സെവാഗ് ബൗളര്‍മാരുടെ 'അന്തകന്‍', എന്നാല്‍ സെവാഗിന് ഒരു ബൗളറെ പേടി! ആരെന്നറിയാം

മുംബൈ: ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ബാറ്റ്‌സ്മാനാണ് വീരേന്ദര്‍ സെവാഗ്. ഒരു ബൗളറേയും ഭയമില്ലാത്തതിനാല്‍ത്തന്നെ എല്ലാ ബൗളര്‍മാര്‍ക്കും സെവാഗിനെ ഭയമായിരുന്നു. നേരിടുന്ന ആദ്യ പന്ത് തന്നെ ബൗണ്ടറിയോ സിക്‌സറോ പറത്തുന്ന സെവാഗിന്റെ ശൈലി ബൗളര്‍മാരെ വിറപ്പിച്ചിരുന്നു.
സ്പിന്നിനെയും പേസിനെയും ഒരുപോലെ അടിച്ചുപറത്താന്‍ കഴിവുള്ള സെവാഗ് ഇതേ ശൈലികൊണ്ട് മൂന്ന് ഫോര്‍മാറ്റിലും മികച്ച കരിയര്‍ സൃഷ്ടിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയുമടക്കം നേടിയത് ഉജ്ജ്വല കരിയര്‍.
സെവാഗ് തല്ലിത്തകര്‍ത്ത് നേടിയ പല റെക്കോഡുകളും ഇന്നും അദ്ദേഹത്തിന്റെ പേരില്‍ നിലനില്‍ക്കുന്നു. കളിച്ച കാലമത്രയും ബൗളര്‍മാരെ വിറപ്പിച്ച സെവാഗിനെ ഏറ്റവും പ്രയാസപ്പെടുത്തിയ ബൗളര്‍ ആരാണെന്ന് അറിയാമോ?. ഒരിക്കല്‍ സെവാഗ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

മുരളീധരന്‍ വിറപ്പിച്ചു
കരിയറില്‍ നേരിടാന്‍ പ്രയാസപ്പെട്ട ബൗളര്‍ മുത്തയ്യ മുരളീധരനാണെന്നാണ് സെവാഗ് പറഞ്ഞത്. മുരളീധരന്റെ പന്തുകളെ മനസിലാക്കാന്‍ താന്‍ പ്രയാസപ്പെട്ടിരുന്നുവെന്നും അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.
'കരിയറില്‍ ഒരു ബൗളറെ നേരിടാനും ഞാന്‍ അധികം ഭയപ്പെട്ടിട്ടില്ല. എന്നാല്‍ മുത്തയ്യ മുരളീധരന്റെ ബൗളിങ് ആക്ഷനെ ഭയമായിരുന്നു. ഇപ്പോള്‍ മുരളിയുടെ ബൗളിങ് മിസ് ചെയ്യുന്നു. എന്നെ ഏറ്റവും പ്രയാസപ്പെടുത്തിയ ബൗളറാണവന്‍.
അതുകൊണ്ട് തന്നെ അവനെ ഇപ്പോള്‍ നേരിടേണ്ടല്ലോ എന്ന ആശ്വാസവുമുണ്ട്. അവനെതിരേ ഞാന്‍ പദ്ധതികളൊന്നുമില്ലാതെയാണ് ഇറങ്ങുക. കൈയുടെ ആക്ഷന്‍ ശ്രദ്ധിച്ചാണ് കളിച്ചിരുന്നത്. ചില സമയങ്ങളില്‍ ആക്ഷന്‍ ശ്രദ്ധിക്കാതെ പന്തില്‍ നോക്കിയും കളിക്കും'-മുരളീധരന്‍ പറഞ്ഞു.
Also Read: ദ്രാവിഡിന്റെ വാക്ക് കേട്ടു! സെവാഗിന് വിക്കറ്റും നഷ്ടമായി- സംഭവം വെളിപ്പെടുത്തി ആകാശ്

ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍
ലോക ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ നിരവധിയാണെങ്കിലും സെവാഗിനെപ്പോലെ മറ്റാരുമില്ലെന്ന് പറയാം. 99ലും 299ലും വലിയ ഷോട്ട് കളിക്കാന്‍ മടികാട്ടാത്തവനാണ് സെവാഗ്. ഭയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത മനോഭാവമാണ് സെവാഗിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
ടൈമിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന സെവാഗ് ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയെന്ന നേട്ടവും സെവാഗ് കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമായും അതിവേഗ ബൗളര്‍മാരെ നേരിടാനാണ് സെവാഗ് ഇഷ്ടപ്പെട്ടത്.
ഷുഹൈബ് അക്തറും ബ്രെറ്റ് ലീയുമെല്ലാം സെവാഗിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞിട്ടുണ്ട്. 2011ലെ കദിന ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച എല്ലാ പന്തും ബൗണ്ടറി കടത്തിയ സെവാഗിന്റെ ബാറ്റിങ് മികവ് എന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്.
Also Read: വേഗത്തില്‍ പന്തെറിയും, നന്നായി ബാറ്റും ചെയ്യും- താന്‍ ഹര്‍ദിക്കിനെപ്പോലെയെന്ന് ദീപക്

സെവാഗിന്റെ കരിയര്‍
ഇന്ത്യക്കായി 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും 19 ടി20യില്‍ നിന്ന് 394 റണ്‍സുമാണ് സെവാഗിന്റെ സമ്പാദ്യം. സെവാഗിനെപ്പോലെയുള്ള വെടിക്കെട്ട് ശൈലിയുള്ള പലരും ടെസ്റ്റ് കരിയറില്‍ പരാജയമായെങ്കിലും സെവാഗ് ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായി നില്‍ക്കുന്നു.
23 സെഞ്ച്വറിയും 6 ഇരട്ട സെഞ്ച്വറിയും സെവാഗിന്റെ ടെസ്റ്റ് കരിയറിലുണ്ട്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോള്‍ സെവാഗ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് സെവാഗ്.
ടെസ്റ്റില്‍ ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും സെവാഗ് നടത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 40, ഏകദിനത്തില്‍ 96ഉും വിക്കറ്റുകളാണ് സെവാഗ് വീഴ്ത്തിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications