വിവാദ റഫറി വന്നാല്‍ എങ്ങനെയിരിക്കും? നല്ല ഷേപ്പില്‍ സ്റ്റേഡിയം വിടില്ല! ഇതു കേരളമാണ്

ഹീറോ സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പുകളും മല്‍സരക്രമവും പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. പ്രത്യേകിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് ഏറ്റവുമധികം ത്രില്ലടിപ്പിച്ചിരിക്കുന്നത്. കാരണം ഐഎസ്എല്‍ പ്ലേഓഫില്‍ തങ്ങളോടു ബെംഗളൂരു കാണിച്ച നെറികേട് ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന് ഒരിക്കലും പൊറുക്കാന്‍ സാധിക്കില്ല.
ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം ഒന്നടങ്കം കളി ബഹിഷ്‌കരിച്ച് സ്റ്റേഡിയം വിട്ടത് ഐഎസ്എല്‍ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയിരുന്നു. ഛേത്രിക്കു ഗോള്‍ നല്‍കിയതിന്റെ പേരില്‍ റഫറി ക്രിസ്റ്റല്‍ ജോണും ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ ശത്രുവായി മാറിയിരുന്നു.
ഐഎസ്എല്‍, ഐ ലീഗ് ടീമുകള്‍ അണിനിരക്കുന്ന സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും ഒരേ ഗ്രൂപ്പിലാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതോടെ ഐഎസ്എല്ലില്‍ തങ്ങള്‍ക്കെതിരേ ചതിയിലൂടെ നേടിയ വിജയത്തിനു പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് മഞ്ഞപ്പട. ഏപ്രില്‍ 16ന് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു ത്രില്ലര്‍. സൂപ്പര്‍ കപ്പിന്റെ ഫിക്ചര്‍ വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതികരിച്ചിരിക്കുകയാണ്.

വിവാദ റഫറി വേണം
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള പ്ലേഓഫ് മാച്ച് നിയന്ത്രിച്ചതിലൂടെ വിവാദ നായകനായി മാറിയ റഫറി ക്രിസ്റ്റല്‍ ജോണ്‍ തന്നെ വരാനിരിക്കുന്ന സൂപ്പര്‍ കപ്പിലെ മാച്ചിലും വേണമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇതിനോടു രസകരമായി പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.
Also Read: ഫ്ലോപ്പാവുമോ? ഓപ്പണറാവാന്‍ വീരു മടിച്ചു, ദാദയുടെ ഒരു ഉറപ്പ് മനസ്സുമാറ്റി | അറിയാം

ഒരു റഫറിയും ആഗ്രഹിക്കില്ല
അവസാനമായി നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മല്‍സരത്തിലെ സംഭവ വികാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു റഫറിയും വരാനിരിക്കുന്ന കളി നിയന്ത്രിക്കാന്‍ ആഗ്രഹിക്കില്ല.
ഒരു തെറ്റായ/ കടുപ്പമേറിയ തീരുമാനം റഫറിയുടെ ഭാഗത്തു നിന്നുണ്ടായാല്‍ ഇതു ഒത്തുകളിയാണെന്നായിരിക്കും ബെംഗളൂരു എഫ്‌സി ഫാന്‍സ് ആരോപിക്കുക. തിരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സും ഇതേ ആരോപണം തന്നെ ഉന്നയിക്കും.
അടുത്തിടെയുണ്ടായ വിവാദത്തെക്കുറിച്ച് കാര്യമായി അറിയാത്ത ഒരു വിവാദ റഫറിയെ കൊണ്ടു വരുന്നതായിരിക്കും നല്ലതെന്നു ഒരു യൂസര്‍ അഭിപ്രായപ്പെട്ടു.
Also Read: IND vs AUS: നാലാമങ്കത്തില്‍ ഓസീസിനെ അക്ഷര്‍ തീര്‍ക്കും! കാരണം ഈ റെക്കോര്‍ഡ്

നല്ല ഷേപ്പില്‍ പുറത്തുപോവില്ല
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മല്‍സരം നിയന്ത്രിക്കുന്നത് ക്രിസ്റ്റല്‍ ജോണ്‍ ആണെങ്കില്‍ നല്ല ഷേപ്പില്‍ സ്റ്റേഡിയത്തില്‍ നിന്നും പുറത്തു പോവില്ലെന്നായിരുന്നു ഒരു പ്രതികരണം.
ക്രിസ്റ്റല്‍ ജോണ്‍ ജീവനോടെ വീട്ടില്‍ പോവുമെയെന്നു കണ്ടു തന്നെ അറിയണമെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
നേരത്തേ ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് ടീമാണ് കളി ബഹിഷ്‌കരിച്ചതെങ്കില്‍ ഇത്തവണ ക്രിസ്റ്റല്‍ ജോണായിരിക്കും വാക്കൗട്ട് നടത്തുകയെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഇതു ബെംഗളൂരുവിലെ കണ്ഡീരവ സ്‌റ്റേഡിയമല്ല, കേരളമാണെന്നായിരുന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications