Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS Odi: ശ്രേയസിന് പരിക്ക്, പകരക്കാരനായി സഞ്ജു എത്തുമോ? നാല് പേര്‍ വെയ്റ്റിങ്

1

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യ പരമ്പരയെ കാണുന്നത്.

മാര്‍ച്ച് 17നാണ് പരമ്പര ആരംഭിക്കുന്നത്. നേരത്തെ തന്നെ പരമ്പരയ്ക്കായുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട താരമാണ് ശ്രേയസ് അയ്യര്‍. ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന് ഏകദിന ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്.

എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസിന് ഏകദിന പരമ്പര നഷ്ടമാവുമെന്നാണ് വിവരം. പുറം വേദനയെത്തുടര്‍ന്ന് ശ്രേയസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് വിശ്രമം ആവിശ്യമാണ്.

ഏപ്രില്‍ ആദ്യ വാരത്തോടെയേ അദ്ദേഹം കളത്തിലേക്ക് തിരിച്ചെത്തുകയുള്ളു. ഈ സാഹചര്യത്തില്‍ ഏകദിന പരമ്പര നഷ്ടമാവുമെന്നുറപ്പ്. അങ്ങനെ വന്നാല്‍ ആരാവും ശ്രേയസിന്റെ പകരക്കാരന്‍?. അവസരം കാത്തിരിക്കുന്ന നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിരുന്നെങ്കിലും ഏകദിന ടീമില്‍ ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. സഞ്ജു ഇടം പ്രതീക്ഷിച്ച് വലിയ മുന്നൊരുക്കം നടത്തിയിരുന്നെങ്കിലും അവസരം ലഭിച്ചില്ല.

എന്നാല്‍ ശ്രേയസിന് പരിക്കേറ്റ സാഹചര്യത്തില്‍ സഞ്ജു പകരക്കാരനായി എത്താന്‍ സാധ്യതയുണ്ട്. പ്ലേയിങ് 11 ശ്രേയസിന് പകരം സൂര്യകുമാര്‍ യാദവാകും കളിക്കുക. അതുകൊണ്ട് തന്നെ ബാക്കപ്പ് താരമായാവും പുതിയതായി താരത്തെ ടീമിലേക്ക് ഉള്‍പ്പെടുത്തുക.

സഞ്ജു 11 ഏകദിനത്തില്‍ നിന്ന് 66 ശരാശരിയില്‍ 330 റണ്‍സാണ് നേടിയത്. 104.76 സ്‌ട്രൈക്കറേറ്റുമുണ്ട്. എന്നാല്‍ ലോകകപ്പ് പദ്ധതികളില്‍ സഞ്ജുവിന് ഇടമില്ലാത്തതിനാല്‍ പരിഗണിക്കപ്പെടുമോയെന്ന് കണ്ടറിയാം.

Also Read: WTC 2023: അശ്വിന്‍ വേണ്ട! കീപ്പര്‍ സര്‍പ്രൈസ്, ഫൈനലില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം ദീപക് ഹൂഡയാണ്. സഞ്ജുവിനെക്കാള്‍ സാധ്യത ഹൂഡക്കാണെന്ന് പറയാം. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് ഹൂഡ. മധ്യനിരയുല്‍ ബാറ്റ് ചെയ്യാനും പാര്‍ട്ട് ടൈം സ്പിന്നറായി തിളങ്ങാനും ബൂഡക്ക് കഴിവുണ്ട്.

എന്നാല്‍ ഇന്ത്യ ടി20 ടീമിലേക്കാണ് ഹൂഡയെ കൂടുതല്‍ പരിഗണിക്കുന്നത്. ഏകദിനത്തില്‍ വലിയ സ്ഥാനം ഹൂഡക്ക് നല്‍കുന്നില്ല. എന്നാല്‍ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യ മറ്റുള്ളവരെക്കാള്‍ ഹൂഡക്ക് മുന്‍തൂക്കം നല്‍കിയേക്കും.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഹൂഡയുടെ ആഭ്യന്തര റെക്കോഡുകളും മികച്ചതാണ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ നിലവില്‍ ഹൂഡക്ക് വലിയ സ്ഥാനമില്ല.

രജത് പാട്ടീധാര്‍

രജത് പാട്ടീധാര്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെ മികവ് കാട്ടി വളര്‍ത്ത താരമാണ് രജത് പാട്ടീധാര്‍. ടി20യിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിലും ഏകദിനത്തിലും തിളങ്ങാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന രജത് സ്പിന്നിനെ നന്നായി നേരിടുന്ന താരങ്ങളിലൊരാളാണ്.

മധ്യനിരയിലേക്ക് ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാവുന്ന താരമാണ് രജത് പാട്ടീധാര്‍. നേരത്തെ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്കുള്ള ടീമില്‍ രജത്തിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണയും രജത്തിനെ ടീമിലേക്ക് വിളിച്ചാലും അത്ഭുതപ്പെടാനാവില്ല.

Also Read: IND vs AUS: വീണ്ടും ക്യാച്ച് വിട്ടു, ഭരത് എന്താണ് കാട്ടുന്നത്! തലയില്‍ കൈവെച്ച് രോഹിത്

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

ഇന്ത്യയുടെ ടി20 ടീമില്‍ ഇതിനോടകം അരങ്ങേറ്റം നടത്തിയ താരമാണ് രാഹുല്‍ ത്രിപാഠി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ത്രിപാഠി ടി20യിലൂടെ കൈയടി നേടിക്കഴിഞ്ഞു. ഏകദിനത്തില്‍ മധ്യനിരയില്‍ കളിക്കാന്‍ കഴിവുള്ളവനാണ് രാഹുല്‍.

ഇന്ത്യക്ക് മധ്യനിരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് രാഹുല്‍ ത്രിപാഠി. അതുകൊണ്ട് തന്നെ ഇന്ത്യ രാഹുലിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Monday, March 13, 2023, 7:23 [IST]
Other articles published on Mar 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+