IPL 2023: ബെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട് ആര്‍ക്ക്? ടോപ് ഫൈവിന് അറിയാം! തലപ്പത്ത് മുംബൈയല്ല

മുംബൈ: ഐപിഎല്‍ 16ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 10 ടീമുകളും ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ഹോം ഗ്രൗണ്ട് മത്സരങ്ങളെന്ന നിലയിലേക്ക് ടൂര്‍ണമെന്റ് എത്തിയതിനാല്‍ പോരാട്ടം കൂടുതല്‍ കടുപ്പമാവും.
അവസാന സീസണില്‍ നിരാശപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമെല്ലാം ഇത്തവണത്തെ സീസണ്‍ പ്രധാനപ്പെട്ടതാണ്. അവസാന സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം ചൂടിയത് മറ്റ് പ്രമുഖര്‍ക്കെല്ലാം വലിയ നാണക്കേടായി മാറിയതിനാല്‍ സൂപ്പര്‍ ടീമുകളെല്ലാം മികച്ച പടയൊരുക്കത്തോടെയാണ് ഇത്തവണയെത്തുന്നത്.
10 ടീമുകളും ഒന്നിനൊന്ന് മെച്ചമാണ്. അതുകൊണ്ട് തന്നെ പോരാട്ടത്തിന്റെ ആവേശം കൂടും. ഇതിനോടകം ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത്തവണത്തെ 10 ടീമുകളെ പരിഗണിച്ച് ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുള്ള അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഡേവിഡ് വാര്‍ണര്‍-പൃഥ്വി ഷാ
തലപ്പത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണെന്ന് പറയാം. ഡേവിഡ് വാര്‍ണറും പൃഥ്വ്വി ഷായുമാണ് ഡല്‍ഹിയുടെ ഓപ്പണര്‍മാര്‍. രണ്ട് പേരും വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നവരും ഭയമില്ലാതെ ബാറ്റ് ചെയ്യുന്നവരുമാണ്.
അവസാന സീസണില്‍ വാര്‍ണര്‍ 432 റണ്‍സും പൃഥ്വി 283 റണ്‍സുമാണ് നേടിയത്. രണ്ട് പേരും പവര്‍പ്ലേ മുതലാക്കുന്നവരാണ്. നിലയുറപ്പിച്ചാല്‍ ഇവരുടെ പ്രകടനം മത്സരഫലത്തെ മാറ്റിമറിക്കും. അതുകൊണ്ട് തന്നെ എല്ലാവരും ഭയത്തോടെ കാണുന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.
Also Read: ആ മുറിവ് ഉണങ്ങില്ല! ധോണി ചതിച്ചതോ? റായ് ലക്ഷ്മി അന്ന് മനസ് തുറന്നപ്പോള്‍

കെ എല്‍ രാഹുല്‍-ക്വിന്റന്‍ ഡീകോക്ക്
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് രണ്ടാം സ്ഥാനത്ത്. കെ എല്‍ രാഹുല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപകാലത്തായി മോശം ഫോമിലാണെങ്കിലും ഐപിഎല്ലില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന താരമാണ്.
ക്വിന്റന്‍ ഡീകോക്കും മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ്. അവസാന സീസണില്‍ രാഹുല്‍ 616 റണ്‍സും ഡീകോക്ക് 508 റണ്‍സുമാണ് നേടിയത്. വലിയ ഇന്നിങ്‌സ് കളിക്കാന്‍ കഴിവുള്ളവരാണ് ഇരുവരുമെന്നതാണ് എടുത്തു പറയേണ്ടത്. സ്ഥിരതയോടെ കളിക്കുന്നവരാണ് ഇരുവരും. അവസാന സീസണിലെ മികവ് ഇത്തവണയും ആവര്‍ത്തിക്കാന്‍ കഴിവുള്ളവരാണ്.

ജോസ് ബട്‌ലര്‍-യശ്വസി ജയ്‌സ്വാള്‍
രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന് മൂന്നാം സ്ഥാനം നല്‍കാം. ജോസ് ബട്‌ലറും യുവതാരം യശ്വസി ജയ്‌സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണര്‍മാര്‍. രണ്ട് പേരും ആക്രമിച്ച് കളിക്കുന്നവരാണ്. പവര്‍പ്ലേയില്‍ യശ്വസി അതിവേഗം റണ്‍സുയര്‍ത്തുന്നു.
അവസാന സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ 863 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. അതും 149 സ്‌ട്രൈക്കറേറ്റില്‍. അനുഭവസമ്പന്നായ ഓപ്പണറാണ് അദ്ദേഹം. ജയ്‌സ്വാള്‍ 258 റണ്‍സാണ് നേടിയത്. 132 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന് അവകാശപ്പെടാം.

ഡെവോണ്‍ കോണ്‍വെ-റുതുരാജ് ഗെയ്ക് വാദ്
സിഎസ്‌കെയുടെ ഓപ്പണിങ് കൂട്ടുകെട്ടിന് നാലാം സ്ഥാനം നല്‍കാം. 368 റണ്‍സാണ് അവസാന സീസണില്‍ റുതുരാജ് നേടിയത്. പതിയെ തുടങ്ങുമെങ്കിലും മികച്ച രീതിയില്‍ കളി അവസാനിപ്പിക്കാന്‍ റുതുരാജിന് കഴിവുണ്ട്. സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ഓപ്പണറാണ് റുതുരാജ്.
അവസാന സീസണിലൂടെ ഐപിഎല്ലിലേക്കെത്തിയ കോണ്‍വെ 252 റണ്‍സാണ് നേടിയത്. 145 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇത്തവണയും സിഎസ്‌കെ വലിയ പ്രതീക്ഷവെക്കുന്ന താരങ്ങളാണ് ഇരുവരും.
Also Read: സെവാഗ് ബൗളര്‍മാരുടെ 'അന്തകന്‍', എന്നാല്‍ സെവാഗിന് ഒരു ബൗളറെ പേടി! ആരെന്നറിയാം

രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍
അഞ്ചാം സ്ഥാനം മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന് നല്‍കാം. രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമാണ് മുംബൈയുടെ ഓപ്പണര്‍മാര്‍. രണ്ട് പേരുടെയും സമീപകാല പ്രകടനങ്ങള്‍ പ്രതീക്ഷക്കൊത്തുള്ളതല്ല. അവസാന സീസണില്‍ രോഹിത്തിന്റെ ശരാശരി 19ഉും ഇഷാന്റേത് 32ഉുമായിരുന്നു.
ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ളവരാണ് ഇരുവരും. എന്നാല്‍ വിക്കറ്റ് ഭയമില്ലാതെ അടിച്ചുകളിക്കാന്‍ സാധിക്കുമെന്ന് സമീപകാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ പറയാനാവില്ല. ഇത്തവണയും മുംബൈ ഇവരെത്തന്നെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications