WTC 2023: അശ്വിന്‍ വേണ്ട! കീപ്പര്‍ സര്‍പ്രൈസ്, ഫൈനലില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ സീറ്റുറപ്പിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് ഇന്ത്യ തോല്‍ക്കില്ലെന്നുറപ്പായതോടെ ഇന്ത്യയുടെ ഫൈനല്‍ സീറ്റും ഉറപ്പായിരിക്കുകയാണ്. മഹാത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇന്ത്യ ഫൈനല്‍ കളിക്കുമെന്നുറപ്പ്.
ഓസ്‌ട്രേലിയാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികള്‍. ജൂണ്‍ 7-11വരെ ഓവലിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിലാണ് ഫൈനലെന്നതിനാല്‍ ഇന്ത്യയെക്കാളും വേഗത്തില്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ സാധിക്കുക ഓസ്‌ട്രേലിയക്കാവും.
അതുകൊണ്ട് തന്നെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വി മുന്നില്‍ക്കണ്ടാവണം ഇന്ത്യ മുന്നോട്ട് പോകേണ്ടത്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്ന പ്ലേയിങ് 11നെ വേണം ഇന്ത്യ കളത്തിലിറക്കാന്‍.
നിലവിലെ ഇന്ത്യയുടെ താരസമ്പത്ത് വിലയിരുത്തി ഫൈനലില്‍ ഇറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍
ഓപ്പണിങ്ങില്‍ ഇന്ത്യക്ക് കാര്യമായി ചിന്തിക്കേണ്ട ആവിശ്യമില്ലെന്ന് പറയാം. നായകന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ശുബ്മാന്‍ ഗില്ലിനെ കളിപ്പിക്കണം. കെ എല്‍ രാഹുല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ്.
പ്രതിഭാശാലിയാണ് രാഹുലെന്നതില്‍ തര്‍ക്കമില്ലെങ്കിലും സമീപകാലത്തെ ഫോമും പ്രകടനവുമെല്ലാം വിലയിരുത്തുമ്പോള്‍ രാഹുലിനെക്കാള്‍ ഓപ്പണിങ്ങില്‍ തിളങ്ങാനാവുക ശുബ്മാന്‍ ഗില്ലിനാവും. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയില്‍ കളിച്ച അനുഭവസമ്പത്ത് ഗില്ലിനുണ്ട്.
അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത്തിനൊപ്പം ഗില്ലായിരുന്നു ഓപ്പണര്‍. 28, 8 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോര്‍. ഇപ്പോള്‍ സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്ന ഗില്ലിനെ ഓപ്പണറാക്കി ഇന്ത്യ ഫൈനലില്‍ ഇറങ്ങുന്നതാണ് ബെസ്റ്റ്.
Also Read: സഞ്ജു ദൈവത്തിന്റെ 'വരദാനമെന്ന്' ഫാന്‍സ് പറയും, പക്ഷെ സത്യത്തില്‍- ആകാശ് പറയുന്നു

ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍
മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര തുടരണം. സമീപകാലത്ത് വലിയ മികവ് കാട്ടുന്നില്ലെങ്കിലും നിലയുറപ്പിച്ച് അടിത്തറ പാകാന്‍ പുജാരയെപ്പോലെ ക്ഷമയുള്ള ബാറ്റ്‌സ്മാനെ ഇന്ത്യക്ക് ആവിശ്യമാണ്. ഇംഗ്ലണ്ടിലെപ്പോലെയുള്ള സാഹചര്യത്തില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ള താരമാണ് പുജാര. അതുകൊണ്ട് തന്നെ അദ്ദേഹം മൂന്നാം നമ്പറില്‍ തുടരണം.
നാലാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം നല്‍കേണ്ടത്. കോലിയുടെ ടെസ്റ്റിലെ ഫോമിനെക്കുറിച്ച് പല ആശങ്കകളും ഉണ്ടായിരുന്നെങ്കിലും അഹമ്മദാബാദിലെ സെഞ്ച്വറി പ്രകടനത്തോടെ കോലി എല്ലാ വിമര്‍ശകരുടെയും വായടപ്പിച്ചിരിക്കുകയാണ്. ഫോമിലേക്കെത്തിയ കോലിയുടെ പ്രകടനം ഫൈനലില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് അവസരം നല്‍കേണ്ടത്. സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ക്ഷമയോടെ പിടിച്ചുനില്‍ക്കുക പ്രയാസമാവും. ശ്രേയസ് അയ്യര്‍ക്ക് ഷോര്‍ട്ട് ബോളുകള്‍ ദൗര്‍ബല്യമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശ്രേയസ് അഞ്ചാം നമ്പറില്‍ കളിക്കുന്നതാണ് നല്ലത്.

ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍
ഇഷാന്‍ കിഷനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി പരിഗണിക്കേണ്ടത്. സാഹചര്യത്തിനനുസരിച്ച് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ഇഷാന്‍ കിഷനെ കളിപ്പിക്കാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് നിലവില്‍ പരിഗണിക്കാവുന്ന ബെസ്റ്റ് കീപ്പര്‍.
കെ എസ് ഭരത്തിന് ഇന്ത്യയില്‍പ്പോലും പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത സാഹചര്യത്തില്‍ വിദേശത്ത് മികവ് കാട്ടാന്‍ സാധിക്കുമെന്ന് കരുതാനാവില്ല. സഞ്ജു സാംസണും വിദേശത്ത് അനുഭവസമ്പത്തില്ലാത്ത സാഹചര്യത്തില്‍ ഇടം കൈയനെന്ന മുന്‍ഗണനയില്‍ ഇഷാനെ പരിഗണിക്കാവുന്നതാണ്.
ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം നല്‍കേണ്ടത്. വിദേശത്ത് ബാറ്റുകൊണ്ടും പന്തുകൊണ്ടും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ജഡേജക്ക് സാധിക്കും. എട്ടാം നമ്പറില്‍ ഇന്ത്യ ആര്‍ അശ്വിനെ കളിപ്പിക്കേണ്ട. പകരം അക്ഷര്‍ പട്ടേലിനാണ് അവസരം നല്‍കേണ്ടത്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും വിദേശ മൈതാനത്ത് അശ്വിനെക്കാള്‍ ഒരുപടി മുന്നിട്ട് നില്‍ക്കാന്‍ അക്ഷറിന് സാധിച്ചേക്കും. സ്പിന്നര്‍മാര്‍ക്ക് ഓവലില്‍ വലിയ റോളില്ലാത്തതിനാല്‍ ഇന്ത്യ അക്ഷറിനെ പരിഗണിച്ച് ബാറ്റിങ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
Also Read: 2020ല്‍ വിരമിച്ചു, എന്നിട്ടും എന്തുകൊണ്ട്് ധോണി ലെജന്റ്‌സ് ലീഗ് കളിക്കുന്നില്ല? അറിയാം

ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ പേസ് നിരയില്‍ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ കളിപ്പിക്കാം. ഉമേഷും ഷമിയും വിദേശ പിച്ചുകളിലടക്കം കളിച്ച് വലിയ അനുഭവസമ്പത്തുള്ളവരാണ്.
സിറാജും വിദേശ പിച്ചില്‍ കളിച്ച് മികവ് കാട്ടിയിട്ടുണ്ട്. ബൗണ്‍സ് നിറഞ്ഞ സാഹചര്യത്തില്‍ മികവ് കാട്ടാന്‍ സിറാജ് മിടുക്കനാണ്. അതുകൊണ്ട് തന്നെ സിറാജിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications