Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെക്കായി തുടങ്ങി! പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി- ആരൊക്കെയെന്ന് അറിയാമോ?

1

അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം ഏതൊരു താരത്തെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. വലിയ സ്‌കോര്‍ നേടി അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ കൈയടി നേടുകയെന്നത് ഒട്ടും എളുപ്പമല്ല. മുന്നിലുള്ള വലിയ സമ്മര്‍ദ്ദത്തെ മറികടന്നാല്‍ മാത്രമെ ഈ നേട്ടത്തിലേക്കെത്താന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ പല പ്രമുഖര്‍ക്കും ഇത് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ത്തന്നെ ഫ്‌ളോപ്പായി തുടങ്ങിയവര്‍ പിന്നീട് വലിയ കരിയര്‍ സൃഷ്ടിച്ചതും ക്രിക്കറ്റ് ചരിത്രത്തില്‍ കാണാനാവും. വലിയ പ്രതീക്ഷയോട് ഗംഭീരമായി തുടങ്ങിയവരും പിന്നീട് നിരാശപ്പെടുത്തി ടീമിന് പുറത്തായവരുമുണ്ട്.

അരങ്ങേറ്റ മത്സരത്തില്‍ ഡെക്കായി തുടങ്ങുകയും പിന്നീട് ഇന്ത്യയുടെ സൂപ്പര്‍ താര പദവിയിലേക്കുയരുകയും ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്. സച്ചിനോളം മികവുള്ള മറ്റൊരു ബാറ്റ്‌സ്മാനെ ഇന്ത്യ കണ്ടിട്ടില്ലെന്ന് തന്നെ പറയാം.

എന്നാല്‍ സച്ചിന്‍ തന്റെ അരങ്ങേറ്റ ഏകദിനത്തില്‍ ഡെക്കായിരുന്നു. പാകിസ്താനെതിരായ മത്സരത്തില്‍ വഖാര്‍ യൂനിസാണ് അക്കൗണ്ട് തുറക്കും മുന്നെ സച്ചിനെ മടക്കി അയച്ചത്. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ സച്ചിന്‍ പുറത്തായി. ഇന്ത്യ ഈ മത്സരം ഏഴ് റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

എന്നാല്‍ നിരാശപ്പെടുത്തുന്ന തുടക്കത്തില്‍ നിന്ന് ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ ദൈവമെന്ന വിശേഷണം നേടിയെടുത്താണ് സച്ചിന്‍ കരിയറിന് വിരാമമിട്ടത്.

Also Read: IND vs AUS: ഫൈനല്‍ ടെസ്റ്റില്‍ ഇന്ത്യ എവിടെ മാറണം? മൂന്ന് മാറ്റത്തിന് സാധ്യത- അറിയാം

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍മാരിലൊരാളാണ് ശിഖര്‍ ധവാന്‍. മീശപിരിച്ച് നേട്ടങ്ങള്‍ ആഘോഷിക്കുന്ന ധവാനെ വേട്ടക്കാരനെന്ന അര്‍ത്ഥത്തില്‍ ശിഖാര്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ധവാനും ആദ്യ ഏകദിനത്തില്‍ ഡെക്കായിരുന്നു.

2010ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ധവാന്റെ മടക്കം. ക്ലിന്റ് മക്കേയുടെ പന്തില്‍ ധവാന്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചെങ്കിലും ധവാനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന അരങ്ങേറ്റമായിരുന്നു ഇത്.

പിന്നീട് മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി മാറാന്‍ ധവാന് സാധിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം ധവാന്‍ കളിക്കുന്നുണ്ട്.

വസിം ജാഫര്‍

വസിം ജാഫര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമെന്ന പേരെടുത്ത താരമാണ് വസിം ജാഫര്‍. ക്ലാസിക് ബാറ്റ്‌സ്മാനെന്ന നിലയില്‍ എല്ലാവരുടെയും ശ്രദ്ധ നേടിയെടുക്കാന്‍ വസിം ജാഫറിനായി.

2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ജാഫറിന്റെ ഏകദിന അരങ്ങേറ്റം. ഷോണ്‍ പൊള്ളോക്കിന്റെ പന്തില്‍ അക്കൗണ്ട് തുറക്കാനാവാതെയാണ് ജാഫര്‍ മടങ്ങിയത്. ഇന്ത്യ ഈ മത്സരം 157 റണ്‍സിനാണ് തോറ്റത്. ഏകദിനത്തില്‍ ജാഫറിന് പിന്നീട് അധികം അവസരം ലഭിച്ചില്ല. എന്നാല്‍ ടെസ്റ്റില്‍ മികവ് കാട്ടാന്‍ അദ്ദേഹത്തിനായിരുന്നു.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയെ മൂന്ന് ഐസിസി ട്രോഫിയിലേക്കെത്തിച്ച നായകനാണ് എംഎസ് ധോണി. ഫിനിഷറായും വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും വിസ്മയിപ്പിച്ച ധോണി തന്റെ അരങ്ങേറ്റ ഏകദിനത്തില്‍ ഡെക്കായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മധ്യനിരയില്‍ ഇറങ്ങിയ ധോണി അക്കൗണ്ട് തുറക്കും മുമ്പ് റണ്ണൗട്ടാവുകയായിരുന്നു. ഇന്ത്യ ഈ മത്സരം വിജയിച്ചിരുന്നു.

മറക്കാനാഗ്രഹിക്കുന്ന ഈ തുടക്കത്തില്‍ നിന്ന് ലോകം ആരാധിക്കുന്ന സൂപ്പര്‍ താരമായി വളരാന്‍ ധോണിക്ക് സാധിച്ചു. ഇന്ന് എതിരാളികള്‍ പോലും ധോണിയെ വാഴ്ത്തുകയും പിന്തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. വിരമിച്ച ശേഷവും ധോണിയുടെ താരമൂല്യം മറ്റാര്‍ക്കും നേടാനാവാത്ത അത്രെ ഉയരത്തില്‍ നില്‍ക്കുകയാണ്.

Also Read: IND vs AUS: ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വി! കാട്ടിയത് മൂന്ന് വലിയ മണ്ടത്തരങ്ങള്‍- അറിയാം

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യയുടെ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളായിരുന്നു സുരേഷ് റെയ്‌ന. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ റെയ്‌ന പരിമിത ഓവറിലാണ് കൂടുതല്‍ ശോഭിച്ചത്. മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയ റെയ്‌ന പന്തുകൊണ്ടും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും എല്ലാവരുടെയും മനസില്‍ ഇടം പിടിച്ചിരുന്നു.

എന്നാല്‍ അരങ്ങേറ്റ ഏകദിനത്തില്‍ റെയ്‌ന ഡെക്കായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ മുത്തയ്യ മുരളീധരന്‍ റെയ്‌നയെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഗോള്‍ഡന്‍ ഡെക്കായാണ് റെയ്‌നയുടെ മടക്കം. ഈ മത്സരം ഇന്ത്യ മൂന്ന് വിക്കറ്റിന് തോറ്റിരുന്നു.

Story first published: Saturday, March 4, 2023, 20:14 [IST]
Other articles published on Mar 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+