Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പ്ലേയിങ് 11 ആരൊക്കെ? ഇന്ത്യക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍! രാഹുല്‍ വേണോ?

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് വിരാമമായിരിക്കുകയാണ്. ഇനി ഏകദിന പരമ്പരയുടെ ആവേശത്തിലേക്ക് ഇരു ടീമും കടക്കുകയാണ്. ഇത്തവണത്തെ ഏകദിന ലോകകപ്പിന് വേദി ഇന്ത്യയാണ്. അതുകൊണ്ട് തന്നെ ഏകദിന പരമ്പരയെ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും കാണുന്നത്.

ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണെങ്കില്‍ ഓസീസിന് ലോകകപ്പിന് മുമ്പ് കരുത്ത് തെളിയിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. 17ന് മുംബൈയിലാണ് ആദ്യ മത്സരം. രണ്ട് ടീമും താരസമ്പന്നമാണ്.

ടെസ്റ്റിലെപ്പോലെ സ്പിന്നര്‍മാരുടെ പിന്‍ബലത്തില്‍ ജയിക്കാന്‍ ഇന്ത്യക്കാവില്ല. അതുകൊണ്ട് തന്നെ ശക്തമായ പ്ലേയിങ് 11നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. മികച്ച താരനിര ഇന്ത്യക്കുണ്ടെങ്കിലും പരിക്ക് തലവേദനയാവുന്നുണ്ട്. ശ്രേയസ് അയ്യര്‍ ഏകദിന പരമ്പരക്കുണ്ടാവില്ലെന്നുറപ്പായിട്ടുണ്ട്.

ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പ് രോഹിത് ശര്‍മയ്ക്കും രാഹുല്‍ ദ്രാവിഡിനും വലിയ തലവേദനയായിരിക്കുമെന്നുറപ്പ്. ഇരുവര്‍ക്കും മുന്നിലുള്ള പ്രധാന മൂന്ന് ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വിക്കറ്റ് കീപ്പറായി രാഹുല്‍ വേണോ?

വിക്കറ്റ് കീപ്പറായി രാഹുല്‍ വേണോ?

ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ് പ്രധാന ചോദ്യം. വിക്കറ്റ് കീപ്പറായി മുഖ്യ പരിഗണന ലഭിക്കുന്നത് കെ എല്‍ രാഹുലിനാണ്. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. രാഹുലിന് ആത്മവിശ്വാസത്തോടെ കളിക്കാനാവുന്നില്ല.

ടെസ്റ്റ് പരമ്പരയില്‍ രാഹുലിനെ മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യ പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞ് പകരം ശുബ്മാന്‍ ഗില്ലിന് അവസരം നല്‍കിയിരുന്നു. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ വേണം. എന്നാല്‍ മോശം ഫോമിലുള്ള രാഹുല്‍ വേണോ അതോ ഇഷാന്‍ കിഷന്‍ വേണോയെന്നതാണ് ചോദ്യം.

ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ഇഷാന്‍ കിഷന്‍. ഇഷാന്റെ പ്രശ്‌നവും ബാറ്റിങ്ങിലെ മോശം ഫോമാണ്. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടിയ ശേഷം മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ഇഷാനായിട്ടില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് രാഹുല്‍-ഗില്‍ ഇവരിലാര് വേണമെന്നത് തലവേദന സൃഷ്ടിക്കുന്ന ചോദ്യമാണ്.

Also Read: അന്താരാഷ്ട്ര ക്രിക്കറ്റിലെ 'വെറുക്കപ്പെട്ടവരുടെ' പ്ലേയിങ് 11 ഇതാ, മൂന്ന് ഇന്ത്യക്കാരും! അറിയാം

സുന്ദര്‍ vs അക്ഷര്‍

സുന്ദര്‍ vs അക്ഷര്‍

ഇന്ത്യ രണ്ട് സ്പിന്‍ ഓള്‍റൗണ്ടറെ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമെന്നുറപ്പ്. പരിക്കിന്റെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജക്ക് പ്ലേയിങ് 11 സ്ഥാനം ഉറപ്പ്. ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

മാച്ച് വിന്നറായ ജഡേജക്കൊപ്പം ഇന്ത്യ ഒരു സ്പിന്‍ ഓള്‍റൗണ്ടറെക്കൂടി പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും. അത് അക്ഷര്‍ പട്ടേല്‍ വേണോ അതോ വാഷിങ്ടണ്‍ സുന്ദര്‍ വേണമോയെന്നതാണ് പ്രധാന ചോദ്യം. വാഷിങ്ടണ്‍ സുന്ദര്‍ അവസാന പരമ്പരകളിലെല്ലാം ബാറ്റുകൊണ്ടും മികവ് കാട്ടിയിരുന്നു.

അക്ഷര്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മൂന്ന് ഫിഫ്റ്റിയടക്കം നേടിയാണ് മികവ് കാട്ടിയത്. ഈ സാഹചര്യത്തില്‍ ഇന്ത്യ സുന്ദര്‍-അക്ഷര്‍ എന്നിവരിലാരെ പരിഗണിക്കണമെന്നത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്.

Also Read: IND vs AUS Odi: ശ്രേയസിന് പരിക്ക്, പകരക്കാരനായി സഞ്ജു എത്തുമോ? നാല് പേര്‍ വെയ്റ്റിങ്

യുസ്‌വേന്ദ്ര ചഹാല്‍ - കുല്‍ദീപ് യാദവ്

യുസ്‌വേന്ദ്ര ചഹാല്‍ - കുല്‍ദീപ് യാദവ്

ഹര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായി പ്ലേയിങ് 11ലുണ്ടാവുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ഇന്ത്യ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയും ഒരു സ്പിന്നറെയും പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ അതിവേഗക്കാരനായ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ പരിഗണിക്കേണ്ടതായുണ്ട്.

എന്നാല്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരിലൊരാളെ പുറത്തിരുത്തി ഇന്ത്യ ഉമ്രാന്‍ മാലിക്കിനെ കളിപ്പിച്ചേക്കില്ല. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരില്‍ ആരാണ് പ്ലേയിങ് 11ല്‍ വേണ്ടതെന്നതും പ്രധാന ചോദ്യം.

സമീപകാലത്തെ ഫോം വിലയിരുത്തുമ്പോള്‍ കുല്‍ദീപിന് അല്‍പ്പം മുന്‍തൂക്കം നല്‍കാം. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ ചഹാലിന് ഭേദപ്പെട്ട റെക്കോഡുണ്ട്. അതുകൊണ്ട് ഈ തീരുമാനവും ആശയക്കുഴപ്പമുണ്ടാക്കുന്നു.

Story first published: Tuesday, March 14, 2023, 8:13 [IST]
Other articles published on Mar 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+