കളത്തിലെത്തിയാല്‍ സച്ചിനോട് മിണ്ടില്ല! അത് ഓസീസിന്റെ തന്ത്രം- വെളിപ്പെടുത്തി ബ്രെറ്റ് ലീ

ലോക ക്രിക്കറ്റിലെ സൂപ്പര്‍ പേസര്‍മാരിലൊരാളായിരുന്നു ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീ. അതിവേഗ പന്തുകള്‍ക്കൊണ്ട് വിറപ്പിച്ചിരുന്ന ബ്രെറ്റ് ലീ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നുവെന്ന് പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും സൗരവ് ഗാംഗുലിയുമെല്ലാം ഇന്ത്യക്കായി തകര്‍ത്തുകളിച്ചിരുന്ന സമയത്ത് ഉറക്കം കെടുത്താന്‍ ബ്രെറ്റ് ലീ ഉണ്ടായിരുന്നു.
അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇവര്‍ക്കെല്ലാം വലിയ ഭീഷണിയാണുയര്‍ത്തിയത്. ഇന്ത്യന്‍ നിരയില്‍ സച്ചിനെ വീഴ്ത്തിയാല്‍ കളി ജയിക്കാമെന്ന ചിന്ത അന്നത്തെ ഒട്ടുമിക്ക ടീമുകള്‍ക്കുമുണ്ടായിരുന്നു. അന്ന് സച്ചിനെ വീഴ്ത്താന്‍ ഓസ്‌ട്രേലിയന്‍ ടീം ഒരു തന്ത്രം പ്രയോഗിച്ചിരുന്നു.
അത് എന്തായിരുന്നുവെന്ന് ഒരിക്കല്‍ ഓസീസ് സൂപ്പര്‍ പേസറായ ബ്രെറ്റ് ലീ വെളിപ്പെടുത്തിയിരുന്നു. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സച്ചിനെ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു
അന്ന് ഓസ്‌ട്രേലിയന്‍ ടീം ചെയ്തിരുന്നത് സച്ചിനെ പ്രകോപിപ്പിക്കാതിരിക്കുകയായിരുന്നുവെന്നാണ് ബ്രെറ്റ് ലീ വെളിപ്പെടുത്തിയത്. 'സച്ചിനെതിരേ പന്തെറിയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണിലേക്ക് നോക്കുമ്പോള്‍ കടുവയെപ്പോലെയാണ് തോന്നിയിരുന്നത്.
അതുകൊണ്ട് സച്ചിനെ പ്രകോപിപ്പിക്കാതെ ശ്രദ്ധിക്കുകയായിരുന്നു ടീമിന്റെ തന്ത്രം. കളത്തിലേക്കെത്തിയാല്‍ സച്ചിനോട് സംസാരിക്കാതിരിക്കുകയെന്നതാണ് ഓസ്‌ട്രേലിയന്‍ ടീം ചെയ്തിരുന്നത്. സച്ചിനോട് സംസാരിച്ച് പ്രകോപനമുണ്ടായാല്‍ അത് തിരിച്ചടിയാവുമെന്ന് അറിയാമായിരുന്നു.
അതുകൊണ്ട് തന്നെ മത്സരത്തിനിടെ സച്ചിനോട് സംസാരിക്കാതിരിക്കാനാണ് പരമാവധി ശ്രമിച്ചിരുന്നത്-ബ്രെറ്റ് ലീ അന്ന് വെളിപ്പെടുത്തി.
Also Read: അവസാന സീസണില്‍ കളിച്ചു, പക്ഷെ ഇത്തവണയില്ല- ഇവരെ പരിഗണിച്ചുള്ള ബെസ്റ്റ് 11 ഇതാ

സച്ചിന് ഓസീസിനെതിരേ മികച്ച റെക്കോഡ്
ഓസ്‌ട്രേലിയക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡാണ് സച്ചിനുള്ളത്. 74 തവണയാണ് ഓസ്‌ട്രേലിയക്കെതിരേ സച്ചിന്‍ ബാറ്റിങ്ങിനിറങ്ങിയത്. 55 ശരാശരിയില്‍ 3630 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ 11 സെഞ്ച്വറിയും 16 ഫിഫ്റ്റിയും ഉള്‍പ്പെടും.
സച്ചിന്റെ ബാറ്റിങ് കരുത്തില്‍ പല തവണ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുകളില്‍ ജയം നേടിയിട്ടുണ്ട്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരേ പല തവണ പരാജയപ്പെട്ടിട്ടുണ്ട്. ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്തിന് മികച്ച റെക്കോഡ് സച്ചിനെതിരേ അവകാശപ്പെടാനാവും.
Also Read: കീപ്പര്‍ ആനുകൂല്യത്തില്‍ രാഹുല്‍ ലോകകപ്പ് കളിക്കേണ്ട! മിടുക്കന്മാര്‍ വേറെയുണ്ട്- അറിയാം

വെല്ലുവിളിച്ചവരെല്ലാം മുട്ടുമടക്കി
സച്ചിന്‍ ഇതിഹാസ താരമെന്ന നിലയിലേക്ക് വളര്‍ന്നത് നിസാരക്കാരായ താരങ്ങളെ നേരിട്ടല്ല. വസിം അക്രം, വഖാര്‍ യൂനിസ്, ഷുഹൈബ് അക്തര്‍, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ തുടങ്ങി ഇതിഹാസ ബൗളര്‍മാരെല്ലാം സച്ചിന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്നവരാണ്.
ഇവരെയെല്ലാം നേരിട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ സച്ചിന്‍ നേടിയെടുത്തത് ആര്‍ക്കും എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. സച്ചിനോളം മികവുള്ള മറ്റൊരു ബാറ്റ്‌സ്മാനും ലോക ക്രിക്കറ്റ് കണ്ടിട്ടില്ലെന്ന് പറയാം.
സച്ചിനെ വെല്ലുവിളിച്ച് ക്രിക്കറ്റിലേക്ക് കടന്നുവന്നവരാണ് ഷുഹൈബ് അക്തറും ഷെയ്ന്‍ വോണുമെല്ലാം. എന്നാല്‍ സച്ചിന്റെ ബാറ്റിങ് പ്രതിഭയ്ക്ക് മുന്നില്‍ തലകുനിച്ചവരാണ് ഇവരെല്ലാം. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക ബൗളര്‍മാരും സച്ചിനോട് വലിയ ആദരവ് സൂക്ഷിച്ചിരുന്നുവെന്നതാണ് വസ്തുത.

ബ്രെറ്റ് ലീ സച്ചിനെ വിറപ്പിച്ചിരുന്നു
കണക്കുകള്‍ നോക്കുമ്പോള്‍ സച്ചിനെ വിറപ്പിച്ച ബൗളറായിരുന്നു ബ്രെറ്റ് ലീ. 14 തവണ സച്ചിനെ പുറത്താക്കാന്‍ ബ്രെറ്റ് ലീക്ക് സാധിച്ചിട്ടുണ്ട്. അഞ്ച് തവണ ടെസ്റ്റിലും 9 തവണ ഏകദിനത്തിലുമാണ് സച്ചിനെ ബ്രെറ്റ് ലീ മടക്കിയത്. സച്ചിനെ കൂടുതല്‍ തവണ പുറത്താക്കിയതും ബ്രെറ്റ് ലീയാണ്.
എന്നാല്‍ സച്ചിനോട് വലിയ ആദരവ് കാത്തുസൂക്ഷിക്കാന്‍ ബ്രെറ്റ് ലീക്ക് സാധിച്ചിരുന്നു. ഇപ്പോഴും സച്ചിനുമായി അടുത്ത സൗഹൃദം ബ്രെറ്റ് ലീക്കുണ്ട്. ബ്രെറ്റ് ലീയുടെ പന്തുകള്‍ നേരിടാന്‍ അല്‍പ്പം പ്രയാസപ്പെട്ടിരിന്നുവെന്ന് സച്ചിന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications