IND vs AUS: ജയിക്കാന്‍ ഓസീസ് എന്ത് അടവും പയറ്റും, ഇന്‍ഡോറില്‍ 'കള്ളക്കളി'!

ഓസ്‌ട്രേലിയന്‍ ടീം പണ്ടു മുതല്‍ തന്നെ കളി ജയിക്കാന്‍ ഗ്രൗണ്ടില്‍ എന്തു ചതി ചെയ്യാനും ഏതറ്റം വരെ പോവാനും മടിക്കാത്തവരാണെന്നു എല്ലാവര്‍ക്കുമറിയാം. രൂക്ഷമായ സ്ലെഡ്ജിങുള്‍പ്പെടെ ഓസ്‌ട്രേലിയ നേരത്തേ തന്നെ കളിക്കളത്തിലെ വിചിത്രമായ തന്ത്രങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയവരാണ്. 2008ലെ സിഡ്‌നി ടെസ്റ്റില്‍ തങ്ങള്‍ക്കു അനുകൂലമായി വിധിക്കാന്‍ പ്രേരിപ്പച്ചത് ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക?
റിവ്യു (ഡിആര്‍എസ്) സംവിധാനം ഇല്ലാതിരുന്ന സമയത്തായിരുന്നു അത്. ഇന്ത്യയുമായുള്ള ടെസ്റ്റുകളില്‍ അന്നു ഓസീസ് ഫീല്‍ഡര്‍മാരുടെ ശക്തമായ അപ്പീല്‍ കാരണം അംപയര്‍മാര്‍ പല തവണ തെറ്റിദ്ധരിക്കപ്പെടുകയും അവര്‍ക്കു അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റിലെ ബാഡ് ബോയ്‌സ് തങ്ങള്‍ തന്നെയാണെന്നു ഓസീസ് തെളിയിക്കുന്ന ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങള്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും.
ഏതൊരു ചെറിയ പഴുതുകള്‍ പോലും തങ്ങളുടെ നേട്ടങ്ങള്‍ക്കായി മുതലെടുക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കൂടിയാണ് ഓസ്‌ട്രേലിയക്കാര്‍. തങ്ങള്‍ ചെയ്യുന്നത് ആത്യന്തികമായി ശരിയാണോ, തെറ്റാണോ എന്നൊന്നും അവര്‍ നോക്കാറുമില്ല. ഇന്‍ഡോറില്‍ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെ്‌സ്റ്റിനു ശേഷം ഓസ്‌ട്രേലിയയുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായി നോക്കാം.

ഡിആര്‍എസ് നിയമം ദുരുപയോഗം ചെയ്തു
ഡിആര്‍എസ് വിളിക്കാതെ തന്നെ ഇന്‍ഡോര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ അംപയര്‍മാരെ പറ്റിച്ച് റിവ്യുവിന്റെ ആനുകൂല്യം നടിയെടുക്കുകയായിരുന്നു. ഓരോ തവണ ബോള്‍ ബാറ്റിന് അരികിലൂടെ പോയി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയപ്പോഴും ഓസീസ് സ്റ്റംപ് ചെയ്തിരുന്നു. മാത്രല്ല സ്ലിപ്പിലുണ്ടായിരുന്ന നായകന്‍ സ്റ്റീവ് സ്മിത്ത് സ്‌ക്വയര്‍ ലെഗ് അംപയറോടു അപ്പീല്‍ ചെയ്യുന്നതും കാണാമായിരുന്നു.
സ്‌ക്വയര്‍ ലെഗ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുമെന്നു ഓസ്‌ട്രേലിയക്കു അറിയാം. തേര്‍ഡ് അംപയര്‍ എല്‍ബിഡബ്യുവും ക്യാച്ചുമടക്കം പുറത്താവലിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയും ചെയ്യും. ഇതിലൂടെ റിവ്യു നഷ്ടപ്പെടുത്താതെ തന്നെ ഓസീസിന് തങ്ങളുടെ കാര്യം സാധിക്കുകയും ചെയ്യാം.
Also Read: 11 പേരും മിന്നുന്ന ഫോമില്‍, ഇതാ കിടിലന്‍ ലോക ടെസ്റ്റ് ഇലവന്‍! ഇന്ത്യയുടെ രണ്ടു പേര്‍

വന്‍ വിമര്‍ശനം
ഓസ്‌ട്രേലിയയുടെ ഈ തന്ത്രം പലര്‍ക്കും ഇന്‍ഡോര്‍ ടെസ്റ്റിനെ മനസ്സിലാവുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഫാന്‍സ് സോഷ്യല്‍ മീഡിയയിലൂടെ ഓസീസിന്റെ ഈ ചതിക്കെതിരേ രോഷം പ്രകടിപ്പിച്ചിരുന്നു. പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയും ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ചിരുന്നു.
ഡിആര്‍എസ് നിയമം ദുരുപയോഗപ്പെടുത്താനുള്ള സ്റ്റീവ് സ്മിത്തിന്റെയും സംഘത്തിന്റെയും നീക്കം തടയേണ്ടത് അംപയര്‍മാരുടെ ഉത്തരവാദിത്വമാണെന്നായിരുന്നു ഇതേക്കുറിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ പാര്‍ഥീവ് പട്ടേല്‍ ക്രിക്ക്ബസിന്റെ ഷോയില്‍ പ്രതികരിച്ചത്.
Also Read:കളിയില്‍ മാത്രമല്ല, വരുമാനത്തിലും ഷമി ഹീറോ- ആസ്തി, കാറുകള്‍, വീട് എല്ലാമറിയാം

തേര്‍ഡ് അംപയര്‍ക്കു വിടരുതായിരുന്നു
താന്‍ ഡിആര്‍എസ് നിയമത്തിലെ പഴുതുകള്‍ മുതലെടുത്തിട്ടുണ്ടെന്നു സ്റ്റീവ് സ്മിത്തിനു അറിയാം. വിക്കറ്റിനായി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നിരന്തരം അപ്പീല്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ അതു നോട്ടൗട്ടാണെന്നു ബോധ്യമുണ്ടായിരുന്നെങ്കില്‍ ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടാതിരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നു പാര്‍ഥീവ് പട്ടേല്‍ വിശദമാക്കി.
സ്റ്റംപിങിന് വേണ്ടി മാത്രമാണ് അപ്പീലെന്നു ഉറപ്പുണ്ടെങ്കില്‍ മാേ്രത തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയെന്നതാണ് ഇതു തടയാനുള്ള ഏക മാര്‍ഗം. ഫീല്‍ഡിങ് ക്യാപ്റ്റന്‍ റിവ്യു എടുത്തില്ലെങ്കില്‍ വിക്കറ്റിനു പിന്നില്‍ ക്യാച്ചിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ പാടില്ലെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.
സ്റ്റംപ് ചെയ്ത ശേഷം റിവ്യു പാഴാക്കെ തന്നെ എഡ്ജുണ്ടോയെന്നു പരിശോധിക്കാനുള്ള വിക്കറ്റ് കീപ്പറുടെ തന്ത്രം മനസ്സിലാക്കാന്‍ അംപയര്‍മാര്‍ വഴി കണ്ടെതതണമെന്നാണ് പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ ട്വീറ്റ് ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications