Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ബ്ലാസ്‌റ്റേഴ്‌സ് ശാപം! ഷൂട്ടൗട്ടില്‍ ബംഗളൂരുവിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍ ചാമ്പ്യന്മാര്‍

1

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാലാം കിരീടം ചൂടി എടികെ മോഹന്‍ ബഗാന്‍. ആവേശ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവിലാണ് കരുത്തരായ ബംഗളൂരുവിനെ മോഹന്‍ ബഗാന്‍ വീഴ്ത്തിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമും 2-2 തുല്യത പുലര്‍ത്തിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.

ഷൂട്ടൗട്ടില്‍ 4-3നാണ് മോഹന്‍ ബഗാന്റെ ജയം. എടികെ മോഹന്‍ ബഗാന്റെ നാലാം ഐഎസ്എല്‍ കിരീടമാണിത്. കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള വിവാദ മത്സരത്തിന് ശേഷം വലിയ വിമര്‍ശനം കേട്ട ടീമാണ് ബംഗളൂരു. അതുകൊണ്ട് തന്നെ സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന് സന്തോഷം നല്‍കുന്നതാണ്.

 ആദ്യ 11ല്‍ സുനില്‍ ഛേത്രിയില്ല

ആദ്യ 11ല്‍ സുനില്‍ ഛേത്രിയില്ല

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ എടികെ മോഹന്‍ ബഗാനെ 3-5-2 ഫോര്‍മേഷനിലാണ് ബംഗളൂരു എഫ്‌സി നേരിട്ടത്. വാശിയേറിയ പോരാട്ടമാണ് തുടക്കം മുതല്‍ കണ്ടത്. ബംഗളൂരുവിന്റെ ആദ്യ 11ല്‍ സുനില്‍ ഛേത്രിയില്ലായിരുന്നുവെന്നതാണ് ശ്രദ്ധേയം. മലയാളി താരം ആഷിഖ് കുരുണിയന്‍ മോഹന്‍ ബഗാന്റെ ആദ്യ 11ല്‍ ഇടം നേടുകയും ചെയ്തു.

മത്സരത്തില്‍ നാലാം മിനുട്ടില്‍ ബംഗളൂരുവിന്റെ ശിവശക്തിക്ക് പരിക്കേറ്റതോടെ പകരക്കാരനായി സുനില്‍ ഛേത്രി കളത്തിലിറങ്ങി. ഛേത്രിയെ സര്‍പ്രൈസായി ഇറക്കാന്‍ കരുതിയിരുന്ന പരിശീലകന് പരിക്ക് തിരിച്ചടിയായി. ആറാം മിനുട്ടില്‍ മോഹന്‍ ബഗാനെ മുന്നിലെത്തിക്കാന്‍ ഹ്യൂഗോ ബൗമസിന് അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.

Also Read: IND vs AUS: കോലി പഴയ ചേസ് മാസ്റ്ററല്ല, ഇപ്പോള്‍ മുട്ടിടിക്കും! കണക്കുകള്‍ അറിയാം

ലീഡെടുത്ത് മോഹന്‍ ബഗാന്‍

ലീഡെടുത്ത് മോഹന്‍ ബഗാന്‍

മത്സരത്തില്‍ ആദ്യം ലീഡെടുത്തത് മോഹന്‍ ബഗാനാണ്. 13ാം മിനുട്ടില്‍ മോഹന്‍ ബഗാന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കോര്‍ണര്‍ കിക്കിന്റെ അനന്തരഫലമായാണ് പെനല്‍റ്റി ലഭിച്ചത്. പെദിമിത്രി പെട്രറ്റോസെടുത്ത കിക്ക് ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തടുത്തെങ്കിലും റീബൗണ്ട് പന്തിനെ ആഷിഖ് കുരുണിയന്റെ അടുത്തേക്ക്.

ഇത് ബോക്‌സിനകത്തുവെച്ച് റോയ് കൃഷ്ണ കൈകൊണ്ട് തടയാന്‍ ശ്രമിച്ചതിനാണ് മോഹന്‍ ബഗാന് അനുകൂലമായി പെനല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത പെട്രറ്റോസിന് പിഴച്ചില്ല. 14ാം മിനുട്ടില്‍ മോഹന്‍ ബഗാന്‍ മുന്നില്‍.

25ാം മിനുട്ടില്‍ ഛേത്രിയെ ഗ്ലാന്‍ മാര്‍ട്ടിന്‍സ് ഫൗള്‍ ചെയ്തതിന് ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ബംഗളൂരുവിന് ഫ്രീകിക്ക് ലഭിച്ചു. മനോഹരമായി ഛേത്രി കിക്കെടുത്തെങ്കിലും മോഹന്‍ ബഗാന്‍ ഗോളി വിശാല്‍ കെയ്ത് അത് തട്ടിയകറ്റി. അധികം വൈകാതെ ലഭിച്ച അവസരം സന്ദേശ് ജിങ്കനും നഷ്ടപ്പെടുത്തി.

