ISL 2022-23: ഇറങ്ങിപ്പോക്കിന് വലിയ വില നല്‍കേണ്ടി വരും, ബ്ലാസ്റ്റേഴ്‌സ് ഇനി ഭയക്കണം!

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേഓഫിലെ വിവാദ ഗോളില്‍ പ്രതിഷേധിച്ച് കളി ബഹിഷ്‌കരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ആരാധകര്‍ വാഴ്ത്തുകയാണ്. ടീം ചെയ്തത് 100 ശതമാനവും ശരിയായ കാര്യം തന്നെയാണെന്നും തങ്ങളെല്ലാം ടീമിനും കോച്ചിനുമൊപ്പമാണെന്നുമാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
ബെംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രിയുടെ വകയായിരുന്നു കോളിളടക്കമുണ്ടാക്കിയ വിവാദ ഗോള്‍. നിശ്ചിത സമയത്തു ഗോള്‍രഹിതമായി പിരിഞ്ഞ മല്‍സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിലായിരുന്നു ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോള്‍.
ബ്ലാസ്‌റ്റേഴ്‌സ് കളിക്കാരോ, ഗോളി പ്രഭ്‌സുഖന്‍ ഗില്ലോ തയ്യാറാവും മുമ്പ് ഛേത്രി ബോള്‍ വലയിലേക്കു തൊടുക്കുകയായിരുന്നു. റഫറി ഇതു ഗോള്‍ അനുവദിക്കുകയും പിന്നാലെ കോച്ച് ഇലാന്‍ വുകോമനോവിച്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മിനിറ്റുകള്‍ക്കം ടീം ഒന്നടങ്കം കളി മതിയാക്കി ഡ്രസിങ് റൂമിലേക്കു മടങ്ങിപ്പോവുകയുമായിരുന്നു.
എക്‌സ്ട്രാ ടൈം അവസാനിക്കുന്നതു വരെ (120 മിനിറ്റ്) ബെംഗളൂരു താരങ്ങളും റഫറിമാരും കാത്തിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് ടീം തിരിച്ചെത്തിയില്ല. ഇതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതിന്റെ പേരില്‍ വലിയ പ്രത്യാഘതങ്ങളാണ് ടീമിനെ കാത്തിരിക്കുന്നത് അറിയാം.

വിലക്കും പിഴയും
വിലക്കും വന്‍ പിഴയുമടക്കം വലിയ ശിക്ഷാ നടപടികള്‍ കേരള ബ്ലാസ്റ്റേഴ്‌സിനു എതിരേ ഉണ്ടാവുമെന്നാണ് പുറത്ത വരുന്ന സൂചനകള്‍. ഐഎസ്എല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇതുവരെ മറ്റൊരു ടീമും ഈ തരത്തില്‍ മല്‍സരം പൂര്‍ത്തിയാക്കാതെ വാക്കൗട്ട് നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി ഈ ബഹിഷ്‌കരണം മാറുമെന്നുറപ്പാണ്.
അപ്പോഴത്തെ രോഷവും നിരാശയുമാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് വുകോമനോവിച്ചിനെയും കളിക്കാരെയും ഇത്തരമൊരു പിന്‍മാറ്റത്തിനു പ്രേരിപ്പിച്ചത് എന്നതില്‍ സംശയമില്ല. പക്ഷെ ഇതിന്റെ പേരില്‍ ഇനി ടീമിനെ കാത്തിരിക്കുന്നത് ഇനി മോശം ദിവസങ്ങളായിരിക്കും.
Also Read: IND vs AUS: ജയിക്കാന്‍ ഓസീസ് എന്ത് അടവും പയറ്റും, ഇന്‍ഡോറില്‍ 'കള്ളക്കളി'!

തീരുമാനം വൈകാതെ ഉണ്ടാവും
കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഐഎസ്എല്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടി വൈകാതെ തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ടീം മല്‍സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ടോ, സ്‌റ്റേഡിയമോ വിടാന്‍ പാടില്ലെന്നാണ് നിയത്തില്‍ പറയുന്നത്.
അത്തരം കാര്യങ്ങളിലേക്കു കടക്കുന്ന ടീമുകള്‍ക്കെതിരേ വലിയ ശിക്ഷാ നടപടികളാണ് ഐഎസ്എല്‍ നിയമാവലിയിലുള്ളത്.
പോയിന്റ് വെട്ടിക്കുറയ്ക്കുകയോ, ലീഗില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയോ ഒക്കെ ശിക്ഷാ നടപടിയില്‍ ഉള്‍പ്പെടും.
കൂടാതെ വലിയൊരു തുകയും പിഴയായി അടയ്‌ക്കേണ്ടി വന്നേക്കും. സാഹചര്യത്തിന്റെ തീവ്രത കൂടി പരിഗണിച്ചായിരിക്കും അധികൃതര്‍ ശിക്ഷാ നടപടി പ്രഖ്യാപിക്കുക.
Also Read: IND vs AUS: ജഡേജയാണ് വില്ലന്‍! തോല്‍വിക്കു കാരണം ആ പിഴവ്, തുറന്നടിച്ച് ഗവാസ്‌കര്‍

ജയം അര്‍ഹിച്ചത് ബ്ലാസ്റ്റേഴ്‌സ്
ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് മാച്ചില്‍ ജയം അര്‍ഹിച്ചിരുന്നത് കേരള ബ്ലാസ്റ്റേഴ്‌സായിരുന്നു. കാരണം അവരായിരുന്നു കളിയിലെ മികച്ച ടീം. കളം നിറഞ്ഞു കളിച്ച മഞ്ഞപ്പടയ്ക്കു ഒരുപാട് മികച്ച മുന്നേറ്റങ്ങള്‍ നടത്താനും ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനും സാധിച്ചിരുന്നു.
പക്ഷെ പലപ്പോഴും ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനിന്റെ ഗോള്‍മുഖത്തെ പ്രകടനം ബ്ലാസ്റ്റേഴ്‌സിനു ഗോള്‍ നിഷേധിക്കുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ നിശ്ചിത സമയത്തു തന്നെ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കേണ്ടിയിരുന്ന മല്‍സരമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications