IND vs AUS: കോലി പഴയ ചേസ് മാസ്റ്ററല്ല, ഇപ്പോള്‍ മുട്ടിടിക്കും! കണക്കുകള്‍ അറിയാം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയെങ്കിലും മാറ്റ് കുറഞ്ഞ വിജയമായി ഇത് മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ഭാഗ്യമൈതാനമായ മുംബൈയില്‍ ഏഓസ്‌ട്രേലിയയെ 188ല്‍ ഒതുക്കിയിട്ടും ഇന്ത്യ 39.5 ഓവറിലാണ് വിജയലക്ഷ്യം മറികടന്നതും. അതും വിറച്ച് ജയിച്ചുവെന്ന് പറയാം.
രോഹിത് ശര്‍മയുടെ അഭാവത്തിലിറങ്ങിയ ഇന്ത്യയുടെ ടോപ് ഓഡറിലെ ഒട്ടുമിക്ക പ്രമുഖരും നിരാശപ്പെടുത്തി. കെ എല്‍ രാഹുലിന്റെയും (75*) രവീന്ദ്ര ജഡേജയുടെയും (45*) പ്രകടനം ഇല്ലായിരുന്നെങ്കില്‍ വലിയ തോല്‍വി ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു.
വിരാട് കോലി റണ്‍ചേസിലെ മാസ്റ്ററാണെങ്കിലും സമീപകാലത്ത് ഈ മികവ് കാട്ടാനാവുന്നില്ലെന്ന് പറയാം. ഇന്ന് 9 പന്തില്‍ 4 റണ്‍സെടുത്താണ് കോലി പുറത്തായത്. ഇതില്‍ 1 ബൗണ്ടറിയും ഉള്‍പ്പെടും. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കോലി എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.
ഏകദിന ലോകകപ്പ് വരാനിരിക്കെ കോലിയെ ഇന്ത്യ ചേസ് മാസ്റ്ററായി ഇന്ത്യ ഇനിയും കാണേണ്ടതില്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റണ്‍സ് പിന്തുടര്‍ന്ന അവസാന 7 മത്സരത്തിലെ കോലിയുടെ ബാറ്റിങ് കണക്കുകള്‍ ഇതാ

ഏഴ് മത്സരത്തില്‍ നിന്ന് 65 റണ്‍സ് മാത്രം
ഇന്ത്യക്കായി റണ്‍സ് പിന്തുടര്‍ന്ന് കോലി കളിച്ച അവസാന ഏഴ് മത്സരത്തില്‍ നിന്ന് ആകെ നേടിയത് 65 റണ്‍സാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 8, ഇംഗ്ലണ്ടിനെതിരേ 16, 17, ബംഗ്ലാദേശിനെതിരേ 5, ശ്രീലങ്കയ്‌ക്കെതിരേ 4, ന്യൂസീലന്‍ഡിനെതിരേ 11, ഓസ്‌ട്രേലിയക്കെതിരേ 4 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍.
ഒരുകാലത്ത് റണ്‍സ് പിന്തുടരുമ്പോള്‍ അസാധ്യ മികവ് കാട്ടിയിരുന്ന കോലിക്ക് ഇപ്പോള്‍ പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. കോലി ഇടവേളക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ റണ്‍ചേസ് മികവ് നഷ്ടമായോയെന്നത് പ്രസക്തമായ ചോദ്യമാണ്.

2023ല്‍ തുടര്‍ ജയങ്ങളോടെ ഇന്ത്യ
2023ല്‍ ഇതുവരെ കളിച്ച ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. ഏകദിന ലോകകപ്പ് നടക്കാനിരിക്കെ വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണക്ക്. അവസാനം കളിച്ച ഏഴ് ഏകദിനത്തിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
ഈ വിജയത്തുടര്‍ച്ച എത്ര ദൂരം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ ടീമില്‍ ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് കാട്ടുന്ന പ്രകടനമായിരുന്നു ഇന്നത്തേത്. ഇഷാന്‍ കിഷന്‍ 2023ല്‍ 10 ഇന്നിങ്‌സില്‍ നിന്ന് 10.77 ശരാശരിയില്‍ 97 റണ്‍സാണ് നേടിയത്.
സൂര്യകുമാര്‍ യാദവിന്റെ ഏകദിന കണക്കുകളും വളരെ മോശം. ഈ സാഹചര്യത്തില്‍ സൂര്യകുമാറിനെയും ഇന്ത്യ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവിശ്യം ശക്തമാണ്.
Also Read: 2023 ഗില്ലിന്റെ വര്‍ഷം, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്! എന്തൊക്കെയെന്ന് അറിയാം

രവീന്ദ്ര ജഡേജയാണ് താരം
പരിക്കിന്റെ ഇടവേളക്ക് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലൂടെയാണ് രവീന്ദ്ര ജഡേജ തിരിച്ചുവരവ് നടത്തിയത്. ആദ്യ രണ്ട് മത്സരത്തിലും കളിയിലെ താരമായി മടങ്ങിവരവ് ആഘോഷിക്കാന്‍ ജഡേജക്കായി. ഇപ്പോഴിതാ ഇടവേളക്ക് ശേഷം കളിച്ച ആദ്യ ഏകദിനത്തിലും കളിയിലെ താരമാവാന്‍ ജഡേജക്ക് സാധിച്ചിരിക്കുകയാണ്.
9 ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ്, മാര്‍നസ് ലബ്യുഷെയ്‌ന്റെ തകര്‍പ്പന്‍ ക്യാച്ച്, 69 പന്തില്‍ 5 ബൗണ്ടറിയടക്കം 45 റണ്‍സ് എന്നിങ്ങനെയായിരുന്നു ജഡേജയുടെ പ്രകടനം. കെ എല്‍ രാഹുല്‍ (75*) അര്‍ധ സെഞ്ച്വറിയോടെ നിര്‍ണ്ണായക പ്രകടനം നടത്തിയെങ്കിലും ഓള്‍റൗണ്ട് മികവോടെ ജഡേജ കളിയിലെ താരമാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications