Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍, പക്ഷെ മോശം ക്യാപ്റ്റന്‍- ഇന്ത്യന്‍ താരത്തെക്കുറിച്ച് അക്തര്‍

1

കറാച്ചി: പാകിസ്താന്റെ ഇതിഹാസ പേസറാണ് ഷുഹൈബ് അക്തര്‍. ഒരു കാലത്ത് പേസ് ബൗളിങ്ങുകൊണ്ട് വിറപ്പിച്ച അക്തറുടെ പേരിലാണ് ക്രിക്കറ്റിലെ വേഗ ബോളിന്റെ റെക്കോഡുള്ളത്. ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്ന അക്തര്‍ ടെസ്റ്റിലും ഏകദിനത്തിലും മികച്ച നേട്ടങ്ങളോടെയാണ് കളമൊഴിഞ്ഞത്.

46 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 163 ഏകദിനത്തില്‍ നിന്ന് 247 വിക്കറ്റും 15 ടി20യില്‍ നിന്ന് 19 വിക്കറ്റ് എന്നിങ്ങനെയാണ് അക്തറിന്റെ അക്കൗണ്ടിലുള്ളത്. എന്നാല്‍ അവസാന സമയത്ത് പരിക്ക് വേട്ടയാടിയതോടെ അക്തര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇപ്പോഴിതാ താന്‍ കണ്ട ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനെക്കുറിച്ച് മനസ് തുറക്കുകയാണ് അക്തര്‍. ഇന്ത്യക്കാരനായ താരത്തെയാണ് അക്തര്‍ മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ നായകനെന്ന നിലയില്‍ അയാള്‍ നിരാശപ്പെടുത്തിയെന്നും അക്തര്‍ പറഞ്ഞു.

കോലിയല്ല, സച്ചിനാണ് ബെസ്റ്റ്

കോലിയല്ല, സച്ചിനാണ് ബെസ്റ്റ്

ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് അക്തര്‍ വിശേഷിപ്പിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ്. എന്നാല്‍ നായകനെന്ന നിലയില്‍ പ്രതീക്ഷ കാത്തില്ലെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്. 'ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ഞാന്‍ കരുതുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ്.

എന്നാല്‍ നായകനെന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നു. സ്വയം നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയാണ് സച്ചിന്‍ ചെയ്തത്. വിരാട് കോലിയും അങ്ങനെ തന്നെയാണ്.

നായകനായ ശേഷം ബാറ്റിങ്ങില്‍ അല്‍പ്പം പിന്നോട്ട് പോയെങ്കിലും മാനസിക ധൈര്യം വീണ്ടെടുത്ത് ശക്തമായി തിരിച്ചെത്തി. മനസ് ശാന്തമാക്കിയതോടെ ലോകകപ്പുകളിലടക്കം കസറി-അക്തര്‍ പറഞ്ഞു.

Also Read: യുവരാജ് ട്രിപ്പിളടിച്ചു, ധോണിക്ക് ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടമായി! ഈ സംഭവം അറിയാമോ?

റണ്‍സ് പിന്തുടരാന്‍ കോലി കേമന്‍

റണ്‍സ് പിന്തുടരാന്‍ കോലി കേമന്‍

കോലിയുടെ കരിയറിലേക്ക് നോക്കുക. റണ്‍സ് പിന്തുടരുമ്പോഴാണ് അവന്‍ 40 സെഞ്ച്വറികള്‍ നേടിയത്. ഞാന്‍ കോലിയെ പ്രശംസിക്കുകയാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ലോകം മൊത്തം പ്രശംസിക്കുമ്പോള്‍ ഞാനെന്തിനാണ് അത് ചെയ്യാതിരിക്കുന്നത്.

ഒരു സമയത്ത് ഇന്ത്യയുടെ വിജയങ്ങളെല്ലാം കോലിയുടെ സെഞ്ച്വറികളിലൂടെയായിരുന്നു'-അക്തര്‍ പറഞ്ഞു. റണ്‍സ് പിന്തുടരുമ്പോള്‍ സച്ചിനെക്കാളും കേമന്‍ കോലിയായിരുന്നു. മോശം ഫോമിലേക്ക് കൂപ്പുകുത്തിയ തകോലി മൂന്ന് വര്‍ഷത്തോളം ഈ മോശം ഫോമില്‍ തുടര്‍ന്നു.

പിന്നീട് ഇടവേളയെടുത്ത കോലി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്കെത്തിച്ചത് കോലിയായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ഇപ്പോഴും അദ്ദേഹം മോശം ഫോമിലാണ്. മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും ടെസ്റ്റില്‍ കോലി നേടിയിട്ടില്ല.

സച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കുന്ന കോലി

സച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കുന്ന കോലി

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റണ്‍സ് റെക്കോഡുകള്‍ തകര്‍ക്കാന്‍ ലോക ക്രിക്കറ്റില്‍ ആരുമുണ്ടാവില്ലെന്ന് കരുതിയിരുന്നവരാണ് ഏറെയും. എന്നാല്‍ കോലി സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി തകര്‍ക്കുകയാണ്. അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 25000 റണ്‍സ് നേടുന്ന താരമായി മാറാന്‍ കോലിക്കായി.

സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കഴിവുള്ളവനാണ് കോലി. സച്ചിന്‍ 49 സെഞ്ച്വറികളാണ് ഏകദിനത്തില്‍ നേടിയത്. 46 സെഞ്ച്വറികളാണ് കോലി ഇതുവരെ ഏകദിനത്തില്‍ നേടിയത്. നാല് സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിന്റെ റെക്കോഡ് തകര്‍ക്കാം. 34കാരനായ കോലിക്ക് അനായാസം അത് സാധിക്കുമെന്നുറപ്പ്.

Also Read: ഡെക്കായി തുടങ്ങി! പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി- ആരൊക്കെയെന്ന് അറിയാമോ?

അക്തറിനെതിരേ സച്ചിന് മികച്ച റെക്കോഡ്

അക്തറിനെതിരേ സച്ചിന് മികച്ച റെക്കോഡ്

സച്ചിന്‍ ടെണ്ടുല്‍ക്കറോട് വലിയ ബഹുമാനമുള്ള ബൗളറാണ് അക്തര്‍. ഇരുവരും നേര്‍ക്കുനേര്‍ എത്തിയ മത്സരങ്ങളെല്ലാം വലിയ ആവേശം ഉണ്ടാക്കുന്നതായിരുന്നു. അക്തറിനെതിരേ മികച്ച റെക്കോഡുകള്‍ സച്ചിന് അവകാശപ്പെടാം.

41.60 ശരാശരിയില്‍ 416 റണ്‍സാണ് സച്ചിന്‍ അക്തറിനെതിരേ നേടിയത്. 19 മത്സരത്തില്‍ അഞ്ച് തവണയാണ് സച്ചിനെ അക്തര്‍ പുറത്താക്കിയത്. ടെസ്റ്റില്‍ മൂന്ന് തവണയാണ് അക്തര്‍ സച്ചിനെ മടക്കിയത്.

Story first published: Sunday, March 5, 2023, 12:35 [IST]
Other articles published on Mar 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+