന്നെ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. കരിയറില്‍ ഇതുവരെ അദ്ദേഹമുണ്ടാക്കിയ നേട്ടങ്ങള്‍ക്കു മേല്‍ ഈയൊരു വിവാദം കരിനിഴല്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര മാത്രം വിമര്‍ശനങ്ങളാണ് ഛേത്രി നേരിട്ടുകൊണ്ടിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലായിരുന്നു ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോള്‍. ബ്ലാസ്‌റ്റേഴ്‌സ് കളിക്കാരും ഗോളിയും തയ്യാറാവുന്നതിനു മുമ്പ് തന്നെ അദ്ദേഹം വളരെ പെട്ടെന്നു ഫ്രീകിക്ക് എടുക്കുകയും ഗോള്‍ നേടുകയുമായിരുന്നു. റഫറി അതു ഗോള്‍ അനുവദിച്ചതോടെ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം ഗ്രൗണ്ട് വിടുകയും ചെയ്തു.

അതേസമയം, താന്‍ റഫറിയോടു പറഞ്ഞിട്ടാണ് ഫ്രീകിക്ക് എടുത്തതെന്നും തന്റെ കിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണ ശ്രമിച്ചിരുന്നുവെന്നുമായിരുന്നു മല്‍സരശേഷം ഛേത്രിയുടെ വിശദീകരണം. പക്ഷെ ഇതൊന്നും അദ്ദേഹത്തെ വിവാദത്തില്‍ നിന്നും രക്ഷിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഛേത്രിയെ പരിഹസിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്.

ഛേത്രി ഇനി ഇതിഹാസമല്ല

ഛേത്രി ഇനി ഇതിഹാസമല്ല

നിങ്ങളെക്കുറിച്ച് നാണക്കേട് തോന്നുന്നു സുനില്‍ ഛേത്രി. നിങ്ങളൊരു ലീഡറല്ല, ഇനി ഇതിഹാസവുമല്ല. സുനിലിന്റെ കരിയര്‍ താഴേക്കു പതിക്കുകയാണ്, അക്കാര്യം ഉറപ്പാണ്. അതു അദ്ദേഹത്തിന് അറിയാം.

38ംം വയസ്സില്‍ തന്റെ കരിയറില്‍ എല്ലായ്‌പ്പോഴും നിലനില്‍ക്കുന്ന ഒരു വിവാദമാണ് അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയ് കൂടിയായ ഒരാള്‍ക്കു ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇതെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

ഒരിക്കലെങ്കിലും ചിന്തിക്കാമായിരുന്നു

ഒരിക്കലെങ്കിലും ചിന്തിക്കാമായിരുന്നു

നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന കൗമാരങ്ങളുടെ ആരാധനാപാത്രമാണ് സുനില്‍ ഛേത്രി. നിങ്ങള്‍ക്കു ആ ഫ്രീകിക്ക് എടുക്കുന്നതിനു മുമ്പ് ഒരിക്കലെങ്കിലും ഇക്കാര്യം ചിന്തിക്കാമായിരുന്നു.

ഓക്കെ, ആ ഗോള്‍ നിയമപ്രകാരം അനുവദനീയമായിരിക്കാം, പക്ഷെ എവിടെയാണ് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് സ്പിരിറ്റെന്നും ഒരു ആരാധകന്‍ ചോദിക്കുന്നു.

Also Read: ഫോമിലുള്ളവര്‍ മാത്രം, ഏകദിനത്തിലെ സൂപ്പര്‍ ലോക 11, ഇന്ത്യയുടെ 2 പേര്‍- അറിയാം

ഇതിന്റെ പേരില്‍ ഓര്‍മിക്കപ്പെടും

ഇതിന്റെ പേരില്‍ ഓര്‍മിക്കപ്പെടും

സുനില്‍ ഛേത്രി മഹാനായ താരമായിരിക്കാം. പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേയുള്ള ഒരു നിമിഷത്തെ അനീതിയുടെ പേരിലായിരിക്കും അദ്ദേഹം ഓര്‍മിക്കപ്പെടുക.

കളി പൂര്‍ത്തിയാവും മുമ്പ് ഗ്രൗണ്ട് വിടുന്നത് ശരി അല്ലായിരിക്കാം. പക്ഷെ ഗെയിമിന്റെ തീവ്രത പരിഗണിക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനു നിരുപാധികമായ പിന്തുണ അറിയിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.

സുനില്‍ ഛേത്രി, നിങ്ങളോടുള്ള മുഴുവന്‍ ബഹുമാനവും എനിക്കു നഷ്ടമായിരിക്കുകയാണ്. ഫുട്‌ബോളിന്റെ സ്പിരിറ്റ് മരിച്ചിരിക്കുകയാണെന്നും ഒരു ആരാധകന്‍ പ്രതികരിച്ചു.

Also Read: IND vs AUS: ജയിക്കാന്‍ ഓസീസ് എന്ത് അടവും പയറ്റും, ഇന്‍ഡോറില്‍ 'കള്ളക്കളി'!

വൃത്തികേട് കാണിച്ചു

വൃത്തികേട് കാണിച്ചു

സുനില്‍ ഛേത്രി കാണിച്ചത് വൃത്തികെട്ട കാര്യം തന്നെയാണ്. അദ്ദേഹം തന്റെ ഗോളിലൂടെ ബെംഗളൂരു എഫ്‌സിയെ സെമി ഫൈനലില്‍ എത്തിക്കുകയും ചെയ്തു. അവസാനമായി ഞാന്‍ ഇങ്ങനെയൊരു ഗോള്‍ കണ്ടത് 2013ല്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരേ ലയണല്‍ മെസ്സിയില്‍ നിന്നായിരുന്നു. തന്റെ ജോലിയില്‍ മാസ്റ്റര്‍ തന്നെയാണ് ഛേത്രിയെന്ന് ഉറപ്പായിരിക്കുകയാണെന്നും ഒരു യൂസര്‍ കുറിച്ചു.

Story first published: Saturday, March 4, 2023, 9:56 [IST]
Other articles published on Mar 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+