Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മിന്നിക്കണേ സഞ്ജൂ.. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാം, ലോകകപ്പും കളിക്കാം!

sanju samson

ടീം ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ മാറുന്നതു കാണാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുളള ആരാധകര്‍. ഇപ്പോള്‍ അദ്ദേഹത്തിനു അതിനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. എല്ലാം പ്രതീക്ഷിച്ചതു പോലെ സംഭവിച്ചാല്‍ അദ്ദേഹം ഉടന്‍ ദേശീയ ടീമിലേക്കു മടങ്ങിയെത്തു. മാത്രമല്ല വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലെ സ്ഥിരം വിക്കറ്റ് കീപ്പറായി മാറുകയും ചെയ്യും. ഇവയില്‍ കസറിയാല്‍ ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലും നമുക്കു കാണാം.

ഈ വര്‍ഷം ഒരേയൊരു അന്താരാഷ്ട്ര മല്‍സരം മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. കഴിഞ്ഞ മാസമാദ്യം ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയിലെ ആദ്യ മല്‍സരമായിരുന്നു. ഈ കളിയില്‍ ബാറ്റിങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. പിന്നാലെ ഫീല്‍ഡിങിനിടെ കാല്‍മുട്ടിന് പരിക്കേറ്റത് അടുത്ത പ്രഹരമായി. പിന്നാലെ പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു. അടുത്തിടെ ഫിറ്റ്‌നസ് വീണ്ടെടുത്ത് സഞ്ജു മടങ്ങി വന്നെങ്കിലും ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും തഴയപ്പെട്ടു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരിക്കും അവരുടെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ ഇനി കളിക്കളത്തില്‍ കാണാനാവുക. വരാനിരിക്കുന്ന ഐപിഎല്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും സുപ്രധാനമായ സീസണ്‍ ആണെന്നതില്‍ സംശയമില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു സീസണ്‍ സഞ്ജുവിനു നേരത്തേ ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് ഇതിനുള്ള കാരണങ്ങളെന്നു നമുക്കു വിശദമായി പരിശോധിക്കാം.

സഞ്ജുവിനു കസറിയേ തീരൂ

സഞ്ജുവിനു കസറിയേ തീരൂ

സഞ്ജു സാംസണിനെ സംബന്ധിച്ച് സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ച് ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട അവസരമാണ് ഇത്തവണത്തെ ഐപിഎല്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടി ആയതിനാല്‍ അവസരങ്ങളെക്കുറിച്ച് അദ്ദേഹത്തിനു ആശങ്കകളില്ല. പരിക്കേറ്റില്ലെങ്കില്‍ ടൂര്‍ണമെന്റിലെ എല്ലാ മല്‍സരങ്ങളിലും സഞ്ജു കളിക്കും.

ഇവയില്‍ നിന്നും കഴിയുന്നത്രയും റണ്‍സ് വാരിക്കൂട്ടുക എന്നതു മാത്രമാണ് ഇനി അദ്ദേഹം ചെയ്യാനുള്ളത്. ടീമിന്റെ ജയത്തേക്കാളും സഞ്ജുവിനു പ്രധാനം സ്വന്തം റണ്‍സ് തന്നെയായിരിക്കും. 500-600 റണ്‍സ് നേടാനായാല്‍ അദ്ദേഹത്തിനു ടീമിലേക്കു വിളി ഉറപ്പിക്കാം. 600-700 റണ്‍സുണ്ടെങ്കില്‍ ടീമില്‍ സ്ഥാനമുറപ്പാണ്.

Also Read: യുവിയുടെ കരിയറിലെ ഏറ്റവും മോശം ഇന്നിങ്‌സ് ഏതെന്നറിയാമോ? ആ ഫൈനല്‍ തന്നെ!

ഇഷാന്റെയും രാഹുലിന്റെയും ഫോം

ഇഷാന്റെയും രാഹുലിന്റെയും ഫോം

നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു ഇഷാന്‍ കിഷനും കെഎല്‍ രാഹുലും തമ്മിലാണ് പ്രധാന മല്‍സരം. എന്നാല്‍ രണ്ടു പേരും ഇപ്പോള്‍ മോശം ഫോമിലാണന്നത് സഞ്ജു സാംസണിനു സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.

കഴിഞ്ഞ ഡിസംബറില്‍ നേടിയ ഏകദിന ഡബിള്‍ സെഞ്ച്വറിക്കു ശേഷം കളിച്ച എല്ലാ ഇന്നിങ്‌സുകളിലും ഇഷാന്‍ ഫ്‌ളോപ്പായി മാറി. രാഹുലാവട്ടെ ഈ വര്‍ഷം ഒരേയൊരു ഫിഫ്റ്റി മാത്രമേ നേടിയിട്ടുള്ളൂ. സ്ലോ ഇന്നിങ്‌സുകളെ തുടര്‍ന്നു ടി20 ഫോര്‍മാറ്റില്‍ സ്ഥാനം ഏറെക്കുറെ നഷ്ടമായിട്ടുമുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് ഇഷാനും രാഹുലും അടുത്ത ഐപിഎല്ലില്‍ കളിക്കാനിറങ്ങുക. ഇഷാന്‍ മുംബൈ ഇന്ത്യന്‍സിലും രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലും ഫ്‌ളോപ്പാവണേ എന്നായിരിക്കും സഞ്ജു ഫാന്‍സിന്റെ പ്രാര്‍ഥന.

അതു സംഭവിച്ചാല്‍ ഇരുവരെയും പിന്തള്ളി സഞ്ജു മുന്‍നിരയിലേക്കു വരും. അപ്പോള്‍ സെലക്ടര്‍മാര്‍ക്കു അദ്ദേഹം ടീമിലെടുക്കുകയല്ലാതെ മറ്റു ഓപ്ഷനുകളില്ലാതെയായി മാറുകയും ചെയ്യും.

Also Read: ടി20യെ കുറിച്ച് അറിയുന്നയാള്‍ മതി, കോച്ചായി ദ്രാവിഡ് വേണ്ട! പകരക്കാരെ നിര്‍ദേശിച്ച് ഭാജി

റിഷഭിന്റെ അഭാവം

റിഷഭിന്റെ അഭാവം

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമ്ത്തിലാണ്. അതുകൊണ്ടു തന്നെ അദ്ദേഹം ഐപിഎല്ലില്‍ കളിക്കുന്നില്ല. മല്‍സരരംഗത്തേക്കു എപ്പോള്‍ തിരിച്ചുവരുമെന്ന കാര്യം പോലും അവ്യക്തമാണ്. ഇതും സഞ്ജു സാംസണിനു അനുകൂല ഘടകമാണ്.

ഇഷാനും രാഹുലും ഐപിഎല്ലിലും ബാറ്റിങില്‍ ഫ്‌ളോപ്പായില്ലെങ്കില്‍ സഞ്ജുവിനെയല്ലാതെ മറ്റാരെയും സെലക്ഷന്‍ കമ്മിറ്റിക്കു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു ലഭിക്കാനില്ല. സഞ്ജു ടീമിലേക്കു വരികയും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ച മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ ഏകദിന ലോകകപ്പിലും ഇതു അദ്ദേഹത്തിനു വഴി തുറക്കുമെന്നതില്‍ സംശയമില്ല.

മാത്രമല്ല റിഷഭ് മടങ്ങിയെത്താന്‍ വൈകുന്നതിനാല്‍ സഞ്ജുവിനെ ഏറെക്കാലം ടീമില്‍ തുടരുകയും അതിലൂടെ തന്റെ സ്ഥാനം ഭദ്രമാക്കുകയും ചെയ്യാം.

Story first published: Monday, February 27, 2023, 21:59 [IST]
Other articles published on Feb 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+