ഗോള്‍മടക്കി ബംഗളൂരു

ഗോള്‍മടക്കി ബംഗളൂരു

ആദ്യ പകുതിയില്‍ത്തന്നെ വാങ്ങിയ ഗോള്‍ ബംഗളൂരു തിരിച്ചുകൊടുത്തു. സുഭാശിഷ് റോയ് ബംഗളൂരുവിന്റെ റോയ് കൃഷ്ണയെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി സുനില്‍ ഛേത്രി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ രണ്ട് ടീമും 1-1 തുല്യത പുലര്‍ത്തി.

രണ്ടാം പകുതിയില്‍ ആഷിഖ് കുരുണിയനെ തിരിച്ചുവിളിച്ച് ലിസ്റ്റണ്‍ കൊളാസോയെ മോഹന്‍ ബഗാന്‍ കളത്തിലിറക്കി. 65ാം മിനുട്ടില്‍ മോഹന്‍ ബഗാന്റെ ഹ്യൂഗോ ബൗമസിന്റെ ലോങ് റേഞ്ചര്‍ ഗോള്‍പോസ്റ്റിന് മുകളിലൂടെ പോയി.

Also Read: WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

അടി, തിരിച്ചടി

അടി, തിരിച്ചടി

78ാം മിനുട്ടില്‍ റോയ് കൃഷ്ണയിലൂടെ ബംഗളൂരു മുന്നിലെത്തി. കോര്‍ണര്‍ കിക്കിലൂടെയെത്തിയ പന്തിനെ തടുക്കുന്നതില്‍ മോഹന്‍ ബഗാന്‍ പ്രതിരോധത്തിന് വീഴ്ചപറ്റിയപ്പോള്‍ മാര്‍ക്ക് ചെയ്യാതെ നിന് റോയ് കൃഷ്ണ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി.

എന്നാല്‍ ബംഗളൂരുവിന്റെ ആഘോഷത്തിന് അല്‍പ്പായുസായിരുന്നു. 85ാം മിനുട്ടില്‍ പെട്രറ്റോസിലൂടെ മോഹന്‍ ബഗാന്‍ സമനില പിടിച്ചു. ഇതും പെനല്‍റ്റിയിലൂടെയായിരുന്നു. നംഗ്യാല്‍ ഭൂട്ടിയയെ ബോക്‌സിനകത്ത് പാബ്ലോ പെരേസ് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി പെട്രറ്റോസ് ലക്ഷ്യത്തിലേക്കെത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമും തുല്യത പുലര്‍ത്തിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന്‍

ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന്‍

അലന്‍ കോസ്‌റ്റെയുടെ ഗോളിലൂടെ ബംഗളൂരു മുന്നിലെത്തിയപ്പോള്‍ മോഹന്‍ ബഗാനായി പെട്രറ്റോസും പന്ത് ലക്ഷ്യത്തിലെത്തിച്ചു. ബംഗളൂരുവിനായി രണ്ടാം കിക്കെടുത്ത റോയ് കൃഷ്ണയും മോഹന്‍ ബഗാനായി ലിസ്റ്റണ്‍ കൊളാസോയും വലകുലുക്കി.

സ്‌കോര്‍ 2-2. എന്നാല്‍ മൂന്നാം കിക്കെടുത്ത ബംഗളൂരുവിന്റെ റമീറെയ്ക്ക് പിഴച്ചു. മോഹന്‍ ബഗാന്‍ ഗോളി വിശാല്‍ കെയ്ത് പന്ത് തട്ടിയകറ്റി. പിന്നാലെ മോഹന്‍ ബഗാനായി കിക്കെടുത്ത കിയാന്‍ ലക്ഷ്യത്തില്‍ പന്തെത്തിച്ചതോടെ 3-2ന് മോഹന്‍ ബഗാന്‍ മുന്നില്‍. ബംഗളൂരുവിനായി നാലാം കിക്കെടുത്ത സുനില്‍ ഛേത്രി അനായാസം പന്ത് വലയിലാക്കി.

മോഹന്‍ ബഗാനായി മറുപടിക്കെത്തിയ മന്‍വീര്‍ ഗോളടിച്ചതോടെ 4-3ന് മോഹന്‍ ബഗാന്‍ മുന്നില്‍. അഞ്ചാം കിക്കെടുത്ത ബംഗളൂരുവിന്റെ പാബ്ലോ പെരേസിന് പിഴച്ചതോടെ 4-3ന് ജയം എടികെ മോഹന്‍ ബഗാന് സ്വന്തം.

Story first published: Saturday, March 18, 2023, 22:35 [IST]
Other articles published on Mar 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+