യുവിയെ അക്തര്‍ നിലത്തുനിര്‍ത്തിയില്ല! ഞാന്‍ ഭയന്നുപോയി, സംഭവം വെളിപ്പെടുത്തി ഭാജി

ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങള്‍ ഒരിക്കലും ആരാധകരെ നിരാശരാക്കാറില്ലെന്നു ചരിത്രം പറയുന്നു. മറ്റാരോടു തോറ്റാലും ഈ മല്‍സരത്തില്‍ പരാജയപ്പെടുന്നത് സഹിക്കാനാവില്ലെന്ന മാനസികാവസ്ഥയിലാണ് ഇരുടീമുകളിലെയും താരങ്ങള്‍ ഗ്രൗണ്ടിലെത്താറുളളത്. അതുകൊണ്ടു തന്നെ സ്വന്തം ടീമിനെ ജയിപ്പിക്കാന്‍ അവര്‍ ഏതറ്റം വരെയും പോവുകയും ചെയ്യും. ഈ കാരണത്താല്‍ തന്നെയാണ് ഇന്ത്യ- പാക് മല്‍സരങ്ങള്‍ക്കിടെ പലപ്പോഴും കളിക്കാര്‍ തമ്മില്‍ വാക്‌പോരില്‍ ഏര്‍പ്പെടാറുള്ളത്.
കളിക്കളത്തില്‍ ബദ്ധവൈരികളാണെങ്കിലും പുറത്ത് ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങള്‍ തമ്മില്‍ വളരെ നല്ല സൗഹൃദം പുലര്‍ത്താറുണ്ട്. ഒരുമിച്ച് ഭക്ഷണം കഴിക്കാനും തമാശ പങ്കുവയ്ക്കാനുമെല്ലാം കളിക്കാര്‍ ശ്രമിക്കാറുമുണ്ട്. അത്തരമൊരു രസകരമായ സംഭവത്തെക്കുറിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഒരിക്കല്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുള്‍പ്പെട്ട സംഭവത്തെക്കുറിച്ചായിരുന്നു അദ്ദേഹം തുറന്നു പറഞ്ഞത്. റൂമിലെത്തിയ അക്തര്‍ ഇന്ത്യന്‍ താരം യുവരാജ് സിങിനെ എടുത്തെറിഞ്ഞുവെന്നായിരുന്നു ഭാജിയുടെ വെളിപ്പടുത്തല്‍. ആപ്കി അദാലത്ത് എന്ന ഷോയില്‍ വന്നപ്പോഴായിരുന്നു ഹര്‍ഭജന്‍ ഈ സംഭവം തുറന്നുപറഞ്ഞത്.

അക്തറുമായുള്ള സൗഹൃദം
ഷുഐബ് അക്തറുമായി കളത്തിനു പുറത്തു വളരെ അടുത്ത സൗഹൃദമായിരുന്നു തനിക്കുണ്ടായിരുന്നതെന്നു ഹര്‍ഭജന്‍ സിങ് പറയുന്നു. പക്ഷെ കളിക്കളത്തില്‍ അദ്ദേഹം തന്നെ ഒരുപാട് തവണ തെറി വിളിച്ചിട്ടുണ്ടെന്നും താനും തിരിച്ച് അതുപോലെ പ്രതികരിച്ചിട്ടുണ്ടെന്നും ഭാജി വെളിപ്പെടുത്തി.
ഞങ്ങള്‍ക്കൊപ്പം റൂമിലെത്തി അക്തര്‍ ഒരുപാട് സമയം ചെലവഴിക്കാറുണ്ടായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതു ഞങ്ങളുടൈ അടുപ്പം വര്‍ധിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ പാകിസ്താനുമായുള്ള കളിയില്‍ ഞാന്‍ അക്തറിനെതിരേ സിക്‌സറടിച്ചിരുന്നു.
അതു അദ്ദേഹത്തെ ശരിക്കും ഞെട്ടിച്ചു. തുടര്‍ന്നു അക്തര്‍ എനിക്കെതിരേ ചില ബൗണ്‍സറുകളെറിയുകയും പ്രകോപനമായി പലതും പറയുകയും ചെയ്തു. താനും തിരിച്ചു മറുപടി നല്‍കുകയായിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
Also Read: 2022നു ശേഷം കോലി ക്ലിക്കായത് ഒരിന്നിങ്‌സില്‍ മാത്രം! ബാക്കിയെല്ലാം ഫ്‌ളോപ്പ്, അറിയാം

റൂമിലെത്തി തല്ലുമെന്നു പറഞ്ഞു
ഒരിക്കല്‍ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനിടെ തന്നെ മുറിയിലെത്തി തല്ലുമെന്നു ഷുഐബ് അക്തര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഹര്‍ഭജന്‍ സിങ് വെളിപ്പെടുത്തി.
നിന്നെ ഞാന്‍ ഉറപ്പായും മുറിയില്‍ വന്നു തല്ലുമെന്നായിരുന്നു അക്തറിന്റെ ഭീഷണി. എന്നാല്‍, വാ, ആര് ആരെയാണ് തല്ലുകയെന്നു നമുക്കു കാണാമെന്നു ഞാനും തിരിച്ചു മറുപടി നല്‍കി. പക്ഷെ പിന്നീട് ഇതേക്കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്കു പേടി തോന്നി. കാരണം ശാരീരികമായി വളരെ കരുത്തനായ വ്യക്തിയയായിരുന്നു അക്തറെന്നും ഭാജി വെളിപ്പെടുത്തി.
Also Read: സച്ചിനു വീരുവും നോ പ്രോബ്ലം, പക്ഷെ ദ്രാവിഡിനെ അക്തര്‍ ഭയന്നു! കാരണമറിയാം

യുവിയെ തൂക്കിയെറിഞ്ഞു
ഒരിക്കല്‍ തങ്ങളുടെ മുറിയില്‍ വച്ച് ഷുഐബ് അക്തര്‍ 'അക്രമം' കാണിച്ചിട്ടുണ്ടെന്നും ഹര്‍ജന്‍ സിങ് തുറന്നുപറഞ്ഞു. ഒരു ദിവസം മുറിയിലേക്കു അക്തര്‍ വരികയും ഞങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദവും സ്വാതന്ത്ര്യവുമായിരുന്നു ഇതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഞാനും യുവിയും അക്തറിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ക്കു അതിനു സാധിച്ചില്ല. മൂന്നു പേര്‍ ഒരുമിച്ച് ശ്രമിച്ചിട്ടും പരാജയപ്പെട്ടു. അത്രയും ശക്തനായിരുന്നു അക്തര്‍. അദ്ദേഹം അന്നു യുവിയെ ഒരു ഭാഗത്തേക്കു എടുത്തെറിഞ്ഞിരുന്നു.
എന്നേക്കാള്‍ ഭാരവും ശക്തിയുമുള്ള യുവിയോടു അക്തര്‍ അങ്ങനെ ചെയ്തതു കണ്ടപ്പോള്‍ ഞാന്‍ ഭയന്നു. ഞാന്‍ ഒരു മൂലയിലേക്കു മാറിനിന്ന് പ്ലീസ്, അതു വേണ്ടെന്നു അപേക്ഷിക്കുകയായിരുന്നുവെന്നും ഹര്‍ഭജന്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications