Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രിപ്പിള്‍ സെഞ്ച്വറിക്ക് തിടുക്കം കാട്ടി, വിക്കറ്റും പോയി- കാരണം സച്ചിന്‍! സെവാഗ് പറയുന്നു

1

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. തുടക്കം മുതല്‍ അടിച്ചുതകര്‍ക്കുന്ന ഭയമില്ലാത്ത ബാറ്റ്‌സ്മാനായതിനാല്‍ത്തന്നെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരും സെവാഗിനെ തേടിയെത്തി.

ടെസ്റ്റിലും തന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലിയിലൂടെ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സെവാഗിന് സാധിച്ചു. ഇന്ത്യക്കായി രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് സെവാഗ്. 2004ല്‍ പാകിസ്താനെതിരേ 309 റണ്‍സടിച്ച സെവാഗ് 2008ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 319 റണ്‍സും നേടി.

2009ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ മൂന്നാം ട്രിപ്പിള്‍ സെഞ്ച്വറി സെവാഗ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 293 റണ്‍സില്‍ പുറത്തായി. അന്ന് ട്രിപ്പിള്‍ സെഞ്ച്വറിക്കായി അല്‍പ്പം തിടുക്കം കാട്ടിയതാണ് നേട്ടത്തിലേക്കെത്താന്‍ സാധിക്കാതെ പോയതെന്നും സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അതിന് കാരണമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്.

സച്ചിന്റെ ആ വാഗ്ദാനം മനസില്‍ കയറി

സച്ചിന്റെ ആ വാഗ്ദാനം മനസില്‍ കയറി

എന്റെ മൂന്നാമത്തെ ട്രിപ്പിള്‍ സെഞ്ച്വറി വേഗത്തില്‍ നേടണമെന്ന് എന്തിനാണ് ആഗ്രഹിച്ചതെന്നത് ഇതുവരെ ആരോടും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴത് പറയുകയാണ്. ഞാന്‍ മൂന്നാം ട്രിപ്പിള്‍ സെഞ്ച്വറി നേടിയാല്‍ എനിക്കായി എന്തെങ്കില്‍ ചെയ്ത് തരുമോയെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറോട് ചോദിച്ചിരുന്നു.

ഞാന്‍ ചോദിക്കുന്നതെന്തും നല്‍കാമെന്ന് സച്ചിന്‍ സമ്മതിച്ചു. അതാണ് പെട്ടെന്ന് ട്രിപ്പിളടിക്കാന്‍ ശ്രമിച്ചതിന്റെ കാരണം. 2001ല്‍ രണ്ടാമത്തെ വേഗ സെഞ്ച്വറി നേടിയപ്പോള്‍ സച്ചിന്‍ സന്ദേശമയച്ചിരുന്നു. നന്നായി കളിച്ചു, വൈകാതെ കാണാം.

നിന്നോടൊപ്പം ബാറ്റ് ചെയ്യാന്‍ വലിയ ആവേശം തോന്നുന്നുവെന്നാണ് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞത്. എന്നെ അത്ഭുതപ്പെടുത്തിയ സന്ദേശമായിരുന്നു അത്'- സെവാഗ് തുറന്ന് പറഞ്ഞു. 254 പന്തില്‍ 40 ഫോറും 7 സിക്‌സും ഉള്‍പ്പെടെയാണ് സെവാഗിന്റെ 293 റണ്‍സ് പ്രകടനം. മുത്തയ്യ മുരളീധരന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് സെവാഗ് പുറത്തായത്.

Also Read: IPL 2023: ഈ സീസണില്‍ മിന്നിക്കൂ, ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താം! നാല് പേര്‍ വെയ്റ്റിങ്

സൂപ്പര്‍ താരമെന്ന പേര് നിലനിര്‍ത്താന്‍ പ്രയാസം

സൂപ്പര്‍ താരമെന്ന പേര് നിലനിര്‍ത്താന്‍ പ്രയാസം

കരിയറില്‍ സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളരാനും ഈ പേര് നിലനിര്‍ത്താനും പ്രയാസമാണെന്ന് സെവാഗ് പറഞ്ഞു. 'സെഞ്ച്വറി നേടിയാല്‍ നമ്മളെ മൈന്റ് ചെയ്യാതെ സംസാരിക്കാതെ മാറിനില്‍ക്കുന്ന പല താരങ്ങളെയും കണ്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഡെക്കില്‍ പുറത്തായാല്‍ വന്ന് സംസാരിക്കും.

വീണ്ടും സെഞ്ച്വറി നേടുമ്പോള്‍ പിന്നെയും എന്നെ അവഗണിക്കും. കരിയറിന്റെ തുടക്ക സമയത്ത് ഈ താരപദവി കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു'-സെവാഗ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ എക്കാലത്തെയും സൂപ്പര്‍ താരങ്ങളെ പരിഗണിച്ചാല്‍ തീര്‍ച്ചയായും സെവാഗ് അതിലൊരാളായി ഉണ്ടാവും.

എല്ലാ ബൗളര്‍മാരെയും ഭയപ്പെടുത്തിയ ബാറ്റ്‌സ്മാനാണ് സെവാഗ്. തന്റെ കരിയറില്‍ പന്തെറിയാന്‍ ഏറ്റവും പ്രയാസപ്പെടുത്തിയ ബാറ്റ്‌സ്മാന്‍ സെവാഗാണെന്ന് മുത്തയ്യ മുരളീധരന്‍ പോലും തുറന്ന് പറഞ്ഞിട്ടുണ്ട്. അത്രത്തോളം ബൗളര്‍മാരെ വിറപ്പിച്ച ബാറ്റ്‌സ്മാണ് സെവാഗ്.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ? ഇന്ത്യക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍! രാഹുല്‍ വേണോ?

അര്‍ഹിച്ച വിടവാങ്ങല്‍ ലഭിച്ചില്ല

അര്‍ഹിച്ച വിടവാങ്ങല്‍ ലഭിച്ചില്ല

ഇന്ത്യയുടെ പല സീനിയര്‍ താരങ്ങള്‍ക്കും ലഭിക്കാതെ പോയ ഭാഗ്യം ലഭിച്ച താരമാണ് വീരേന്ദര്‍ സെവാഗ്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കപ്പില്‍ മുത്തമിടുമ്പോള്‍ സെവാഗ് ടീമിനൊപ്പമുണ്ടായിരുന്നു.

പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് സഹായിയായിരുന്നു സെവാഗ്. എന്നാല്‍ കരിയറില്‍ അര്‍ഹിച്ച വിടവാങ്ങല്‍ അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് പറയാം. ഇന്ത്യയുടെ നായകസ്ഥാനം സെവാഗ് ആഗ്രഹിച്ചിരുന്നെങ്കിലും ധോണിയുടെ നിഴലില്‍ സെവാഗ് ഒതുങ്ങിപ്പോയി.

പിന്നീട് ധോണിയുമായി ഉടക്കിലായതോടെ സെവാഗിന്റെ കരിയര്‍ പ്രതീക്ഷിച്ചപോലെ അവസാനിച്ചില്ല. ഇന്ത്യക്കായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാനും സെവാഗിനായി. അതുല്യ നേട്ടങ്ങള്‍ പേരിനൊപ്പം ചേര്‍ത്ത താരമാണെങ്കിലും വിരമിക്കല്‍ മത്സരം പോലും ഇന്ത്യ നല്‍കിയില്ലെന്ന് പറയാം.

Story first published: Thursday, March 16, 2023, 21:30 [IST]
Other articles published on Mar 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+