കീപ്പര്‍ ആനുകൂല്യത്തില്‍ രാഹുല്‍ ലോകകപ്പ് കളിക്കേണ്ട! മിടുക്കന്മാര്‍ വേറെയുണ്ട്- അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം സ്ഥാനം കല്‍പ്പിക്കപ്പെടുന്നവനാണ് കെ എല്‍ രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കഴിവുള്ളവനാണെങ്കിലും സ്ഥിരതയും മോശം ഫോമും ഇപ്പോള്‍ പ്രശ്‌നമാണ്.
ഇന്ത്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് രാഹുലിനെ പരിഗണിക്കുന്നത്. ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയിലും രാഹുല്‍ അവസരം തേടുന്നു. എന്നാല്‍ സമീപകാലത്തായി നിരന്തരം നിരാശപ്പെടുത്തുന്ന രാഹുലിനെ ഇനിയും ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റോളില്‍ ഏകദിന ലോകകപ്പില്‍ രാഹുല്‍ കളിക്കാനാണ് സാധ്യത. എന്നാല്‍ രാഹുലല്ല, ഏകദിന ലോകകപ്പില്‍ കളിക്കാന്‍ കഴിവുള്ള മിടുക്കന്മാരായ അഞ്ച് വിക്കറ്റ് കീപ്പര്‍മാരെക്കുറിച്ചറിയാം.

നാരായണ്‍ ജഗദീശന്‍
തമിഴ്‌നാട്ടുകാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് നാരായണ്‍ ജഗദീശന്‍. നേരത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിട്ടുള്ള ജഗദീശന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്നവരിലൊരാളാണ്.
ഇതുവരെ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കാത്ത താരമാണെങ്കിലും പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ലിസ്റ്റ് എ ക്രിക്കറ്റില്‍ 44 ഇന്നിങ്‌സില്‍ നിന്ന് 49.76 ശരാശരിയില്‍ 2090 റണ്‍സാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 277 റണ്‍സാണ്.
ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാവുന്ന താരമെന്ന നിലയിലും ജഗദീശന്‍ ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്.
Also Read: IND vs AUS: അക്ഷറിന് ബൗളിങ്ങില്‍ മികവില്ല, കുല്‍ദീപിനെ ഇറക്കണോ? ഈ കാരണങ്ങള്‍ നോക്കൂ

ഷെല്‍ഡോന്‍ ജാക്‌സന്‍
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഗംഭീര റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് ഷെല്‍ഡോന്‍ ജാക്‌സന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ആഭ്യന്തര ക്രിക്കറ്റില്‍ കസറുന്ന ഷെല്‍ഡോന്‍ ജാക്‌സന് ഇന്ത്യ അധികം വൈകാതെ അവസരം നല്‍കിയേക്കും. എന്നാല്‍ പ്രായമാണ് പ്രശ്‌നം.
36കാരനായ താരം 58 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2096 റണ്‍സാണ് നേടിയത്. സൗരാഷ്ട്രക്കാരനായ താരത്തിന്റെ ഫസ്റ്റ്ക്ലാസ് റെക്കോഡും മികച്ചതാണ്. ഈ സാഹചര്യത്തില്‍ ഷെല്‍ഡോന്‍ ജാക്‌സനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.
ഈ വര്‍ഷമെങ്കിലും പരിഗണിച്ചില്ലെങ്കില്‍ ഇനി അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കുക പ്രയാസമായിരിക്കുമെന്ന് പറയാം.

സഞ്ജു സാംസണ്‍
ഇതിനോടകം ഇന്ത്യക്കായി കളിക്കുകയും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് കാട്ടുകയും ചെയ്യുന്ന താരമാണ് സഞ്ജു സാംസണ്‍. ഇന്ത്യ എ ടീമിനൊപ്പവും തകര്‍പ്പന്‍ പ്രകടനം സഞ്ജു നടത്തിയിട്ടുണ്ട്. വിക്കറ്റിന് പിന്നിലും മിന്നല്‍ പ്രകടനം നടത്തുന്ന സഞ്ജുവിനെ ഏകദിന ലോകകപ്പില്‍ മധ്യനിരയിലേക്ക് പരിഗണിക്കാവുന്നതാണ്.
പക്വതയോടെ കളിക്കാനും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനും സഞ്ജുവിന് കഴിവുണ്ട്. എന്നാല്‍ ഇന്ത്യ തുടര്‍ച്ചയായി അവസരം നല്‍കാതെ തഴയുന്ന താരമാണ് സഞ്ജു സാംസണ്‍. 28കാരനായ സഞ്ജു 69ന് മുകളില്‍ ശരാശരിയിലാണ് ഇന്ത്യക്കായി തിളങ്ങിയത്. എന്നിട്ടും ടീമിന് പുറത്താണ്. രാഹുലിനെ പരിഗണിക്കുന്നതിനെക്കാള്‍ ബെസ്റ്റ് സഞ്ജു സാംസണാണ്.

കെ എസ് ഭരത്
ഇതിനോടകം ടെസ്റ്റില്‍ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയ താരമാണ് കെ എസ് ഭരത്. ആഭ്യന്തര ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള ഭരത് ലിസ്റ്റ് എ ക്രിക്കറ്റിലും ഭേദപ്പെട്ട കണക്കുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്.
വിക്കറ്റിന് പിന്നിലും ഭരത് മോശമില്ല. എന്നാല്‍ ഇന്ത്യക്കൊപ്പം ടെസ്റ്റ് അരങ്ങേറ്റത്തില്‍ ശോഭിക്കാനായിട്ടില്ല. എന്നാല്‍ ഭാവിയിലേക്ക് ഇന്ത്യക്ക് വളര്‍ത്താവുന്ന വിക്കറ്റ് കീപ്പറാണ് ഭരത്തെന്ന് പറയാം.

ഇഷാന്‍ കിഷന്‍
ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. ബംഗ്ലാദേശിനെതിരേ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരത്തിന്റെ പ്രശ്‌നം സ്ഥിരതയാണ്. എന്നാല്‍ രാഹുലിനെക്കാള്‍ ഭേദമാണെന്ന് പറയാം. ഫോമിലേക്കെത്തിയാല്‍ 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ കഴിവുണ്ട്.
യുവതാരം ഇതിനോടകം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച റെക്കോഡുകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഇന്ത്യക്ക് ലോകകപ്പില്‍ ടീമില്‍ രാഹുലിനെ പരിഗണിക്കുന്നതിലും നല്ലത് ഇഷാനെ പരിഗണിക്കുന്നതാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications