സഞ്ജു ദൈവത്തിന്റെ 'വരദാനമെന്ന്' ഫാന്‍സ് പറയും, പക്ഷെ സത്യത്തില്‍- ആകാശ് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു സാംസണ്‍. അതിവേഗത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് അദ്ദേഹം.
കേരളക്കാരനെന്ന നിലയില്‍ ഏത് വേദിയില്‍ പോയാലും വലിയ ആരാധക പിന്തുണ സഞ്ജുവിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം കുറവാണെന്ന് പറയാം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് അര്‍ഹിച്ച അവസരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെ സഞ്ജു സാംസണിന് മുകളില്‍ സെലക്ടര്‍മാര്‍ പരിഗണിക്കുന്നതിനാല്‍ സഞ്ജുവിന്റെ സീറ്റ് മിക്കപ്പോഴും പുറത്തായിരിക്കും. ഇപ്പോഴിതാ സഞ്ജുവിന്റെ ഭാവിയെക്കുറിച്ചും തഴയപ്പെടുന്നതിനെക്കുറിച്ചും അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര.

സഞ്ജുവിന് വസ്തുത അറിയാം
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് കൗതുകകരമായതാണ്. ഇന്ത്യന്‍ ടീമിനുള്ളിലെ സാഹചര്യങ്ങളാണ് ടീമിനെക്കുറിച്ചുള്ള ധാരണ സൃഷ്ടിക്കുന്നതെന്നാണ് വസ്തുത. ചില സമയങ്ങളില്‍ സത്യത്തെക്കളും ശക്തമായതാണത്.
നമ്മള്‍ ഡിജിറ്റല്‍ യുഗത്തിലാണ് ജീവിക്കുന്നത്. സഞ്ജുവിന് വലിയ ആരാധക പിന്തുണയുമുണ്ട്. നമ്മള്‍ വരുന്ന പ്രദേശത്തിലെ ആളുകളുടെ സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യത്തിനനുസരിച്ച് അവര്‍ പിന്തുണ നല്‍കും. അവന്‍ നന്നായി കളിക്കുമ്പോള്‍ ബാറ്റിങ് അനായാസമായി തോന്നും- ആകാശ് പറഞ്ഞു.
Also Read: ലോകകപ്പ് നേടിയതോ ക്യാപ്റ്റനായതോ അല്ല, ജീവിതം മാറിയത് അവിടെ! വെളിപ്പെടുത്തി കോലി

സഞ്ജു അവസരം പ്രയോജനപ്പെടുത്തിയില്ല
വളരെ ആകര്‍ഷകമായ കണ്ണാണ് സഞ്ജുവിന്റേത്. ഐപിഎല്‍ ഫൈനലിലേക്ക് ടീമിനെയെത്തിച്ച നായകനാണ് സഞ്ജു. ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ അതിനെ പൂര്‍ണ്ണമായും മുതലാക്കാന്‍ സഞ്ജുവിനായില്ല.
ഇതാണ് ആരാധകര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത വസ്തുത. എന്നാല്‍ ഇപ്പോഴത്തെ ടീം സാഹചര്യത്തില്‍ വളരെ കുറച്ച് അവസരങ്ങളെ ലഭിക്കുകയുള്ളൂവെന്ന് സഞ്ജു തിരിച്ചറിയുന്നു'-ആകാശ് യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.
സഞ്ജുവിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ സ്ഥിരത വലിയ പ്രശ്‌നമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് സാധിക്കും. എന്നാല്‍ മാച്ച് വിന്നറായ താരമല്ല. ഐപിഎല്ലില്‍ മികവ് കാട്ടുന്ന സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ ടി20യില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.

അവസരങ്ങളില്‍ തിളങ്ങാന്‍ ശ്രമിക്കണം
ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടും ചില മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നു. ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ നിലവാരമാണത്. അവസരം വരുമ്പോള്‍ പരമാവധി പ്രയോജനപ്പെടുത്തുക. ഇത്തരം അവസരങ്ങളെ നഷ്ടപ്പെടുത്തിയിട്ട് പിന്നീട് അതോര്‍ത്ത് സങ്കടപ്പെട്ടിട്ട് കാര്യമില്ല.
സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിന് ദൈവം തന്നെ വരദാനമാണെന്നാണ് ആരാധകര്‍ പറയുന്നത്. ആളുകള്‍ എല്ലാ മത്സരവും സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് പറയുന്നത്. ലോകകപ്പ് ഫൈനല്‍ ജയിപ്പിക്കുമെന്ന് പോലും ആരാധകര്‍ പറയുന്നു.
സഞ്ജുവുണ്ടായിരുന്നെങ്കില്‍ ജയിപ്പിക്കുമായിരുന്നു എന്ന് പറയുന്നത് കേള്‍ക്കാം. എന്നാല്‍ വാസ്തവത്തില്‍ അതെല്ലാം തെറ്റായ ധാരണയുടെ പുറത്തുണ്ടാവുന്നതാണ്-ആകാശ് കൂട്ടിച്ചേര്‍ത്തു.
Also Read: കളത്തിലെത്തിയാല്‍ സച്ചിനോട് മിണ്ടില്ല! അത് ഓസീസിന്റെ തന്ത്രം- വെളിപ്പെടുത്തി ബ്രെറ്റ് ലീ

സഞ്ജു ഏകദിന ലോകകപ്പിനുണ്ടാവില്ല
സഞ്ജു ഗംഭീര റെക്കോഡുള്ള ബാറ്റ്‌സ്മാനാണെങ്കിലും ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലും സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടാകില്ലെന്നുറപ്പാണ്. നിലവില്‍ പ്രധാന ഏകദിന പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നില്ല.
ഇതില്‍ നിന്ന് തന്നെ സഞ്ജു ഏകദിന ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പാണ്. 2024ല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു ഇന്ത്യക്കായി കളിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. രാജസ്ഥാന്‍ റോയല്‍സ് നായകനായിത്തന്നെ ഇത്തവണയും കളിക്കുന്ന സഞ്ജു ബാറ്റുകൊണ്ട് മികച്ചൊരു പ്രകടനം കാഴ്ചവെക്കാനാവാത്ത പക്ഷം ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവുണ്ടാകില്ലെന്ന് പറയാം.
യുവ വിക്കറ്റ് കീപ്പര്‍മാര്‍ വേറെയും ഉണ്ടെന്നിരിക്കെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തുക പ്രയാസമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications