IND vs AUS: അക്ഷറിന് ബൗളിങ്ങില്‍ മികവില്ല, കുല്‍ദീപിനെ ഇറക്കണോ? ഈ കാരണങ്ങള്‍ നോക്കൂ

അഹമ്മദാബാദ്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും മത്സരം 9ന് അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്.
ആദ്യ രണ്ട് മത്സരവും അനായാസമായി ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ വിജയത്തോടെ ഓസ്‌ട്രേലിയ തിരിച്ചുവന്നു. ഇതോടെ അവര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സീറ്റുനേടി. ഇന്ത്യക്ക് ഫൈനല്‍ സീറ്റ് നേടാന്‍ നാലാം ടെസ്റ്റില്‍ ജയിക്കേണ്ടത് അത്യാവശ്യമാണ്.
അതുകൊണ്ട് തന്നെ ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. മോശം ഫോമിലുള്ളവരെ പുറത്തിരുത്തി മുന്നോട്ട് പോകാത്ത പക്ഷം ഇന്ത്യക്ക് ജയം പ്രയാസമായിരിക്കുമെന്ന് പറയാം. ഇന്ത്യയുടെ സ്പിന്നര്‍മാരില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും പന്തുകൊണ്ട് മികവ് കാട്ടുന്നു.
എന്നാല്‍ അക്ഷര്‍ പട്ടേലിന് പ്രതീക്ഷിച്ചപോലെ വിക്കറ്റ് നേടാനാവുന്നില്ല. ഈ സാഹചര്യത്തില്‍ നാലാം ടെസ്റ്റില്‍ അക്ഷറിന് പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കണോ?. വേണ്ടെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

അക്ഷറിന്റെ അഹമ്മദാബാദിലെ റെക്കോഡുകള്‍
അഹമ്മദാബാദിലെ പിച്ചില്‍ മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ അക്ഷറിനാവും. ഗുജറാത്തുകാരനായ അക്ഷറിന് അഹമ്മദാബാദിലെ പിച്ചില്‍ വലിയ അനുഭവസമ്പത്തുണ്ട്. 2021ല്‍ ഇംഗ്ലണ്ടിനെതിരേ നാല് മത്സര പരമ്പരയില്‍ നിന്ന് 27 വിക്കറ്റാണ് അക്ഷര്‍ വീഴ്ത്തിയത്.
ഇതില്‍ 20 വിക്കറ്റും അഹമ്മദാബാദിലാണ് അദ്ദേഹം നേടിയത്. ആദ്യ മത്സരത്തില്‍ 11 വിക്കറ്റും ഫൈനല്‍ ടെസ്റ്റില്‍ 9 വിക്കറ്റുമാണ് വീഴ്ത്തിയത്. അഹമ്മദാബാദിലേത് വലിയ ടേണ്‍ ലഭിക്കുന്ന പിച്ചാണ്. അക്ഷറിന് അവിടെ കളിക്കുമ്പോള്‍ മുന്‍ കണക്കുകള്‍ വലിയ ആത്മവിശ്വാസം നല്‍കും.
നിലവിലെ ഇന്ത്യയുടെ സ്പിന്നമാരില്‍ അഹമ്മദാബാദില്‍ ഏറ്റവും മികച്ച റെക്കോഡ് അക്ഷറിന്റെ പേരിലാണ്. സ്റ്റംപിനാക്രമിക്കുന്ന ശൈലിയാണ് അക്ഷറിന്റേത്. വലിയ ടേണ്‍ കണ്ടെത്തുന്ന താരമല്ലെങ്കിലും ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുന്ന ലൈനും ലെങ്തും അക്ഷറിനുണ്ട്.
ഈ സാഹചര്യത്തില്‍ അഹമ്മദാബാദിലെ കണക്കുകളും പിച്ചിന്റെ സാഹചര്യവും നോക്കുമ്പോള്‍ അക്ഷര്‍ പട്ടേല്‍ നാലാം ടെസ്റ്റും കളിക്കുന്നതാണ് കൂടുതല്‍ നന്നാവുക.
Also Read: IPL2023: ഇനിയൊരു ഐപിഎല്ലിന് ബാല്യമില്ല! ഇത് അഞ്ച് പേരുടെ ലാസ്റ്റ് സീസണായേക്കും

അക്ഷറിന്റെ ബാറ്റിങ് മികവ്
ഇന്ത്യ പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണെങ്കിലും ടീമിന്റെ ബാറ്റിങ് പ്രകടനം പരിശോധിച്ചാല്‍ തീര്‍ത്തും നിരാശപ്പെടേണ്ടിവരും. സ്പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യ ആദ്യ മത്സരങ്ങള്‍ ജയിച്ചത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ബാറ്റിങ് കരുത്ത് ഉയര്‍ത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണ്.
അക്ഷര്‍ ടീമിലുള്ളപ്പോള്‍ ഇന്ത്യക്ക് ഒമ്പതാം നമ്പര്‍ വരെ ബാറ്റിങ് കരുത്ത് അവകാശപ്പെടാം. കൂടാതെ അക്ഷറിന്റെ ബാറ്റിങ്ങിലെ ഫോമും വളരെ മികച്ചതാണ്. രണ്ട് ഫിഫ്റ്റി ഉള്‍പ്പെടെ നാല് ഇന്നിങ്‌സില്‍ 92.50 ശരാശരിയില്‍ 185 റണ്‍സാണ് അക്ഷര്‍ നേടിയത്.
മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അക്ഷര്‍ പുറത്താവാതെയും നിന്നു. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ അക്ഷറിന്റെ സാന്നിധ്യം വലിയ കരുത്തേകുന്നതാണ്. ഈ സാഹചര്യത്തില്‍ അക്ഷറിനെ മാറ്റിനിര്‍ത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കില്ല.
Also Read: എക്കാലത്തെയും മികച്ച പേസര്‍മാരെ തിരഞ്ഞെടുത്ത് പൊള്ളോക്ക്! ഒരു ഇന്ത്യന്‍ താരവും- അറിയാം

കൂട്ടുകെട്ട് പൊളിക്കേണ്ടതായില്ല
നിലവിലെ വിജയ കൂട്ടുകെട്ട് പൊളിച്ചാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരോടൊപ്പം അക്ഷര്‍ പട്ടേലും എത്തുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. കുല്‍ദീപ് യാദവ് വൃത്യസ്തമായ ശൈലിയുള്ള ബൗളറാണ്.
ഇന്ത്യയുടെ ഏക ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് എത്തിയാല്‍ ഓസ്‌ട്രേലിയയെ പ്രയാസപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സമീപകാലത്തായി കളിച്ച മത്സരങ്ങളിലെല്ലാം അദ്ദേഹം മികവ് കാട്ടുകയും ചെയ്തിരുന്നു.
എന്നാല്‍ നിലവിലെ വിജയ കൂട്ടുകെട്ട് പൊളിക്കാതെ മുന്നോട്ട് പോകുന്നതാവും ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. അതുകൊണ്ട് തന്നെ അക്ഷര്‍ പട്ടേല്‍ ടീമില്‍ തുടരാനാണ് സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications