IPL2023: ഇനിയൊരു ഐപിഎല്ലിന് ബാല്യമില്ല! ഇത് അഞ്ച് പേരുടെ ലാസ്റ്റ് സീസണായേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിനോടകം ടീമുകളെല്ലാം അവസാന ഘട്ട പടയൊരുക്കത്തിലേക്ക് കടന്നിട്ടുണ്ട്. 10 ടീമുകളാണ് ഇത്തവണയും ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.
അവസാന സീസണ്‍ പല പ്രമുഖ ടീമുകളെ സംബന്ധിച്ചും നിരാശപ്പെടുത്തുന്നതായിരുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്തും നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
അതുകൊണ്ട് തന്നെ ഇവരെല്ലാം ശക്തമായ തിരിച്ചുവരവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. വാശിയേറിയ പോരാട്ടം തന്നെ ഇത്തവണയും പ്രതീക്ഷിക്കാം. ഇത്തവണത്തെ സീസണ്‍ പല സൂപ്പര്‍ താരങ്ങളുടെയും അവസാന സീസണായി മാറാനും സാധ്യതയുണ്ട്.
ഇൗ സീസണോടെ ഐപിഎല്ലിനോട് വിടപറയാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അമിത് മിശ്ര
ഇന്ത്യയുടെ മുന്‍ സ്പിന്നറായ അമിത് മിശ്ര ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ബൗളര്‍മാരിലൊരാളാണ്. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് മിശ്രയുള്ളത്. 50 ലക്ഷം രൂപക്കാണ് മിശ്രയെ ലഖ്‌നൗ ടീമിലെത്തിച്ചത്.
ഇടവേളക്ക് ശേഷമാണ് 40കാരനായ താരം ടൂര്‍ണമെന്റിലേക്ക് മടങ്ങിയെത്തിയത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിലെ മൂന്നാമനാണ് അമിത് മിശ്ര. 166 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത്തവണ ലഖ്‌നൗവിന്റെ പ്ലേയിങ് 11 മിശ്രക്ക് സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ സീസണോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
Also Read: ISL: ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണം, പണികിട്ടുക കോച്ചിന്! വിലക്കിന് സാധ്യത- അറിയാം

ഡേവിഡ് വാര്‍ണര്‍
ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണഫാണ് ഡേവിഡ് വാര്‍ണര്‍. മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണെങ്കിലും സമീപകാല ഫോം അത്ര മികച്ചതല്ല. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത് വാര്‍ണറാണ്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് വാര്‍ണര്‍.
ഇനിയും ഐപിഎല്ലില്‍ കളിതുടരാന്‍ താല്‍പര്യമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് അതിന് അനുവദിക്കുന്നില്ല. ഇടക്കിടെ പരിക്കേല്‍ക്കുന്ന താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ തന്നെ ചോദ്യമുയര്‍ത്തുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തോടെ വാര്‍ണര്‍ ഐപിഎല്‍ മതിയാക്കാന്‍ സാധ്യതയുണ്ട്.

പീയൂഷ് ചൗള
ഇത്തവണ സര്‍പ്രൈസായി മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച താരമാണ് പീയൂഷ് ചൗള. സീനിയര്‍ സ്പിന്നറെ 50 ലക്ഷം രൂപക്കാണ് മുംബൈ സ്വന്തമാക്കിയത്. 34കാരനായ താരം 165 ഐപിഎല്‍ കളിച്ച് പരിചയസമ്പത്തുണ്ട്.
ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും കഴിവുണ്ടെങ്കിലും സമീപകാലത്തായി അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ചോദ്യമുയര്‍ത്തുന്നു. ഇത്തവണ മുംബൈ ഒപ്പം കൂട്ടിയെങ്കിലും പ്ലേയിങ് 11 ഇടം നല്‍കാനുള്ള സാധ്യതകള്‍ കണ്ടറിയണം.
കറക്കി വീഴ്ത്താന്‍ കഴിവുള്ള സ്പിന്നറാണ് ചൗള. എന്നാല്‍ ഫിറ്റ്‌നസ് അനുവദിക്കാത്തതിനാലും മറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളൊന്നും കളിക്കാത്തതിനാലും ഇത്തവണത്തെയോടെ ചൗളയുടെ ഐപിഎല്‍ കരിയര്‍ അവസാനിക്കുമെന്ന് തന്നെ പറയാം.

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ സീനിയര്‍ ഓപ്പണറായ ശിഖര്‍ ധവാന്‍ ഐഎപിഎല്ലില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. സ്ഥിരതയോടെ കളിക്കുന്ന താരമായ ധവാന്‍ ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ നായകനാണ്. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് ധവാന്‍.
നിലവില്‍ ഇന്ത്യന്‍ ടീമിലും ധവാന് ഇടമില്ല. കൂടാതെ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കാനും ധവാന് ഇപ്പോള്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ധവാന് ഇനിയും അധികം മുന്നോട്ട് പോകാനാവില്ല. ഈ സീസണോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

എംഎസ് ധോണി
സിഎസ്‌കെ നായകനും ഇതിഹാസവുമായ എംഎസ് ധോണി ഈ സീസണോടെ കളി നിര്‍ത്തുമെന്നത് ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. നാല് തവണ സിഎസ്‌കെയെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ധോണി.
ഇത്തവണത്തേത് ധോണിയുടെ അവസാന സീസണായതിനാല്‍ സിഎസ്‌കെ കപ്പടിക്കണമെന്ന് ആഗ്രഹിക്കുന്നവരുമേറെ. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി തുടര്‍ന്നും ഐപിഎല്‍ കളിച്ചിരുന്നു.
എന്നാല്‍ ഈ സീസണോടെ കളിക്കാരനെന്ന നിലയില്‍ വിരമിച്ചാലും പുതിയ റോളില്‍ ധോണി സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications