
റിഷഭിനെപ്പോലെയാരുമില്ല
ഓസ്‌ട്രേലിയയില്‍ അവസാനമായി രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യ നേടിയപ്പോഴും നിര്‍ണ്ണായകമായത് റിഷഭ് പന്തിന്റെ പ്രകടനമാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയതെന്ന് പറയാം.
അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇന്ത്യ തകര്‍ച്ച നേരിടുമ്പോള്‍ റിഷഭിനെ ഇന്ത്യ മിസ് ചെയ്യുകയാണ്. ടെസ്റ്റില്‍ മത്സരഫലം മാറ്റിമറിക്കാന്‍ റിഷഭിനെപ്പോലെയാരുമില്ലെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യ ഏറ്റവും ഓര്‍ക്കുന്നത് റിഷഭിനെയാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
Also Read: ധോണിയുടെ ഗ്യാരേജിലെ സൂപ്പര്‍ കാറുകള്‍ ഇതാ, ബൈക്കുകളും നിരവധി- അറിയാം

എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിഷഭ് വേണം
എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിഷഭ് പന്ത് വേണമെന്നാണ് ആരാധകര്‍ പറയുന്നത്. റിഷഭ് പന്തിന്റെ അഭാവത്തിലെ ഇന്ത്യയുടെ തകര്‍ച്ച അവന്‍ ടെസ്റ്റില്‍ എത്രത്തോളം നിര്‍ണ്ണായകമാണെന്നാണ് കാട്ടുന്നത്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തുക മാത്രമല്ല സ്‌ട്രൈക്ക് മാറി ഫീല്‍ഡര്‍മാരെ പ്രയാസപ്പെടുത്താനും എതിര്‍ ക്യാപ്റ്റനെ വിഷമിപ്പിക്കാനും റിഷഭിനെപ്പോലെ മിടുക്കനില്ലെന്നും ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത് അത്തരമൊരു താരമാണെന്നും ആരാധകര്‍ പറയുന്നു.
ഇന്ത്യ എപ്പോഴൊക്കെ തകര്‍ച്ച നേരിടുന്നുവോ അപ്പോഴൊക്കെ ഇന്ത്യ റിഷഭിന്റെ പേര് ഓര്‍മിക്കുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ റിഷഭ് എന്താണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ തകര്‍ച്ചയെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

എത്രയും വേഗം സുഖംപ്രാപിക്കട്ടെ
എത്രയും വേഗം റിഷഭ് പന്തിന് സുഖം പ്രാപിക്കാനാവട്ടെയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. എല്ലാ ഇന്ത്യന്‍ ആരാധകരും ഒന്നായി റിഷഭിനായി പ്രാര്‍ത്ഥിക്കുന്നു. റിഷഭ് അവിടെ ഉണ്ടായിരുന്നെങ്കില്‍ ഓസ്‌ട്രേലിയക്ക് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരുമായിരുന്നു. ഇപ്പോള്‍ സര്‍വാധിപത്യമാണ് ഓസീസ് കാട്ടിയത്.
മധ്യനിരയില്‍ ഇന്ത്യയുടെ രക്ഷകനില്ലെന്ന തിരിച്ചറിവ് ഓസീസിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. കെ എസ് ഭരത്തിനെക്കൊണ്ടാകില്ലെന്നും ഓസീസിനെതിരേ അനുഭവസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കളിപ്പിക്കേണ്ടതാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
Also Read: ഹീറോയായി മുരളി, ഒപ്പം സഹീറും- ഓസീസിനെതിരായ ഈ ത്രില്ലിങ് ജയം ഓര്‍മയുണ്ടോ?

തിരിച്ചടിക്കാന്‍ ധൈര്യം ഉള്ളവര്‍ ഇന്ത്യക്കില്ല
ഓസ്‌ട്രേലിയ ആക്രമിക്കുമ്പോള്‍ നെഞ്ചുവിരിച്ച് നിന്ന് ആക്രമിക്കാന്‍ കെല്‍പ്പുള്ളവര്‍ നിലവിലെ ഇന്ത്യന്‍ ടീമിലില്ലെന്നും എല്ലാവരും വിക്കറ്റ് പോകുമോയെന്ന് ഭയന്നാണ് കളിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണ് സഞ്ജു സാംസണെക്കാളും ഇഷാന്‍ കിഷനെക്കാളും അവസരം റിഷഭിന് നല്‍കിയതെന്ന് വിമര്‍ശകര്‍ക്ക് മനസിലായിക്കാണുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ടീമിലെല്ലാവരും ഫോമാകുമ്പോള്‍ മികച്ച പ്രകടനം നടത്തുന്നതിലല്ല കാര്യമെന്നും ഇത്തരം തകര്‍ച്ച ഘട്ടങ്ങളിലാണ് ശരിയായ ഹീറോ ഉണ്ടാവേണ്ടതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് സാഹചര്യത്തിലും 30-40 റണ്‍സെങ്കിലും നേടാന്‍ കഴിവുള്ളവനാണ് റിഷഭെന്നും ആരാധകര്‍ പ്രതികരിക്കുന്നു.
എന്തായാലും പെട്ടെന്നൊരു തിരിച്ചുവരവ് റിഷഭിനുണ്ടാവില്ല. ഒരു വര്‍ഷമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.


Click it and Unblock the Notifications












