For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Asian Cup 2024: ഒരൊറ്റ പിഴവ്, സിറിയയെ വിറപ്പിച്ച് ഇന്ത്യ വീണു, ഹീറോ ആ താരം!

അല്‍ ഖോര്‍ (ഖത്തര്‍): ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്നു തെളിയിച്ചുകൊണ്ട് എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യക്കു തലയുയര്‍ത്തി മടക്കം. ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ മൂന്നാമത്തെയും അസാനത്തെയും കളിയില്‍ സിറിയയെ വിറപ്പിച്ച് ബ്ലൂ ടൈഗേഴ്‌സ് കീഴടങ്ങുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് സിറിയ ആഘോഷിച്ചത്. കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റതോടെ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്താവുകയും ചെയ്തു.

75 മിനിറ്റ് വരെ സിറിയയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇന്ത്യക്കു ഒരേയൊരു പിഴവ് സംഭവിച്ചത് 76ാം മിനിറ്റിലായിരുന്നു. സിറിയയുടെ വിജയഗോള്‍ പിറന്നതും അപ്പോള്‍ തന്നെയാണ്. പകരക്കാരനായി ഇറങ്ങിയ ഒമര്‍ കിര്‍ബിനാണ് മികച്ചൊരു ഫിനിഷിങിലൂടെ സിറിയയുടെ വിജയഗോളിനു അവകാശിയായത്.

INDIA

ഇന്ത്യന്‍ ഹാഫില്‍ നിന്നും തുടങ്ങിയ ചടുലമായ നീക്കത്തിനൊടുവിലായിരുന്നു ഇന്ത്യയെ നിരാശരാക്കിയ സിറിയന്‍ ഗോള്‍. മൈതാനമധ്യത്തിലൂടെ പന്തുമായി കുതിച്ച സിറിയന്‍ താരം അതു ഇടതു വിങിലുള്ള ടീമംഗത്തിനു കൈമാറുകയായിരുന്നു. താരം മറിച്ചു നല്‍കിയ പാസ് അദ്ദേഹം ഇടതു വിങില്‍ ബോക്‌സിനരികെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹെസാറിനു പാസ് ചെയ്തു.

ഹെസാറിന്റെ കട്ട് ബാക്ക് പാസ് കിര്‍ബിന്റെ കാലിലേക്ക്. ഇടതു കാലില്‍ സ്വീകരിച്ച ബോള്‍ വലതു കാലിലേക്കു കൈമാറിയ കിര്‍ബിന്‍ രണ്ടു ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലൂടെ തൊടുത്ത താഴ്ന്ന ഷോച്ച് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിനെ കബളിപ്പിച്ച് വലയില്‍ കയറുകയായിരുന്നു.

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും തോറ്റാണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും മടക്കം. ആദ്യ കളിയില്‍ കരുത്തരായ ഓസ്‌ട്രേലിയയോടു 0-2നു തോറ്റാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ പകുതിയിലുടനീളം സോക്കറൂസിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയ ഇന്ത്യക്കു രണ്ടാം പകുതിയില്‍ പിഴയ്ക്കുകയായിരുന്നു. അതിനു ശേഷം രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താനോടു 0-3നും ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.

സിറിയക്കെതിരേ ഇന്ത്യന്‍ ടീം നടത്തിയ പോരാട്ടവീര്യം തീര്‍ച്ചയായും പ്രശംസനീയമാണ്. കളിയിലുടനീളം സിറിയയായിരുന്നു മികച്ച ടീം. ആക്രമണത്തിലും പന്തടക്കത്തിലുമെല്ലാം അവര്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഇന്ത്യ അവരെ 75 മിനിറ്റോളം ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയെന്നതാണ് എടുത്തു പറയേണ്ടത്. പല തവണ അവര്‍ ഗോള്‍ നേടുന്നതിനു അരികില്‍ വരെയെത്തിയെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല.

SUNIL CHHETRI

ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ചു നിന്നത് ഡിഫന്‍ഡര്‍ സുഭാശിഷ് ബോസായിരുന്നു. സിറിയയുടെ പല മുന്നേറ്റങ്ങളുടെയും മുനയൊടിച്ചത് അദ്ദേഹമായിരുന്നു. ബോക്‌സിനു അകത്തും പുറത്തുമെല്ലാം നിറഞ്ഞുനിന്ന സുഭാശിഷ് സിറിയയെ നിരന്തരം വെള്ളം കുടിപ്പിക്കുകയും ചെയ്തു. അല്ലായിരുന്നെങ്കില്‍ മൂന്ന്- നാലു ഗോളുകളുടെയെങ്കിലും മാര്‍ജിനില്‍ സിറിയ വിജയം കൊയ്യുമായിരുന്നു.

ചില മികച്ച നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടായെങ്കിലും തുറന്ന ഗോളവസരങ്ങളൊന്നും ലഭിച്ചില്ലെന്നു കാണാം. ചില ഗോള്‍ ശ്രമങ്ങള്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നപ്പോള്‍ ചിലതാവട്ടെ ഗോള്‍കീപ്പര്‍ക്കു വെല്ലവിളിയുയര്‍ത്താതെ പുറത്തേക്കു പറക്കുകയും ചെയ്തു.

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിലായിരുന്നു ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട കളി പുറത്തെടുത്തത്. ഒന്നാംപകുതിയില്‍ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യ രണ്ടാം പകുതിയില്‍ ചടുലമായ ചില മുന്നേറ്റങ്ങളിലൂടെ സിറിയയെ ബാക്ക്ഫൂട്ടിലാക്കിയിരുന്നു. ലീഡ് വഴങ്ങിയ ശേഷം ഇഞ്ചുറിടൈമിലടക്കം സമനില ഗോളിനായി നല്ല ചില നീക്കങ്ങള്‍ ഇന്ത്യ നടത്തിയെങ്കിലും അവയൊന്നും ഗോളിലേക്കു എത്തിയില്ല.

Story first published: Tuesday, January 23, 2024, 19:27 [IST]
Other articles published on Jan 23, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+