
ഏറ്റവും ഒടുവിലായി വോക്‌സ്‌വാഗന്‍ കാര്‍
11ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരുവരും കാര്‍ ശേഖരത്തിലേക്ക് ചേര്‍ത്തത് വോക്‌സ് വാഗന്റെ ബീറ്റ്‌ലി ഡ്യുവല്‍ ടണ്‍ മോഡല്‍ കാറാണ്. പഴയ മോഡല്‍ കാര്‍ ഏറെ നാളത്തെ അന്വേഷണത്തിലൊടുവില്‍ കണ്ടെത്തിയാണ് ധോണി സ്വന്തമാക്കിയത്.
ധോണി തന്റെ ഭാര്യയാ സാക്ഷിക്ക് സര്‍പ്രൈസ് സമ്മാനമായി നല്‍കിയതാണ് ഈ കാര്‍. ധോണിയെപ്പോലെ തന്നെ സാക്ഷിയും വലിയൊരു വാഹനപ്രേമിയാണ്. ധോണിയുടെ സര്‍പ്രൈസ് സമ്മാനത്തിന്റെ ചിത്രം സാക്ഷി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

എസ് യു വി കാറുകളോട് ഇഷ്ടം
എസ് യു വി കാറുകളോട് വലിയ താല്‍പര്യമുള്ളയാളാണ് ധോണി. അതുകൊണ്ട് തന്നെ ഇത്തരം വാഹനങ്ങളുടെ വലിയ ശേഖരം ധോണിയുടെ ഗ്യാരേജിലുണ്ട്. ഹമ്മര്‍ എച്ച്ഡുവാണ് ഇതില്‍ എടുത്തു പറയേണ്ടത്. ധോണി കൂടുതല്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന വാഹനമാണിത്.
ധോണിയും മകളും ചേര്‍ന്ന് ഹമ്മര്‍ കഴുകുന്നതിന്റെ ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പച്ചകളറിലുള്ള ധോണിയുടെ ഹമ്മറിന് വലിയ ആരാധകരുണ്ടെന്ന് പറയാം. നിസാന്‍ ജോങ്ക, ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2 എന്നിവയാണ് ധോണിയുടെ കൈയിലുള്ള മറ്റ് പ്രധാന മോഡലുകള്‍. ഈ വാഹനങ്ങളെല്ലാം സമയം കിട്ടുമ്പോള്‍ ധോണി ഓടിക്കാറുണ്ടെന്ന് പറയാം.
ഫെരാരിയുടെ 599 ജിടിഒ മോഡലാണ് ധോണിയുടെ കൈയിലുള്ള മറ്റൊരു പ്രധാന വാഹനം. മഞ്ഞക്കളറിലുള്ള ഈ വാഹനത്തില്‍ ധോണി സിഎസ്‌കെയുടെ മഞ്ഞ ജഴ്‌സിയില്‍ വന്നിറങ്ങിയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. മറ്റ് പ്രമുഖ ബ്രാന്റുകളുടെ കാറും ധോണിയുടെ പേരിലുണ്ട്. മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ, ഔഡ് ക്യു7, ജീപ്പ് എന്നിവയെല്ലാമാണ് മറ്റ് കാറുകള്‍.
Also Read: ക്രിക്കറ്റ് ലോകം കണ്ട വലിയ ചതി! സെവാഗിന്റെ സെഞ്ച്വറി നിഷേധിച്ചു- ഓര്‍മയുണ്ടോ?

ബൈക്കുകളുടെ വലിയ ശേഖരം
പൊതുവേ ക്രിക്കറ്റ് താരങ്ങള്‍ കാറുകള്‍ ശേഖരിക്കാറുണ്ടെങ്കിലും ബൈക്ക് കളക്ഷന്‍ അധികമാര്‍ക്കുമില്ല. പ്രശസ്തരായതിനാലും ആരാധകരുടെ പ്രശ്‌നമുള്ളതിനാലും ബൈക്കില്‍ സഞ്ചരിക്കുന്നത് വളരെ കുറച്ച് സാഹചര്യത്തിലാണ്. എന്നാല്‍ ധോണിയുടെ കൈയില്‍ ബൈക്കുകളുടെ വലിയ ശേഖരമാണുള്ളത്.
ഹെലികാട്ട് എക്‌സ്32, യമഹ ആര്‍ഡി350, ഹാര്‍ളി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയ്, ബിഎസ്എ ഗോള്‍ഡ്‌സ്റ്റാര്‍, കവാസാക്കി നിഞ്ച സെഡ്എക്‌സ്14ആര്‍, കവാസാക്കി നിഞ്ച എച്ച്2 എന്നിവയെല്ലാമാണ് ധോണിയുടെ കൈയിലുള്ള പ്രധാന മോഡലുകള്‍.
പഴയ മോഡല്‍ ബൈക്കുകളോട് ധോണിക്ക് പ്രത്യേക ഇഷ്ടമുണ്ട്. യമഹയുടെ ആര്‍എസ് 100, ആര്‍എസ് 135 മോഡലുകളും ധോണിയുടെ കൈവശമുണ്ട്. പഴയ രാജദൂദ് വാഹനത്തിന്റെ വലിയൊരു ശേഖരം തന്നെ ധോണിക്കുണ്ട്.

ബൈക്കുകള്‍ ഓടിക്കാനും ഇഷ്ടം
മറ്റ് താരങ്ങളൊന്നും ബൈക്കില്‍ അധികം സഞ്ചരിക്കാറില്ല. എന്നാല്‍ ധോണി ബൈക്കുകള്‍ ഓടിക്കാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ്. മുഖം മറച്ച് പെട്ടെന്ന് മനസിലാക്കാത്ത രീതിയില്‍ ഹെല്‍മറ്റണിഞ്ഞാണ് ധോണി കൂടുതലും ബൈക്കുകളോടിക്കുന്നത്.
ഇപ്പോള്‍ത്തന്നെ വലിയ ഗ്യാരേജ് ധോണിക്കുണ്ട്. ധോണിയുടെ വാഹനപ്രേമം അവസാനിക്കാത്തിടത്തോളം ഈ ഗ്യാരേജിന്റെ വലുപ്പം കൂടിക്കൊണ്ടേയിരിക്കും.


Click it and Unblock the Notifications












