Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വി! കാട്ടിയത് മൂന്ന് വലിയ മണ്ടത്തരങ്ങള്‍- അറിയാം

1

ഇന്‍ഡോര്‍: ആദ്യ രണ്ട് മത്സരത്തിലും ഓസ്‌ട്രേലിയയെ മൂന്ന് ദിവസത്തിനുള്ളില്‍ നാണംകെടുത്തിയ ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലൂടെ ഓസീസ് മറുപടി നല്‍കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ത്തന്നെ മൂന്നാം ടെസ്റ്റ് ജയിച്ചാണ് ഓസീസിന്റെ മധുര പ്രതികാരം.

തട്ടകത്തില്‍ ആര്‍ക്കും കീഴ്‌പ്പെടുത്താനാവാത്ത നിരയെന്ന ഇന്ത്യയുടെ അഹങ്കാരത്തിനെ ഒമ്പത് വിക്കറ്റിന് കീഴ്‌പ്പെടുത്തിയാണ് ഓസീസ് മറുപടി നല്‍കിയത്. ഇന്ത്യ ഓസീസിനൊരുക്കിയ സ്പിന്‍ വാരിക്കുഴിയില്‍ സ്വയം വീഴുകയായിരുന്നുവെന്ന് പറയാം.

ഇന്‍ഡോര്‍ ടെസ്റ്റിലെ തോല്‍വി ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ പ്രഹരമാണ്. ഒരു തരത്തില്‍ ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വിയാണിതെന്ന് പറയാം. ഇന്ത്യ വരുത്തിയ പ്രധാന പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അക്ഷര്‍ പട്ടേലിനെ വേണ്ടവിധം ഉപയോഗിച്ചില്ല

അക്ഷര്‍ പട്ടേലിനെ വേണ്ടവിധം ഉപയോഗിച്ചില്ല

ഇന്ത്യ അക്ഷര്‍ പട്ടേലിനെ വേണ്ടവിധം ഉപയോഗിക്കാതിരുന്നത് വലിയ പിഴവാണെന്ന് തന്നെ പറയാം. ഇന്‍ഡോറില്‍ നല്ല ടേണ്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അക്ഷറിന് മികവ് കാട്ടാന്‍ സാധിക്കുമായിരുന്നു. പക്ഷെ രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സില്‍ ഒരോവര്‍ പോലും അക്ഷര്‍ പട്ടേലിന് നല്‍കിയില്ല.

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ക്ക് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ബൗളിങ് നല്‍കിയത്. ആദ്യ ഇന്നിങ്‌സില്‍ അക്ഷറിന് വിക്കറ്റ് നേടാനായിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള കഴിവുള്ള സ്പിന്നറായിരുന്നു അക്ഷര്‍. എന്നാല്‍ രോഹിത് അക്ഷറിനെ പന്തേല്‍പ്പിക്കാന്‍ താല്‍പര്യപ്പെട്ടില്ല.

ബാറ്റിങ്ങിലും അക്ഷര്‍ തഴയപ്പെട്ടു. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികവ് കാട്ടുന്ന ബാറ്റ്‌സ്മാനാണ് അക്ഷര്‍. ആദ്യ രണ്ട് ടെസ്റ്റിലും നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടിയ അക്ഷറിനെ ഇന്ത്യ ഇന്‍ഡോറില്‍ ഒമ്പതാം നമ്പറിലാണ് കളിപ്പിച്ചത്.

രണ്ട് ഇന്നിങ്‌സിലും അക്ഷര്‍ പുറത്താവാതെ നിന്നെങ്കിലും വലിയൊരു സ്‌കോര്‍ നേടാന്‍ പിന്തുണ ലഭിച്ചില്ല. അക്ഷറിനെ ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായെന്ന് തന്നെ പറയാം. വസിം ജാഫര്‍ ഇത് ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: IND vs AUS: 'മിസ് യു റിഷഭ്', നിനക്ക് പകരക്കാരനില്ല! ഇന്ത്യയുടെ തകര്‍ച്ചയില്‍ ട്രന്റിങ്ങായി റിഷഭ്

രവീന്ദ്ര ജഡേജയുടെ ബാറ്റിങ് ഓഡര്‍

രവീന്ദ്ര ജഡേജയുടെ ബാറ്റിങ് ഓഡര്‍

ആറാം നമ്പറിലും ഏഴാം നമ്പറിലുമെല്ലാം നന്നായി കളിക്കുന്ന രവീന്ദ്ര ജഡേജയെ ഇന്‍ഡോറില്‍ ഇന്ത്യ അഞ്ചാം നമ്പറിലാണ് കളിപ്പിച്ചത്. ഈ പരീക്ഷണം പാളി. ശ്രേയസ് അയ്യര്‍, കെ എസ് ഭരത് എന്നിവര്‍ക്ക് മുമ്പായി ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ജഡേജയെ ഇന്ത്യ ഇറക്കുകയായിരുന്നു.

ബാറ്റിങ് ഓഡറില്‍ ഇടം കൈയന്‍ വേണ്ടത് അത്യാവശ്യമായതിനാലാണ് ജഡേജയെ ഇന്ത്യ അഞ്ചാം നമ്പറില്‍ കളിപ്പിച്ചത്. എന്നാല്‍ ഇത് ക്ലിക്കായില്ല. ജഡേജ മധ്യനിരയില്‍ നന്നായി സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ ബാറ്റിങ് ഓഡര്‍ മാറിയതോടെ ജഡേജക്ക് തിളങ്ങാനാവാതെ പോയത് ഇന്ത്യക്കും തിരിച്ചടിയായി.

പിന്നാലെയെത്തി ശ്രേയസ് അയ്യര്‍ക്കും കെ എസ് ഭരത്തിനും നിലയുറപ്പിക്കാന്‍ സാധിക്കാതെ പോയതും ഇന്ത്യയെ പിന്നോട്ടടിച്ചു. ഇന്ത്യയുടെ ബാറ്റിങ് ഓഡറിനെ അനാവശ്യ പരീക്ഷണം ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് പറയാം.

Also Read: IND vs AUS: വമ്പന്‍ നാഴികക്കല്ലുമായി ജഡേജ, ഇതിഹാസത്തോടൊപ്പം! ഇന്ത്യക്കാരില്‍ രണ്ടാമന്‍

രോഹിത്തിന്റെ ക്യാപ്റ്റന്‍സി പിഴവുകള്‍

രോഹിത്തിന്റെ ക്യാപ്റ്റന്‍സി പിഴവുകള്‍

രോഹിത് ശര്‍മ മികച്ച നായകനാണെങ്കിലും ഇന്‍ഡോറിലെ അദ്ദേഹത്തിന്റെ തീരുമാനങ്ങളെല്ലാം പിഴച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ രോഹിത്തിന് തെറ്റ് പറ്റിയെന്ന് പറയാം.

ആര്‍ അശ്വിനെ രോഹിത് ആദ്യ ഇന്നിങ്‌സില്‍ ഉപയോഗിച്ചത് തിരിച്ചടിയായി. രണ്ടാം ദിനം 15 ഓവറിന് ശേഷം മാത്രമാണ് രോഹിത് അശ്വിന് പന്ത് നല്‍കിയത്. ഈ സമയത്തിനുള്ളില്‍ നിര്‍ണ്ണായകമായ 40 റണ്‍സ് കൂട്ടുകെട്ട് കാമറൂണ്‍ ഗ്രീനും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും ചേര്‍ന്ന് നേടിയെടുത്തു.

അശ്വിനെത്തി ഹാന്‍ഡ്‌സ്‌കോമ്പിനെ പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അശ്വിനെ രോഹിത് നേരത്തെ ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് പല പ്രമുഖരും ചൂണ്ടിക്കാട്ടിയിരുന്നു. രോഹിത് നായകനെന്ന നിലയില്‍ പിന്നോട്ട് പോയത് ഇന്ത്യക്ക് തിരിച്ചടിയായി.

Story first published: Friday, March 3, 2023, 11:51 [IST]
Other articles published on Mar 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+