11 പേരും മിന്നുന്ന ഫോമില്‍, ഇതാ കിടിലന്‍ ലോക ടെസ്റ്റ് ഇലവന്‍! ഇന്ത്യയുടെ രണ്ടു പേര്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ലോക ഇലവനെ തിരഞ്ഞെടുക്കുകയെന്നത് അത്രയേറെ ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷെ നിലവില്‍ ഏറ്റവും മികച്ച ഫോമിലുള്ള കളിക്കാരുള്‍പ്പെട്ട ഇലവനെ കണ്ടെത്തുകെയന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരമൊരു ലോക ഇലവനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ടെസ്റ്റില്‍ നാട്ടിലും വിദേശത്തുമായി നടത്തിയിട്ടുള്ള പ്രകടനം വിലയിരുത്തിയ ശേഷമുള്ള ഒരു ലോക ടെസ്റ്റ് ഇലവനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ടീമില്‍ പരമാവധി എത്ര കളിക്കാരെ വേണമെങ്കിലും പരിഗണിക്കാം. മാത്രമല്ല ചുരുങ്ങിയത് എത്ര താരങ്ങള്‍ വേണമെന്നതിനു നിബന്ധനകളുമില്ല.
ഈ ലോക ഇലവനില്‍ ആധിപത്യമുള്ളത് രണ്ടു ടീമുകള്‍ക്കാണ്. ന്യൂസിലാന്‍ഡും ഇംഗ്ലണ്ടുമാണ് ഇവര്‍. രണ്ടു ടീമുകളില്‍ നിന്നും മൂന്നു വീതം കളിക്കാര്‍ ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ രണ്ടു പേരാണ് ഇലവന്റെ ഭാഗമായത്. ഓസ്‌ട്രേലിയയുടെ രണ്ടും പാകിസ്താന്റെ ഒരാളും ഇലവന്റെ ഭാഗമായിട്ടുണ്ട്. ലോക ഇലവനെക്കുറിച്ച് വിശദമായി അറിയാം.

ഉസ്മാന്‍ ഖവാജ- ഇമാമുള്‍ ഹഖ് (ഓപ്പണര്‍മാര്‍)
ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജയും പാകിസ്താന്റെ ഇമാമുള്‍ ഹഖുമായിരിക്കും ലോക ടെസ്റ്റ് ഇലവന്റെ ഓപ്പണര്‍മാര്‍. രണ്ടു ഇടംകൈയന്‍ ബാറ്റര്‍മാരും നിലവില്‍ ഏറ്റവും മികച്ച ഫോമില്‍ കൡച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ്.
60നടുത്ത് ശരാശരിയില്‍ ഓസ്‌ട്രേലിയക്കായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 1,130 റണ്‍സാണ് ഖവാജ സ്‌കോര്‍ ചെയതിട്ടുള്ളത്. ഇമാമുള്‍ ഹഖാവട്ടെ പാകിസ്താനു വേണ്ടി 872 റണ്‍സും നേടിയിട്ടുണ്ട്.
Also Read: IPL 2023: മിന്നിക്കണേ സഞ്ജൂ.. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാം, ലോകകപ്പും കളിക്കാം!

വില്ല്യംസംണ്‍, മിച്ചെല്‍, റൂട്ട്, ബെയര്‍സ്റ്റോ, റിഷഭ് (വിക്കറ്റ് കീപ്പര്‍)- മധ്യനിര
വളരെ ശക്തമായ, ആഴമേറിയ മധ്യനിര ബാറ്റിങ് ലൈനപ്പാണ് ലോക ഇലവനുള്ളത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെല്‍, ഇംഗ്ലണ്ട് ജോടികളായ ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തുടങ്ങിയവരാണ് മധ്യനിരയിലുള്ളത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ടെസ്റ്റില്‍ വില്ലിയുടെ ബാറ്റിങ് ശരാശരി 65നടു്ത്താണ്. മിച്ചെലാവട്ടെ 57.86 ശരാശരിയില്‍ 810 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. റൂട്ട്, ബെയര്‍സ്‌റ്റോ എന്നിവരുടെയും ബാറ്റിങ് ശരാശരി 50ന് മുകളിലാണ്. രണ്ടു പേരും കൂടി 3000ത്തിന് മുകളില്‍ റണ്‍സും വാരിക്കൂട്ടി. റിഷഭ് ഇന്ത്യക്കായി 45നടുത്ത് ശരാശരിയില്‍ 1473 റണ്‍സ് ഈ കാലയളവില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.
Also Read: യുവിയെ അക്തര്‍ നിലത്തുനിര്‍ത്തിയില്ല! ഞാന്‍ ഭയന്നുപോയി, സംഭവം വെളിപ്പെടുത്തി ഭാജി

അശ്വിന്‍, ജാമിസണ്‍, ആന്‍ഡേഴ്‌സന്‍, കമ്മിന്‍സ്- ബൗളര്‍മാര്‍
ലോക ടെസ്റ്റ് ഇലവനിലെ ബൗളിങ് ലൈനപ്പെടുത്താല്‍ ഇന്ത്യയുടെ വെറ്ററന്‍ താരം ആര്‍ അശ്വിനാണ് സപിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍. ന്യൂസിലാന്‍ഡിന്റെ കൈല്‍ ജാമിസണ്‍ സീം ബൗളിങ് ഓള്‍റൗണ്ടറുമാണ്. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സനും ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സുമാണ് ഫാസ്റ്റ് ബൗളിങിനു ചുക്കാന്‍ പിടിക്കുക.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അശ്വിന്‍ ടെസ്റ്റില്‍ 714 റണ്‍സും 98 വിക്കറ്റുകളുമാണ് നേടിയത്. ജാമിസണ്‍, ആന്‍ഡേഴ്‌സന്‍, കമ്മിന്‍സ് എന്നിവര്‍ ചേര്‍ന്നു കൊയ്തത് 200ന് മുകളില്‍ വിക്കറ്റുകളാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications