World Cup 2023: ബുംറയെ ഇന്ത്യ 'വിശ്വസിക്കരുത്', പകരക്കാരനെ കണ്ടെത്തണം- മൂന്ന് പേര്‍ ബെസ്റ്റ്

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ലോകകപ്പാണ് വരാനിരിക്കുന്നത്. 2011ലെ ലോകകപ്പ് നേട്ടത്തിന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യക്കില്ല.
അതുകൊണ്ട് തന്നെ ഇത്തവണത്തെ ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണെന്ന് പറയാം. ഇന്ത്യക്ക് ഇത്തവണ കരുത്തുറ്റ താരനിരയുണ്ടെങ്കിലും ചില സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് വലിയ തലവേദന. ഇതില്‍ എടുത്തു പറയേണ്ടത് ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നമാണ്.
പരിക്കേറ്റ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് ബുംറയുള്ളത്. ഇത്തവണത്തെ ഐപിഎല്ലിലൂടെ ബുംറ തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും പരിക്ക് ഭേദമാവാത്തതിനാല്‍ തിരിച്ചുവരവ് ഇനിയും വൈകും.
ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ സമയത്തും ബുംറക്ക് തിരിച്ചെത്താനായേക്കില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ ടീം നേരിടുന്നത്. ബുംറക്ക് ആവിശ്യത്തിന് വിശ്രമം നല്‍കി ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ലക്ഷ്യം.
എന്നാല്‍ അദ്ദേഹം പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുമോയെന്ന് പറയാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യ ബുംറയെ മാത്രം വിശ്വസിക്കുന്നതില്‍ കാര്യമില്ല. ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ബുംറയുടെ പകരക്കാരെ വളര്‍ത്തണം. പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

മൊഹ്‌സിന്‍ ഖാന്‍
നിലവില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട പേസര്‍മാരിലൊരാള്‍ മൊഹ്‌സിന്‍ ഖാനാണ്. മികച്ച ഇടം കൈയന്‍ പേസറെ തേടുന്ന ഇന്ത്യക്ക് മൊഹ്‌സിന്റെ സാന്നിധ്യം കൂടുതല്‍ കരുത്താവും. അവസാന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം മൊഹ്‌സിന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
നിലവില്‍ ടി20 ഫോര്‍മാറ്റിലാണ് മൊഹ്‌സിന്‍ കൂടുതല്‍ തിളങ്ങുന്നതെങ്കിലും ഏകദിനത്തിലും മുതല്‍ക്കൂട്ടാവാന്‍ താരത്തിന് പ്രതിഭയുണ്ട്. ഇന്ത്യ മൊഹ്‌സിന്‍ ഖാനെ ഇപ്പോള്‍ അവസരം നല്‍കി വളര്‍ത്തിയാല്‍ ബുംറയുടെ അഭാവത്തില്‍ ടീമിന് കരുത്ത് പകരാന്‍ മൊഹ്‌സിന് സാധിച്ചേക്കും.
Also Read: IPL 2023: ഐപിഎല്ലിലെ സഞ്ജുവിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ടോപ് ഫൈവ് പ്രകടനം ഇതാ

മുകേഷ് ചൗധരി
സിഎസ്‌കെ പേസര്‍ മുകേഷ് ചൗധരിയേയും ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ട് വരാവുന്നതാണ്. ബൗളിങ്ങില്‍ നല്ല നിയന്ത്രണമുള്ള താരമാണ് മുകേഷ്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനും ലൈനും ലെങ്തും കാത്ത് പന്തെറിയാനും ശേഷിയുണ്ട്. ന്യൂബോളിലാണ് കൂടുതല്‍ കേമനെങ്കിലും ഡെത്ത് ഓവറിലും മികവ് കാട്ടാന്‍ കഴിവുണ്ട്.
13 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 38 വിക്കറ്റും 19 ലിസ്റ്റ് എ മത്സരത്തില്‍ നിന്ന് 25 വിക്കറ്റും 27 ടി20യില്‍ നിന്ന് 32 വിക്കറ്റുമാണ് താരത്തിന്റെ പേരിലുള്ളത്. ഇന്ത്യക്കൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് മുകേഷ്. അതുകൊണ്ട് തന്നെ താരത്തിന് വളരാന്‍ ഇപ്പോഴേ അവസരം നല്‍കേണ്ടതാണ്.

കാര്‍ത്തിക് ത്യാഗി
വലിയ അനുഭവസമ്പന്നനല്ലെങ്കിലും ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട പേസറാണ് കാര്‍ത്തിക് ത്യാഗി. 140 വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള താരം നന്നായി ഡെത്ത് ഓവറില്‍ പന്തെറിയുന്നവനാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ത്യാഗി ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്.
ഇന്ത്യ ഇപ്പോള്‍ പിന്തുണച്ച് അവസരം നല്‍കിയാല്‍ ലോകകപ്പിലേക്ക് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ത്യാഗി. ഇത്തവണത്തെ ഐപിഎല്ലിലെ ഇവരുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്.

നിലവില്‍ മികച്ച ബൗളിങ് കരുത്ത്
ഇതിനോടകം മികച്ച ബൗളിങ് കരുത്ത് സൃഷ്ടിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ ഖാന്‍, അര്‍ഷദീപ് സിങ്, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍ എന്നിവരെല്ലാം ഇന്ത്യയുടെ പേസ് നിരയിലുണ്ട്. ഏകദേശം 10 പേസര്‍മാര്‍ ഇതിനോടകം ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നതായി ഉണ്ട്.
എന്നാല്‍ ബുംറ സ്റ്റാര്‍ പേസറാണ്. എല്ലാവരും ഭയക്കുന്ന ബൗളറാണ്. അതുകൊണ്ട് തന്നെ ബുംറയില്ലാതെ ഇറങ്ങേണ്ടി വന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications