ദ്രാവിഡിന്റെ വാക്ക് കേട്ടു! സെവാഗിന് വിക്കറ്റും നഷ്ടമായി- സംഭവം വെളിപ്പെടുത്തി ആകാശ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വീരേന്ദര്‍ സെവാഗ്. ഏത് ബൗളറേയും ഭയമില്ലാതെ നേരിടുന്ന സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരെടുത്ത ബാറ്റ്‌സ്മാനാണ്.
എതിരിടാന്‍ വരുന്ന ബൗളറുടെ കണക്കുകള്‍ നോക്കാതെ തല്ലിപറത്തുന്നതിനാല്‍ത്തന്നെ കളിച്ച കാലമത്രെയും ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു സെവാഗ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറിയും നേടാന്‍ സെവാഗിന് സാധിച്ചു.
2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും സെവാഗ് ഉള്‍പ്പെട്ടിരുന്നു. 99ല്‍ നില്‍ക്കുമ്പോഴും 299 നില്‍ക്കുമ്പോഴും സിക്‌സറടിക്കാന്‍ ഭയം കാട്ടാത്ത സെവാഗിന്റെ കരിയറിലെ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.
രാഹുല്‍ ദ്രാവിഡിന്റെ വാക്കുകേട്ട് ട്രിപ്പിള്‍ സെഞ്ച്വറി പാഴാക്കിയ സംഭവമാണ് ആകാശ് വെളിപ്പെടുത്തിയത്. മുന്‍ ഇന്ത്യന്‍ നായകനായ ദ്രാവിഡ് ഇപ്പോള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാണ്. ഈ അവസരത്തിലാണ് ആകാശിന്റെ തുറന്നുപറച്ചില്‍

ദ്രാവിഡിന്റെ ഉപദേശം കേട്ടത് തിരിച്ചടിയായി
2009ല്‍ മുംബൈയില്‍ നടന്ന ടെസ്റ്റില്‍ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറിയോടടുക്കുകയായിരുന്നു. ആ ദിവസത്തെ ഫൈനല്‍ സെക്ഷനാണ് നടന്നുകൊണ്ടിരുന്നത്. പിറ്റേ ദിവസത്തെ പ്രകടനം മുന്നില്‍ക്കണ്ട രാഹുല്‍ ദ്രാവിഡ് സെവാഗിനോട് വലിയ ഷോട്ടിന് ശ്രമിക്കാതെ വിക്കറ്റ് സൂക്ഷിച്ച് കളിക്കാന്‍ പറഞ്ഞു.
സ്വാഭാവിക ശൈലിയില്‍ വെടിക്കെട്ട് നടത്തുന്ന സെവാഗ് ദ്രാവിഡിന്റെ വാക്കുകേട്ട് വലിയ ഷോട്ടിന് ശ്രമിക്കാതെ പ്രതിരോധത്തിലേക്ക് മാറി. ഇതോടെ വിക്കറ്റും നഷ്ടമായി. മൂന്നാം ദിനം 293 റണ്‍സുമായാണ് സെവാഗ് പുറത്തായത്.
ദ്രാവിഡിന്റെ ഉപദേശം കേള്‍ക്കാതിരുന്നെങ്കില്‍ അതിവേഗത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ സെവാഗിന് സാധിക്കുമായിരുന്നു'-ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു. സെവാഗിന്റെ കരിയറിലെ മറ്റൊരു ട്രിപ്പിള്‍ സെഞ്ച്വറി അവസരമാണ് അന്ന് നഷ്ടമായത്.
Also Read: കോലി ടെസ്റ്റ് സെഞ്ച്വറി നേടാത്ത ഇന്ത്യന്‍ മൈതാനമുണ്ടോ? ഒന്നല്ല മൂന്നെണ്ണമുണ്ട്- അറിയാം

പ്രതിരോധിക്കാന്‍ ഇഷ്ടമില്ലാത്ത താരം
പ്രതിരോധിച്ച് കളിക്കാന്‍ ഇഷ്ടമില്ലാത്ത താരമാണ് വീരേന്ദര്‍ സെവാഗ്. എല്ലാ ഫോര്‍മാറ്റിലും തന്റെ ആക്രമണ ശൈലി ഉപയോഗിച്ച് മികച്ച റെക്കോഡുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. ടെസ്റ്റില്‍ പൊതുവേ പ്രതിരോധ ക്രിക്കറ്റിനാണ് പ്രാധാന്യം.
രാഹുല്‍ ദ്രാവിഡ് പ്രതിരോധ ക്രിക്കറ്റിലൂടെ എതിരാളികളെ തളര്‍ത്തുന്ന താരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സെവാഗിന്റെ ബാറ്റിങ് കണ്ടപ്പോള്‍ വിക്കറ്റ് നഷ്ടമാവുമോ എന്ന ആശങ്കകൊണ്ടാവും അന്ന് ദ്രാവിഡ് സെവാഗിനെ ഉപദേശിച്ചത്.
എന്നാല്‍ ശൈലി മാറിയതോടെ ബാറ്റിങ് താളം നഷ്ടപ്പെട്ട സെവാഗിന്റെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. പ്രതിരോധ ശ്രമത്തില്‍ മുരളീധരന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് സെവാഗ് പുറത്തായത്. 254 പന്തില്‍ 40 ബൗണ്ടറിയും 7 സിക്‌സുകളുമാണ് സെവാഗ് പറത്തിയത്.
ദ്രാവിഡും മുരളി വിജയിയും സച്ചിനും ലക്ഷ്മണുമെല്ലാം ഫിഫ്റ്റി നേടിയ മത്സരത്തില്‍ ഇന്നിങ്‌സിനും 24 റണ്‍സിനുമാണ് ഇന്ത്യ വിജയം നേടിയത്. കളിയിലെയും പരമ്പരയിലും താരമാവാന്‍ സെവാഗിനായെങ്കിലും നിര്‍ഭാഗ്യവശാല്‍ ട്രിപ്പില്‍ സെഞ്ച്വറി നേടാനായില്ല.
Also Read: Womens T20 World Cup: ഭാഗ്യം തുണച്ചില്ല, പൊരുതി വീണ് ഇന്ത്യന്‍ പെണ്‍പട- ഓസീസ് ഫൈനലില്‍

സെവാഗിന്റെ കരിയര്‍
ആരാധകരെ ഏറ്റവും ത്രസിപ്പിച്ച ബാറ്റ്‌സ്മാനാണ് സെവാഗെന്ന് പറയാം. 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും 19 ടി20യില്‍ നിന്ന് 394 റണ്‍സുമാണ് സെവാഗിന്റെ സമ്പാദ്യം. പല വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരും ടെസ്റ്റില്‍ ഫ്‌ളോപ്പായിരുന്നെങ്കിലും സെവാഗ് ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരായിരുന്നു.
വിരമിച്ചെങ്കിലും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലേക്ക് ആദ്യം വരുന്ന പേരുകളിലൊന്ന് സെവാഗിന്റേത്. സെവാഗിനെപ്പോലെ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയ ആക്രമണകാരിയായ ബാറ്റ്‌സ്മാന്‍മാര്‍ കുറവാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications